പ്രിയ നടി മീനയ്ക്ക് രണ്ടാം വിവാഹം ? തീരുമാനം മകൾക്ക് വേണ്ടിയോ !! വരൻ കുടുംബസുഹൃത്ത് ? വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി ആരാധകരുള്ള താരമാണ് മീന. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒക്കെ തന്റേതായി കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി മികച്ച വേഷങ്ങൾ സമ്മാനിച്ച താരം ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തിയതാണ്. ഒരു നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. മികച്ച പ്രകടനം കൊണ്ടും താരം പലതവണയാണ് കയ്യടി നേടിയിട്ടുള്ളത്. വ്യക്തിജീവിതത്തിൽ ഏറ്റവും വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് മീന കടന്നു പോയിക്കൊണ്ടിരുന്നത്. ഭർത്താവ് വിദ്യാസാഗറിന്റെ അകാല മരണമായിരുന്നു അത്. ഈ വിയോഗം മീനയെ നന്നായി ഉലച്ചുകളയുകയും ചെയ്തിരുന്നു. അടുത്ത സമയത്തായിരുന്നു ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു ഭർത്താവിന്റെ മരണം. കോവിഡ് കൂടി എത്തിയതോടെയാണ് ആരോഗ്യം മോശവസ്ഥയിലേക്ക് മാറുക ആയിരുന്നു. ഭർത്താവിന്റെ മരണശേഷം മകൾക്ക് ഒപ്പം ജീവിക്കുകയാണ് മീന.പതിയെ ഭർത്താവിന്റെ അഭാവത്തെ ഉൾക്കൊള്ളുകയും ജീവിതത്തിലേക്ക് മടങ്ങി വരികയും ഒക്കെ ചെയ്തിരുന്നു. സുഹൃത്തുക്കളാണ് താരത്തെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോൾ വീണ്ടും ഷൂട്ടിംഗ് സെറ്റുകളിലേക്ക് സജീവമാവുകയാണ് മീന എന്നാണ് പുറത്തു വരുന്നത്. അതോടൊപ്പം ആരെയും അമ്പരപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നുണ്ട്. മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ സജീവമായിരിക്കുന്നത്. 46 വയസ്സുകാരിയായ മീൻ തന്റെ മകൾക്ക് വേണ്ടിയാണ് രണ്ടാമതൊരു വിവാഹത്തിലേക്ക് നീങ്ങുന്നത് എന്നാണ് തെലുങ് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത് .

കുടുംബം ആണ് വിവാഹത്തിന് താരത്തെ നിർബന്ധിക്കുന്നത് എന്നും. മീന ചെറുപ്പം ആണ് എന്നത് കുടുംബം പറയുന്ന ഒരു കാര്യമാണ്. മകളും ചെറിയ പ്രായം ആണല്ലോ ഈ സാഹചര്യത്തിൽ താരം ഒരു വിവാഹം കൂടി ചെയ്യുകയാണെങ്കിൽ അത് നല്ലതായിരിക്കും എന്ന് കുടുംബം മീനയോടെ നിർദ്ദേശിച്ചു എന്നും വീട്ടുകാരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് വിവാഹത്തിന് തയ്യാറായി എന്നും ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത് .. മിനയുടെ കുടുംബ സുഹൃത്തായ ഒരു ബിസിനസുകാരൻ തന്നെയാണ് വരൻ എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വർഷങ്ങളായി മീനയെ അറിയുന്നയാളാണ് അദ്ദേഹം. അങ്ങനെ ഒരാളെയാണ് കുടുംബം കണ്ടെത്തിയിരിക്കുന്നത്. വിദ്യാ സാഗറിനെയും പരിചയമുണ്ടായിരുന്നു എന്നാണ് അറിയുന്നത്.

 

ഇദ്ദേഹവും വിവാഹത്തിന് സമ്മതം മൂളിയെന്നും ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നും ഒക്കെയുള്ള തരത്തിലാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നത്. മീനയും വരനും നേരത്തെ തന്നെ നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരവധി റിപ്പോർട്ടുകൾ ഇതിനെക്കുറിച്ച് പ്രചരിക്കുന്നുണ്ടായെങ്കിലും മീന ഇതുവരെ ഇത്തരത്തിൽ ഔദ്യോഗികമായിട്ടുള്ള സ്ഥീതീകരണം നടത്തിയിട്ടില്ല. അടുത്ത സുഹൃത്തുക്കൾ പറയുന്നത് രണ്ടാം വിവാഹത്തിന് തയ്യാറായിട്ടില്ല എന്നാണ്. മകളുടെ ഭാവിയും തന്റെ കരിയറും മാത്രമാണ് ഇപ്പോൾ മീനയുടെ മുൻപിലുള്ള ലക്ഷ്യങ്ങൾ എന്നും പറയുന്നു.പ്രമുഖ മാധ്യമങ്ങൾ അടക്കം മീന രണ്ടാം വിവാഹിതയാകാൻ പോകുന്നു എന്ന സൂചനയോടുകൂടിയുള്ള വാർത്ത പുറത്തുവിട്ടിട്ടുണ്ട് .എന്നാൽ പ്രചരിക്കുന്ന വർത്തകളെക്കുറിച്ച് ഇതുവരെ നടി പ്രതികരിച്ചിട്ടില്ല എന്നതാണ് വാസ്തവം ..എന്നാൽ മീന രണ്ടാം വിവാഹത്തിന് ഇതുവരെ തയ്യാറെടുത്തിട്ടില്ല എന്നാണ് മീനയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്

x