അമ്മ സംഘടനയിൽ നിന്നും ശമ്പളമില്ല, ഉച്ചയൂണ് മുതൽ എല്ലാം എന്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്ത്: ഇടവേള ബാബു

മലയാള സിനിമയിലെ ഒരു അഭിവാജ്യഘടകമാണ് ഇടവേള ബാബു. 1963 ഓഗസ്റ്റ് 11ന് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ചു. അമ്മാനത്ത് ബാബു ചന്ദ്രൻ എന്നതാണു ഇടവേള ബാബുവിന്റെ യഥാർത്ഥ നാമം. 1982ൽ റിലീസ് ചെയ്ത ഇടവേള യാണ് ബാബുവിന്റെ ആദ്യ സിനിമ. ഇടവേള എന്നസിനിമയിൽ അഭിനയിച്ചതോടെ ഇടവേള ബാബു എന്ന പേരു ലഭിച്ചു. ഇരുന്നൂറിലധികം സിനിമകളിൽ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ AMMA യുടെ സെക്രട്ടറികൂടിയാണ് അദ്ദേഹം.

അമ്മ സംഘടനയിൽ നിന്നും താൻ സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് തുറന്ന് പറയുന്നു. ‘ഒരു പൊതുയോഗത്തിൽ ജഗതി ചേട്ടൻ എണീറ്റ് നിന്ന്, ഇത് ഊറ്റിയെടുക്കലാണ് ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞു. ശരിയാണെന്ന് എല്ലാവരും. ആ മീറ്റിംഗ് കഴിയുന്നതിന് മുമ്പ് തിരിച്ചൊരു ചോദ്യം ഞാൻ ചോദിച്ചു. ഞാൻ ചെയ്യുന്ന സേവനത്തിന് എന്താണ് നിങ്ങൾ വിലയിടുന്നത് എന്ന്. അതിന് ഉത്തരം തരാൻ ആർക്കും പറ്റിയില്ല. ഒന്നാമത് ഇതൊരു ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനാണ്.

ശമ്പളം എടുക്കാൻ മെമ്പർക്ക് പറ്റില്ല. യാത്രാ ചെലവുകൾ എഴുതി എടുക്കാറുണ്ട്. പക്ഷെ ഇപ്പോൾ എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. എറണാകുളത്താണ് ഓഫീസ്. അതിനാൽ ആ ചെലവും ഇല്ല. അമ്മയുടെ ഓഫീസിൽ നിന്ന് ആകെയൊരു കട്ടൻ ചായയാണ് കുടിക്കുന്നത്. ഉച്ചയൂണ് മുതൽ എല്ലാം എന്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്താണ്. അതൊന്നും പൊതുജനത്തെ അറിയിക്കേണ്ട കാര്യമല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. നടൻ മോഹൻലാലാണ് നിലവിൽ സംഘടനയുടെ പ്രസിഡന്റ്.

Articles You May Like

x