NICU’ല്‍ നിന്നും കുഞ്ഞിനെ കിട്ടി, കുഞ്ഞിനെ മാറോട് ചേര്‍ത്ത് മൃദുല ; കുഞ്ഞിനെ കാണാനാകാതെ കണ്ണുനിറഞ്ഞു യുവ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതരായിട്ടുള്ള താരങ്ങളാണ് മൃദുലയും യുവയും. ഇരുവരും ജീവിതത്തിൽ ഒന്നുചേർന്ന് നിമിഷം മുതൽ തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ വലിയ ആഘോഷത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ ആരാധകരും ഏറെയാണ്. ആരാധകർക്ക് ഇവർ മൃദുവയാണ്. ഈ പേരിൽ ഇവർക്ക് നിരവധി ഫാൻസ് പേജുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ യൂട്യൂബ് ചാനലിനെ പേരും ഇതുതന്നെയാണ് .

യൂട്യൂബ് ചാനലിലൂടെ ആണ് ആരാധകരിലേക്ക് തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ എത്തിക്കാറുള്ളത്. ഓരോ വീഡിയോയും നിരവധി ആളുകളാണ് ഏറ്റെടുക്കുന്നത്. പ്രസവത്തിന്റെ ഷോപ്പിംഗും മറ്റും ഇവർ യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. അതിനുശേഷം പങ്കുവെച്ചത് മൃദുലയുടെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആയിരുന്നു. അധികം ആരുമില്ലാതെ ഹോസ്പിറ്റൽ മുറിയിൽവെച്ച് ആഘോഷിക്കുന്ന പിറന്നാൾ വീഡിയോ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറിയത്.

പിറന്നാൾ ദിനത്തിൽ മൃദുലയ്ക്ക് സമ്മാനമായി മനോഹരമായ കല്ലുകൾ പതിപ്പിച്ച ഒരു മാലയും കമ്മലും വളയും ആയിരുന്നു യുവ നൽകിയത്. ഇതൊക്കെ ഞാനിനിയും എന്ന് ഇടനാണ് എന്ന് രസകരമായ രീതിയിൽ മൃദുല പറയുന്നുണ്ട്. ആശുപത്രിയിൽ വച്ച് ഇങ്ങനെ ഒരു പിറന്നാൾ ഒരിക്കലും മൃദുല ചിന്തിച്ചു പോലും കാണില്ല എന്നും, അത് ഒരു സർപ്രൈസ് ആയിരുന്നു എന്ന് ഒക്കെ യുവ പറയുന്നുണ്ട്. ഇവർക്ക് കുഞ്ഞു ജനിച്ചത് മുതൽ സോഷ്യൽ മീഡിയ അത് വലിയ ആഘോഷമായി കൊണ്ടാടുകയാണ്.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ ആഘോഷിക്കുന്ന ഒരു വിശേഷ വാർത്തയാണ് മൃദുലയ്ക്കും യുവയ്ക്കും ഒരു കുഞ്ഞ് ജനിച്ചത്. എന്നാൽ കുഞ്ഞ് എൻ ഐസിയുവിലാണ് ഉള്ളത് എന്ന വാർത്ത പുറത്ത് വന്നിരുന്നു. യുവയ്ക്ക് സീരിയൽ തിരക്ക് ആയതിനാൽ സെറ്റിൽ പോകേണ്ട അവസ്ഥയും വന്നു. എന്നാൽ ഇപ്പോൾ ഒരു സന്തോഷവാർത്തയാണ് പുറത്തു വരുന്നത്. ദിവസങ്ങൾക്ക് ശേഷം കുഞ്ഞിനെ മൃദുലയുടെ അരികിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിൽ കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ചിരിക്കുന്ന മൃദുലയുടെ ചിത്രമാണ് ഇപ്പോൾ ആരാധകരെ സന്തോഷിപ്പിക്കുന്നത്. യുവ ഇപ്പോഴും ഷൂട്ടിങ് തിരക്കിലായതിനാൽ കുഞ്ഞിനെ കാണാൻ സാധിക്കാത്ത സങ്കടവുമുണ്ട്. ഇപ്പോഴും ആശുപത്രിയിൽ ആണ് ഇവർ.

ചിത്രങ്ങളിൽ കുഞ്ഞുവാവയെ കാണാത്തതിനെ കുറിച്ച് ആളുകൾ ചോദിച്ചിരുന്നു. അപ്പോഴാണ് കുഞ്ഞിൻറെ വിവരം ഇരുവരും വ്യക്തമാക്കിയത്. കുഞ്ഞിനു കുഴപ്പമൊന്നുമില്ല. സാധാരണ ജനിക്കുന്ന കുട്ടികൾക്ക് ചില പ്രശ്നങ്ങൾ കാണും അത് കാരണം ഇങ്ങനെ മാറ്റാറുണ്ടെന്നും അതു തന്നെയാണ് ഞങ്ങളുടെ കുഞ്ഞിനും സംഭവിച്ചത് എന്നുമാണ് ഇരുവരും പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു മൃദുലയുടെ ജന്മദിനം ആശുപത്രിയിൽ വച്ച് നടന്നത്. കുഞ്ഞ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാം നേരത്തെ മുതൽ അങ്ങനെ ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ പങ്കുവച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെ ആഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ആരാധകർക്ക് ആശ്വാസമായത്.

x