ചീരുവിനെ പോലെ തന്നെ മേഘ്നയ്ക്ക് പ്രിയപ്പെട്ടവളാണ് നസ്രിയയും, വീണ്ടും സോഷ്യൽ മീഡിയയിലും സിനിമയിലും സജീവമാകാൻ ഒരുങ്ങുന്ന മേഘ്നയുടെ പുതിയ വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് മേഘ്നാ രാജ്. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരം മലയാളത്തിനൊപ്പം തന്നെ മറ്റ് അന്യഭാഷകളിലും സജീവമായി ഇടപെടുകയുണ്ടായി. താരത്തിന്റെ വിശേഷങ്ങളൊക്കെ ആരാധകർ വളരെ പെട്ടെന്ന് ആണ് ഏറ്റെടുക്കുന്നത്. തെലുങ്ക് ചലച്ചിത്രതാരം ചിരഞ്ജീവിസർജ്യമായുള്ള വിവാഹശേഷം താരം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് താരം നല്ലൊരു കുടുംബിനിയായി ഒതുങ്ങി കഴിയവെയാണ് അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം. ഹൃദയാഘാതം മൂലം ചീരു വിട പറഞ്ഞപ്പോൾ മേഘന ഗർഭിണിയായിരുന്നു. പിന്നീട് മേഘ്ന കടന്നുപോയ സാഹചര്യങ്ങൾ ഒക്കെ വാർത്ത മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആരാധകർ തൊട്ടറിഞ്ഞ കാര്യങ്ങളാണ്. ചീരുവില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കുവാൻ പോലും മേഘ്നയ്ക്ക് സാധിക്കുമായിരുന്നില്ല. വല്ലാത്ത മാനസികാവസ്ഥയിലൂടെ കടന്നുപോയ മേഘ്ന ഇപ്പോൾ പഴയ ജീവിതത്തിലേക്ക് തിരികെ വരുകയാണ്

പ്രണയ വിവാഹമായിരുന്നു മേഘ്നയുടെയും ചീരുവിന്റെയും. ഇരു കുടുംബങ്ങളും സമ്മതിച്ച വിവാഹത്തിന് സിനിമാതാരങ്ങൾ അടക്കം നിരവധിപേർ പങ്കെടുത്തിരുന്നു. മെമ്മറീസ്, റെഡ് വൈൻ തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം മലയാളത്തിൽ അഭിനയിച്ചതെങ്കിലും ലഭിച്ച കഥാപാത്രങ്ങളെയൊക്കെ അങ്ങേയറ്റം പൂർണ്ണതയിൽ എത്തിച്ചത് കൊണ്ട് തന്നെ താരത്തിന് ആരാധകരുടെ എണ്ണവും കൂടുതലായിരുന്നു. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട ഭാഷകളിൽ അഭിനയിച്ച താരത്തിന് മലയാള സിനിമയിലെ പല താരങ്ങളുമായി അടുത്ത സൗഹൃദമാണുള്ളത്. താരത്തെ കാണുവാൻ ഇടയ്ക്കിടയ്ക്ക് മറ്റ് താരങ്ങൾ എത്താറുള്ളത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയും സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ആയി സജീവമാണ് താരം. തൻറെ മകൻറെ വിശേഷങ്ങൾ അടിക്കടി മേഘ്‌ന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. തൻറെ യൂട്യൂബ് ചാനലിലൂടെ മേഘ്ന തൻറെ മുറിയിലെ വിശേഷങ്ങളൊക്കെയാണ് പങ്കുവെക്കുന്നത്. ഒരു ഫേവറേറ്റ് വോൾ എന്ന പേരിൽ കാണിക്കുന്ന ഭിത്തിയിൽ നിറയെ താരത്തിന്റെ മധുരമുള്ള ഓർമ്മകളാണ്. ചീരുവിന്റെ ചിത്രവും വിദേശത്ത് പോയപ്പോൾ ഒന്നിച്ചു നിന്ന് എടുത്ത ചിത്രവും എൻഗേജ്മെന്റ് ചിത്രവും എല്ലാം ആ ചുമരിൽ കാണാം. അതിനൊപ്പം ഏറെ ശ്രദ്ധിക്കപ്പെടുന്നത് നസ്രിയയ്ക്ക് ഒപ്പമുള്ള ചിത്രമാണ്. ലാൽ നായകനായി എത്തിയ മാഡ് ഡാഡ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മേഘ്നയും നസ്രിയയും ഒന്നിച്ചെടുത്ത ചിത്രമാണ് അത്. അന്ന് തുടങ്ങിയ സൗഹൃദം എന്നും യാതൊരു വിള്ളലും ഏൽക്കാതെ മുന്നോട്ടുപോകുന്നു എന്നതും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇതിനേക്കാൾ എല്ലാം പുറമെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം പഴയ ജീവിതത്തിലേക്കും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുന്നത് സന്തോഷമാണ് ആരാധകർക്ക്.

x