ആർഭാടമൊനന്നുമില്ലാതെ ഭർത്താവിനൊപ്പമിരുന്ന് ചോറൂണ്: കുഞ്ഞിൻ്റെ ചോറൂണ് ഗംഭീരമാക്കി ഗായിക ആതിര മുരളി

മഞ്ച് സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റിഷോയിലൂടെ ശ്രദ്ധേയായ ​ഗായികയാണ് ആതിര മുരളി. അടുത്തിടെയാണ് താരത്തിന് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ, മകളുടെ ചോറൂണ് നടത്തിയ സന്തോഷം പങ്കുവെക്കുകയാണ് ആതിര. ആർഭാടമൊനന്നുമില്ലാതെ ഭർത്താവിനൊപ്പമായിരുന്നു ചോറൂണ്. പട്ടുപാവാടയണിഞ്ഞ് സുന്ദരിയായണ് ജാനിമോൾ ചിത്രങ്ങളിൽ കാണുന്നത്. നിരവധിയാളുകളാണ് കുഞ്ഞിന് ആശംസയറിയിച്ച് എത്തുന്നത്.

ആതിരയുടേത് ഒരു സം​ഗീത പാരമ്പര്യമുള്ള ഒരു കുടുംബമാണ്. അതുപോലെ തന്നെ ആതിര ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും സം​ഗീതവുമായി ബന്ധമുള്ള ആളെ തന്നെയാണ്. ആതിരയുടെ കഴുത്തിൽ താലി ചാർത്തിയത് ഒരു ​ഗിറ്റാറിസ്റ്റ് ആണ്. വിവാഹത്തിന് മുമ്പ് കഴിഞ്ഞ 8 വര്‍ഷമായി താനും ജയേഷും പ്രണയത്തിലാണെന്നും ആതിര വ്യക്തമാക്കിയിരുന്നു. ജയേഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആതിര സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ടായിരുന്നു.

കഴി‍ഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ആതിരയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് ആതിര വിവാഹിതയായത്. വീട്ടുകാരുടെ സമ്മതത്തോടെയായാണ് വിവാഹമെന്നും ഗായിക വ്യക്തമാക്കിയിരുന്നു. ഗിറ്റാറിസ്റ്റായ ജയേഷാണ് ആതിരയെ ജീവിതസഖിയാക്കിയത്.

Articles You May Like

x