“വിവാഹം കഴിച്ച ഭർത്താവിനെ കാണാനില്ല , മരിച്ച അമ്മയുടെ പ്രേതത്തോട് സംസാരം , അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് താമസം” , പ്രിയ നടി കനകയുടെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് കനക. ഗോഡ് ഫാദർ എന്ന ചിത്രത്തിലെ മാളു എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ മുൻപിൽ എത്തിയത്. കനക പിന്നീട് മലയാളികളുടെ ഹൃദയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു എന്നതാണ് സത്യം. നിരവധി ആരാധകരെയാണ് കനക വളരെ ചെറിയ സമയം കൊണ്ട് തന്നെ നേടിയെടുത്തത്. തുടർന്ന് മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, വിയറ്റ്നാം കോളനി, കുസൃതികുറിപ്പ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ മികച്ച താരോദമായി കനക മാറി. പിൻഗാമി എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായും മികച്ച പ്രകടനമാണ് കനക കാഴ്ച വെച്ചിരുന്നത്. മലയാള സിനിമയിൽ അടക്കം ശോഭിക്കുവാൻ പിന്നീട് കനകയ്ക്ക് സാധിച്ചിരുന്നില്ല. തമിഴ് സംവിധായകനായ ദേവദാസനായിരുന്നു കനകയുടെ അച്ഛൻ.

അമ്മ ദേവികയും സിനിമ നടിയായിരുന്നു.അമ്മയുടെ അനാവശ്യമായ കൈകടത്തലുകൾ ആയിരുന്നു കനകയുടെ ജീവിതം തകർത്തത്. എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. നടിയുടെ സിനിമകളിൽ പോലും അമ്മയുടെ കൈകടതൽ ഉണ്ടായി. ഇത് സംവിധായകർക്കും നിർമ്മാതാക്കൾക്കും നിരന്തരം തലവേദനയായി. അതോടെ കനക ഫീൽഡ് ഔട്ടായി തുടങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്. 29 ആമത്തെ വയസ്സിലാണ് കനകയുടെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം വല്ലാതെ ഒരു അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചു. പൊതുവേ അമ്മയോട് ആയിരുന്നു കനകയ്ക്ക് അടുപ്പം. ജനിച്ച സമയത്ത് തന്നെ അച്ഛനേ അമ്മ ഒരു വേശ്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് എന്ന് പലവട്ടം കനക തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. അമ്മയോട് മാനസികമായി അടുപ്പം ഉണ്ടായിരുന്ന കനക അമ്മയുടെ മരണത്തോടെ പൂർണമായും തകർന്നു.

ചെന്നൈയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസം ആരംഭിച്ചു. വീട്ടിൽ നിന്ന് പോലും പുറത്തിറങ്ങാതെയായി. പിന്നീട് അമ്മയുടെ ആത്മാവിനെ കാണുവാൻ വേണ്ടി ഒരു സ്ത്രീയെ പരിചയപ്പെട്ടു എന്നും നടി പറഞ്ഞിരുന്നു. അമ്മയുടെ ആത്മാവുമായി താൻ സംസാരിക്കുന്നുണ്ട് എന്ന് പോലും ഒരിക്കൽ കനക പറഞ്ഞിരുന്നു. ഇതിനിടയിൽ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലും കനക നടത്തി. വിവാഹിതയാണ് എന്നും 2017 ഏപ്രിൽ രണ്ടിനാണ് മുത്തുകുമാർ എന്ന വ്യക്തിയെ താൻ വിവാഹം ചെയ്തത് എന്നും എന്നാൽ 15 ദിവസങ്ങൾക്ക് ശേഷം തന്റെ ഭർത്താവിനെ കാണാനില്ല എന്ന് ആയിരുന്നു കനക പറഞ്ഞത്.

ഭർത്താവിനെ ആരോ തട്ടിക്കൊണ്ടു പോയതാണ് എന്നും, സിനിമ മേഖലയിലുള്ള ആരോ തന്നെയാണ് ഇതിനെ പിന്നിലൊന്നും കനക പറഞ്ഞു. ചിലപ്പോൾ തന്റെ അച്ഛൻ തന്നെ ആയിരിക്കാം എന്നാണ് പറഞ്ഞിരുന്നത്. മകളുടെ മാനസിക പ്രശ്നം കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും, മകൾ വിവാഹം ചെയ്തു എന്നത് അവൾ മാത്രം പറയുന്ന കാര്യമാണ്. അതിന് യാതൊരു തെളിവുകളും ഇല്ല എന്ന് പറഞ്ഞുകൊണ്ട് അച്ഛനും രംഗത്തെത്തിയിരുന്നു. ശരിക്കും എന്താണ് ജീവിതത്തിൽ സംഭവിച്ചത് എന്നത് ഇപ്പോഴും ആർക്കും വ്യക്തമല്ല.

 

x