സന്തോഷം പങ്കുവെച്ച് പ്രേഷകരുടെ പ്രിയ താരം സൗഭാഗ്യ വെങ്കിടേഷ് , ആശംസകൾ നേർന്ന് ആരാധകരും

ടിക്‌റ്റോക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെ പ്രേക്ഷകർ ആദ്യമായി അറിഞ്ഞു തുടങ്ങുന്നത് ടിക്‌റ്റോക്കിലൂടെയാണ് എങ്കിലും പിന്നീട് താര കല്യാണിന്റെ മകൾ എന്ന നിലയിലും താരം ശ്രദ്ധ നേടിയിരുന്നുവെന്നതാണ് സത്യം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് ഇപ്പോൾ സൗഭാഗ്യ കടന്നു പോകുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞിന്റെ അമ്മയാകുക എന്നതാണ് അവരുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറയ്ക്കുന്ന നിമിഷങ്ങൾ. അങ്ങനെയൊരു നിമിഷത്തിലാണ് ഇപ്പോൾ സൗഭാഗ്യ. കുഞ്ഞിനോടൊപ്പം ഉള്ള ഒരു വർഷം തികയ്ക്കുയുകയാണ് സൗഭാഗ്യ. തങ്ങളുടെ പൊന്നോമനയായ സുദർശന ജനിച്ചിട്ട് ഇപ്പോൾ ഒരു വർഷം ആവുകയാണ്. സൗഭാഗ്യക്കൊപ്പം തന്നെ ശ്രദ്ധ നേടിയ താരമാണ് അർജുൻ സോമശേഖരനും. ഇരുവരും ജീവിതത്തിൽ ഒരുമിച്ചപ്പോൾ അത് ആരാധകർക്ക് സന്തോഷം നിറയ്ക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. രണ്ടുപേരുടെയും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനിടയിലേക്ക് ഏറെ സന്തോഷവുമായി കടന്നുവന്ന കുഞ്ഞുപൂമ്പാറ്റയാണ് സുദർശനയെന്ന് പറയണം.

സുദർശന എന്ന സുധാപ്പുവും ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. നവംബർ 29 ആയിരുന്നു സൗഭാഗ്യയ്ക്ക് കുഞ്ഞു ജനിച്ചത്. ഇപ്പോൾ കുഞ്ഞിന് ജന്മദിനാശംസകൾ നേരുകയാണ് സൗഭാഗ്യ. ജന്മദിനാശംസകൾ എന്റെ കൊച്ചു രാജകുമാരി, എന്റെ വികൃതിയായ ഡ്രാഗൺ, സുദാപ്പുവിന് ഔദ്യോഗികമായി ഒരു വയസ്സ് എന്നായിരുന്നു സൗഭാഗ്യ കുറിച്ചിരുന്നത്.മകളെ കൈകളിലേക്ക് ലഭിക്കുന്ന സമയത്ത് തനിക്ക് ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നിട്ടുണ്ട് എന്നായിരുന്നു താരം പറഞ്ഞിരുന്നത്. സാധാരണ പ്രസവമായിരുന്നില്ല തന്റേത് എന്നും സിസേറിയൻ ആയിരുന്നുവെന്നൊക്കെയാണ് താരം പറയുന്നത്. ഈ സമയത്ത് താൻ വളരെയധികം ടെൻഷൻ അടിച്ചിരുന്നുവെന്നും താരം പറയുന്നുണ്ട്. എന്നാൽ താൻ പ്രതീക്ഷിച്ച അത്രയും ഭയങ്കര ബുദ്ധിമുട്ടായിരുന്നില്ല സിസേറിയൻ എന്ന് അറിയുന്നത് പിന്നെയാണ് എന്നാണ് താരം വ്യക്തമാക്കിയിരുന്നത്. ഈ വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം ആരാധകരും നിരവധിയാണ്. ആരാധകർക്ക് വേണ്ടി ചില രസകരമായ വീഡിയോകൾ ഒക്കെ തന്നെ താരം പങ്കു വയ്ക്കാറുണ്ട്. യൂട്യൂബിൽ താരം സുദാപ്പുവിനെ കുറിച്ചുള്ള വിശേഷങ്ങളാണ് കൂടുതലും പറയാറുള്ളത്. സുദാപ്പുവിന്റെ വിശേഷങ്ങൾക്കു വേണ്ടി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അമ്മ താര കല്യാണും വല്ല്യയമ്മ സുബ്ബലക്ഷ്മിയും ഒക്കെ ഇടയ്ക്കിടെ വീഡിയോകളിൽ വന്നു പോകാറുണ്ട്. വലിയ ഇഷ്ടത്തോടെയാണ് ഈ വീഡിയോകളൊക്കെ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷനേരം കൊണ്ട് നിരവധി കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ഉള്ളത്. അടുത്തകാലത്ത് ഇരുവരും ഒരുമിച്ച് എത്തിയ അമൃത ടിവിയിലെ പരിപാടിയും വലിയ തോതിൽ തന്നെ ഹിറ്റായി മാറിയിരുന്നു. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയിലാണ് നിലവിൽ അർജുൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇരുവരും.

x