അനുപമ പരമേശ്വരന്റെ വിവാഹനിശ്ചയം കഴിഞ്ഞു; സർപ്രൈസ് ചിത്രങ്ങൾ പങ്കുവെച്ച് താരം

നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറി പറ്റിയ താരമാണ് അനുപമ പരമേശ്വർ. പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രമായി എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ ഉള്ളിൽ സ്ഥാനമുറപ്പിക്കുവാൻ അനുപമയ്ക്ക് സാധിക്കുകയുണ്ടായി.ചിത്രത്തിലെ മൂന്ന് നായികമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളും അനുപമയുടെ കഥാപാത്രം തന്നെയായിരുന്നു. ചിത്രത്തിലെ താരത്തിന്റെ ഹെയർ സ്റ്റൈലും ലുക്കും അടക്കം ഒരുകാലത്ത് മലയാളി പെൺകുട്ടികൾ ഏറ്റെടുക്കുകയും ഉണ്ടായി. ആദ്യചിത്രം ക്ലിക്ക് ആയി മാറിയതോടെ പിന്നീട് അഭിനയരംഗത്ത് ഒരുപാട് സാധ്യതകൾ അനുപമയെ തേടിയെത്തി. മലയാളം, തമിഴ്, തെലുങ്ക് അടക്കം നിരവധി ഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധയാകർഷിക്കുവാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു

കിട്ടിയ കഥാപാത്രങ്ങളെല്ലാം അങ്ങേയറ്റം പൂർണ്ണമാക്കാൻ തന്നെയാണ് എന്നും താരം ശ്രമിച്ചിട്ടുള്ളത്. എന്നാൽ അടുത്ത കുറച്ച് കാലങ്ങളായി താരത്തിന്റെ പേര് നിരന്തരം ഗോസിപ്പ് കോളങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിക്കറ്റ് താരം ഉൾപ്പെടെ പല പ്രമുഖരുമായും താരത്തിന് പ്രണയം ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ ആയിരുന്നു ഇത്തരത്തിൽ പ്രചരിച്ചിരുന്നത്. എന്നാൽ തനിക്ക് അത്തരത്തിൽ ഒരു പ്രണയമില്ലെന്ന് വെളിപ്പെടുത്തി അനുപമ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അടക്കം മില്യൺ കണക്കിന് ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. ഇന്ന് മലയാള സിനിമയിൽ അത്ര സജീവം അല്ലെങ്കിൽ പോലും താരത്തിന് ആരാധകരും ഏറെയാണ്. പ്രേമം, ജോമോന്റെ സുവിശേഷം എന്നീ ചിത്രങ്ങളുടെ മലയാളത്തിലെ മുൻ നായകന്മാർക്കൊപ്പം അഭിനയിച്ച് യുവ നായികമാരിൽ ഒരാളായി മാറുവാൻ അനുപമയ്ക്ക് വളരെ കുറച്ച് സമയം മാത്രമേ ആവശ്യമായി വന്നിരുന്നുള്ളൂ

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ നിരന്തരം ആരാധകരെ അറിയിക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ എൻഗേജ്മെന്റ് കഴിഞ്ഞ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മോതിരത്തിന്റെ ചിത്രമോ വരൻ ആരാണെന്ന് വെളിപ്പെടുത്തുവാൻ താരം തയ്യാറായിട്ടില്ല. സസ്പെൻസ് ഒരുപാട് നിറച്ച് മോതിരവിരലിൽ പ്ലാസ്റ്റിക് കെട്ടിയ ചിത്രമാണ് താരം എൻഗേജ്ഡ് എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇത് ശരിക്കും എൻഗേജ്മെന്റ് കഴിഞ്ഞതാണോ എന്നും വരൻ ആരാണെന്നും അന്വേഷിച്ചു എത്തുന്നത്.

x