ഒരു ദിവസം കൂടി ഞാൻ ആ വീട്ടിൽ നിന്നിരുന്നെങ്കിൽ അവർ എന്നെ കൊന്നേനെ, കുഞ്ഞിനെ കൂട്ടിച്ചേർന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞു, ഇപ്പോൾ കേസ് കൊടുത്തിരിക്കുന്നത് ഞാൻ അച്ഛൻറെ തല തല്ലി പൊട്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞ്, വീഡിയോ എടുത്തത് ഞങ്ങളുടെ ഭാഗ്യം; സ്വന്തം വീട്ടിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞു ടിക് ടോക് താരങ്ങൾ

ടിക് ടോക് വീഡിയോകളിലൂടെ എത്തി മലയാളികൾക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് അമലും സുകന്യയും. ഇരുവരും വീഡിയോകളിലൂടെ എത്തി പിന്നീട് പ്രണയിച് വിവാഹിതരാവുകയായിരുന്നു. എന്നാൽ വീട്ടിൽ നിന്ന് അടക്കം ഇരുവർക്കും വലിയതോതിലുള്ള പ്രശ്നങ്ങളാണ് ഇതിനോടകം അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ഇതൊക്കെ ഇപ്പോൾ ഏറ്റവും അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ് എന്നാണ് അമലും സുകന്യയും പറയുന്നത്. സുകന്യ രണ്ടാമതും അമ്മ ആയിരിക്കുകയാണ്. ഇതിൻറെ സന്തോഷം അമലിന്റെ കുടുംബത്തെ അറിയിക്കാൻ എത്തിയ താരങ്ങൾക്ക് അമലിന്റെ വീട്ടിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ് ഏറ്റവും പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഒരു വീട്ടിൽ പ്രശ്നമുണ്ടായാൽ പുറത്തുനിന്നുള്ളവർ പറയുന്നത് വന്നു കയറിയ പെണ്ണിൻറെ കുഴപ്പമാണെന്നാണ്

പക്ഷേ വീടിനുള്ളിൽ നടക്കുന്നത് എന്നാണെന്ന് സത്യത്തിൽ ആരും അറിയുന്നില്ല. അമലിന്റെ അമ്മ എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. എന്നെ കൊല്ലാൻ വരെ നോക്കി. ആ സമയത്ത് അപ്പു വന്ന് തടഞ്ഞില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു. ഒരു അമ്മയോട് ഇമോഷൻസും ഫീലിങ്ങും എന്താണെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അമലിനോട് സിന്ധു അമ്മയ്ക്ക് അത്തരത്തിൽ ഒരു അടുപ്പമില്ല. മകളെ കൂട്ടിച്ചേർന്നപ്പോൾ ഞങ്ങളോട് ഇറങ്ങി പോകാനാണ് പറഞ്ഞത്. ആ വീടിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട വ്യക്തിയാണ് അമൽ. അതുകൊണ്ടുതന്നെ പോകില്ലെന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ പിടിച്ചു തള്ളുകയാണ് ചെയ്തതെന്ന് സുകന്യ പറയുന്നു. അതേസമയം അമൽ പറയുന്നത് ഇങ്ങനെ… എല്ലാവർക്കും ആഗ്രഹം ഈ ജന്മത്തിലെ അച്ഛനും അമ്മയും തന്നെ അടുത്ത ജന്മത്തിലും മാതാപിതാക്കളായി വരണമെന്നായിരിക്കും.

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു ആഗ്രഹം ഇല്ല. അവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്തിനാണ് അവർ ഞങ്ങളോട് ഇത്തരത്തിൽ വൈരാഗ്യം വെച്ചുപുലർത്തുന്നത് എന്ന് അറിയില്ല. വനിതാ കമ്മീഷനിൽ കേസ് ആയതാണ്. എല്ലാം ഒത്തുതീർപ്പായ ശേഷമാണ് അവിടേക്ക് കുഞ്ഞിനെ കാണിക്കാൻ പോയത്. കുഞ്ഞിനെ കാണുമ്പോൾ എല്ലാം മറക്കും എന്ന് കരുതി എന്നാൽ അതുണ്ടായില്ല. ഇനി എനിക്ക് ഇങ്ങനെ ഒരു അച്ഛനും അമ്മയുമില്ല. ഇപ്പോൾ അവർ പറയുന്നത് ഞാൻ അച്ഛൻറെ തല തല്ലിപ്പൊട്ടിക്കാൻ നോക്കി എന്നാണ്. അത്പ്രകാരം ഞാനിപ്പോൾ റിമാൻഡിൽ ആകേണ്ടതായിരുന്നു. ശരിക്കും പറഞ്ഞാൽ വീഡിയോ എടുത്തതാണ് ഞങ്ങളുടെ ഭാഗ്യം എന്നാണ് അമൽ പറയുന്നത്.

x