ഡിസംബറിൽ ആദ്യത്തെ കണ്മണി എത്തി; അമ്മയായ സന്തോഷം പങ്കിട്ട് അർച്ചന സുശീലൻ!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് അര്‍ച്ചന. താന്‍ അമ്മയായ സന്തോഷം നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു.

ആൺകുഞ്ഞാണ് അർച്ചനയ്ക്കും ഭർത്താവ് പ്രവീണിനും പിറന്നത്. ഡിസംബർ 28ന് ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അർച്ചന കുറിച്ചത്. ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പം നിറവയറോടെ നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് അമ്മയാകാൻ പോകുന്ന സന്തോഷം അര്‍ച്ചന നേരത്തെ പോസ്റ്റ് ചെയ്തത്. സീരിയൽ-സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്.

2021ലായിരുന്നു അര്‍ച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2014ല്‍ മനോജ് യാദവുമായിട്ടായിരുന്നു ആദ്യ വിവാഹം.

 

Articles You May Like

x