Entertainment

അപ്രതീക്ഷിതമായ അവൻ്റെ മരണത്തിൽ ഞാൻ വല്ലാതെ തളർന്നുപോയി; ആദ്യ പ്രണയത്തെ കുറിച്ച് വിൻസി

മലപ്പുറം പൊന്നാനി സ്വദേശിയായ വിന്‍സി ചിക്കന്‍ പോക്‌സ് പിടിപെട്ടത് കാരണം കോളേജ് ട്രിപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നതോടെ സിനിമയിലെത്തിയ ആളാണ്. അസുഖം വന്ന് വീട്ടിലിരിക്കുമ്പോള്‍ മഴവില്‍ മനോരമയുടെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ കണ്ട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഷോയിലേക്ക് ഓഡീഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് സംവിധായകന്‍ ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലേക്ക് എന്‍ട്രി കിട്ടിയതാരം നായികാ നായകന്‍ ഷോയുടെ മികച്ച പെര്‍ഫോറന്മാരില്‍ ഒരാളായാണ് പടിയിറങ്ങിയത്.

പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി, രേഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും തൻ്റെ സ്വഭാവത്തെ കുറിച്ചും സംസാരിക്കുകയാണ് വിന്‍സി. തന്റെ പ്രണയങ്ങളെല്ലാം ഒരാഴ്ച മാത്രമേ നിലനില്‍ക്കാറുള്ളൂവെന്നും അതിനപ്പുറത്തേക്ക് പോയാല്‍ അവന്‍ ഗ്രേറ്റ് ആണെന്നും വിന്‍സി പറയുന്നു. ഒരു റിലേഷന്‍ഷിപ്പിലാവുമ്പോള്‍ താന്‍ കുറേ ചിന്തിക്കും. ആ പ്രണയത്തില്‍ താന്‍ തന്റെ ഐഡിയോളജിയും എത്തിക്‌സും കൊണ്ട് വന്ന് അടിയാവുമെന്നും തന്റെ സ്വഭാവ രീതികള്‍ വെച്ച് തന്നെ വിലയിരുത്താന്‍ ആര്‍ക്കും പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ ഡേറ്റിന് പോയ വ്യക്തി ഉക്കാര്യം പറഞ്ഞിട്ടുണ്ട്. നാല് ദിവസമാണ് അയാള്‍ക്കൊപ്പം ഡേറ്റിന് പോയതെന്നും മുമ്പ് ബ്രേക്കപ്പിന്റെ വിഷമം ഉണ്ടായികിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കൂളാണെന്നും ആദ്യ പ്രണയം പ്ലസ് ടുവിവില്‍ പഠിക്കുമ്പോഴായിരുന്നുവെന്നും അയാള്‍ പെട്ടെന്ന് മരിച്ചുപോയി എന്നും താന്‍ തകര്‍ന്ന് പോയിരുന്നുവെന്നും വിന്‍സി പറയുന്നു.

asif

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago