സ്വന്തം മനസ്സ് പറയുന്നത് കേൾക്കണം എന്നാണ് ചീരു പറഞ്ഞിരുന്നത് ; രണ്ടാം വിവാഹത്തെ കുറിച്ചുള്ള മേഘ്‌നയുടെ വാക്കുകൾ ഏറ്റെടുത്തു ആരാധകർ

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മേഘ്നാ രാജ്.പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മേഘന മാറുകയും ചെയ്തു. കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ചിരഞ്ജീവി സർജ ആണ് മേഘനയുടെ ഭർത്താവ്. വളരെ ചുരുങ്ങിയ കാലങ്ങളിൽ മാത്രമാണ് ഇരുവർക്കും ഒരുമിച്ചു ജീവിക്കുവാൻ സാധിച്ചിരുന്നത്. അകാലത്തിൽ വേർപെട്ട ഭർത്താവിന്റെ ദുഃഖത്തിൽ ആണ് മേഘ്നെയെന്നും. ഭർത്താവിന്റെ മരണ ശേഷം നടി വീണ്ടും വിവാഹിതയാവാൻ പോവുകയാണെന്ന് വലിയ തോതിൽ വാർത്തകൾ വന്നിരുന്നു.


അത്തരം വാർത്തകളൊക്കെ വരുമ്പോൾ മേഘന അതിനെയെല്ലാം എതിർക്കുകയായിരുന്നു ചെയ്തിട്ട് ഉണ്ടായത്. എന്നാൽ അടുത്ത സമയത്ത് വീണ്ടും അത്തരത്തിലൊരു വാർത്തയായിരുന്നു വന്നത്. താരം വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിൽ. പലവട്ടം താരം പറഞ്ഞു കുഞ്ഞിനു വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്ന്. സിനിമയിലെ ഒരു ടെക്നീഷ്യനും ആയി താരത്തിന്റെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലാണ് അടുത്ത സമയത്ത് വാർത്തകൾ പുറത്തു വന്നത്. ഇതിനെ കുറിച്ച താരം മറുപടി പറയുകയാണ്. ചുറ്റുമുള്ളവർ എന്തും പറഞ്ഞു കൊള്ളട്ടെ, സ്വന്തം മനസ്സ് പറയുന്നത് കേൾക്കണം എന്നാണ് ചീരു പറഞ്ഞിരുന്നത്.

രണ്ടാം വിവാഹത്തെ കുറിച്ച് ഒരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് ആണ് ചീരു അവശേഷിപ്പിച്ചു പോയ ഉത്തരം. അത് ഉള്ളതുകൊണ്ട് താഴെ എന്തായിരിക്കും സംഭവിക്കുക എന്ന കാര്യത്തിൽ ഒരു തീരുമാനവും ഇല്ല എന്നും മേഘ്ന പറയുന്നു. എന്നാൽ താരം വീണ്ടും വിവാഹം കഴിക്കാൻ പോവുകയാണ് എന്നും, അതുകൊണ്ടാണ് താരം ഇത്തരത്തിൽ ഒരു മറുപടി ഡിപ്ലോമാറ്റിക് ആയി നൽകുന്നത് എന്നും വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നുവെങ്കിൽ ഇല്ല എന്ന് തന്നെ തുറന്നു പറയുമായിരുന്നു എന്നും ആളുകൾ പറയുന്നു.

രണ്ടാം വിവാഹം കഴിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉള്ളതുകൊണ്ടാണ് വ്യക്തമല്ലാത്ത രീതിയിൽ മറുപടി നൽകുന്നത് മേഘന എന്നാണ് കൂടുതൽ ആളുകളും ഇതിന് കമന്റ് ആയി പറയുന്നത്. എന്നാൽ ചിലർ ഇതിന്റെ മറുവശം പറയുന്നുണ്ട്. ഒരു സ്ത്രീ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണോ പുനർവിവാഹം എന്നാണ് ചിലർ ചോദിക്കുന്നത്. ഭർത്താവ് മരിച്ച ഒരു സ്ത്രീ മറ്റൊരു പുരുഷനെ വിവാഹം ചെയ്യുകയാണെങ്കിൽ അത് ഭർത്താവിനോട് ചെയ്യുന്ന ചതി ആകുമെന്നാണ് ചില മലയാളികളുടെ മനോഭാവം. പുരുഷന്മാർ ഭാര്യ മരിച്ചാൽ വേണമെങ്കിൽ രണ്ടാമത് വിവാഹം കഴിക്കും. ഇതൊന്നും സ്ത്രീകൾക്ക് ചെയ്യാൻ പാടില്ല എന്നാണ് ചിലർ പറയുന്നത്. ഇത് തീർത്തും വിരോധാഭാസം അല്ലേ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലാണ് മേഘനയുടെ വാക്കുകൾ.

x