Film News

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു ; മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു രമ

ലയാള ചലച്ചിത്ര നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. 61 വയസ്സായിരുന്നു. അസുഖ ബാധിതയായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം സംഭവിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.കേരളത്തിലെ പല സുപ്രധാന കേസുകളിലും ഫോറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു.

 

ഡോ.രമ്യ ജഗദീഷ്(പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ എന്നിവരാണ്.സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

മലയാളത്തിലെ അറിയപ്പെടുന്ന നടന്റെ ഭാര്യ ആയിരുന്നിട്ടും പൊതുവേദികളില്‍ രമ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. രമ ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പൊതുവേദികളില്‍ വരാന്‍ താല്പ്പര്യപ്പെടാറില്ലെന്നും രജഗദീഷ് തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.”തനിക്ക് എത്രത്തോളെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും പ്രശസ്തി നേടാനും ആഗ്രഹമുണ്ടോ , അത്രത്തോളം അവയില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറാനാണ് രമ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ രണ്ട് പേരും രണ്ട് ധ്രുവങ്ങളില്‍ സഞ്ചരിക്കുന്നവരാണ്. അഭിപ്രായ വിത്യാസങ്ങള്‍ക്കിടയിലെ യോജിപ്പാണ് ഞങ്ങളുടെ വിജയം. എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും അവള്‍ക്ക് ഉള്ളതാണ്. അവള്‍ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തവളാണ്. എന്തെങ്കിലും സ്‌പെഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍ സമീപിച്ചാലും അവള്‍ തയ്യാറാകാറില്ല. ഞങ്ങളൊരുമിച്ചുള്ള ഫോട്ടോകള്‍ പുറത്ത് വരാത്തതും ഇത് കൊണ്ടാണ്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ചിത്രം പങ്കുവെയ്ക്കുന്നത് അവള്‍ക്ക് ഇഷ്ടമില്ല”-രമയെക്കുറിച്ച് ജഗദീഷ് മുമ്പ് അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

കോളേജ് അധ്യാപകനായിരുന്നു ജഗദീഷ്. അധ്യാപനത്തില്‍ നിന്നാണ് നടന്‍ സിനിമയില്‍ എത്തുന്നത്. ഇപ്പോഴും മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നടന്‍ സജീവമാണ് ജഗദീഷ്.അഭിനയം മാത്രമല്ല കഥ,തിരക്കഥ ,സംഭാഷണം എന്നി നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ കൂടിയാണ് ജഗദീഷ്. വളരെ നേരത്തെ മുതലെ സിനിമ മോഹം നടന്റെ മനസ്സിലുണ്ടായിരുന്നു. കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമയില്‍ അഭിനയിച്ചിരുന്നു.1984ല്‍ റിലീസായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് സിനിമയില്‍ എത്തുന്നത്. സിനിമയില്‍ തിരക്കേറാന്‍ തുടങ്ങിയപ്പോള്‍ അധ്യാപന ജോലിയില്‍ നിന്ന് അവധി എടുക്കുകയായിരുന്നു.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago