ആരാധകരെ ഞെട്ടിച്ച് നടി ഷംന കാസിമിന്റെ വിവാഹ വാർത്ത ; വരൻ ആള് ചില്ലറക്കാരൻ അല്ല ആരെന്ന് മനസ്സിലായോ?

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ താര സുന്ദരിമാരിൽ ഒരാളാണ് ഷംന കാസിം. നിരവധി ആരാധകർ താരത്തിന് സ്വന്തമായിട്ടുണ്ട്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് പതിയെ അന്യ ഭാഷ ചിത്രങ്ങളിലേയ്ക്ക് അവസരങ്ങൾ തേടി പോവുകയായിരുന്നു താരം. വേണ്ടത്ര രീതിയിൽ തന്നെ മലയാള സിനിമയിൽ പരിഗണിച്ചില്ലെന്നും, മതിയായ അവസരങ്ങൾ തനിയ്ക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് മറ്റ് ഭാഷകളിലേയ്ക്ക് അവസരം നോക്കി പോയതെന്നും മുൻപ് ഷംന തന്നെ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിൽ വളരെ കുറഞ്ഞ സിനിമകളിൽ മാത്രമേ ഷംനയ്ക്ക് കഴിവ് തെളിയിക്കാൻ സാധിച്ചിള്ളു എങ്കിലും ലഭിച്ച കഥാപാത്രങ്ങളെല്ലാം ഭംഗിയായും, മികച്ചതാക്കിയും ചെയ്യാൻ ഷംനയ്ക്ക് സാധിച്ചിരുന്നു.

അഭിനേത്രി എന്ന മേൽവിലാസത്തിന് പുറമേ ഡാൻസർ എന്ന നിലയിലായിരുന്നു ഷംന പ്രേക്ഷകർക്ക് പരിചിതായി തീർന്നത്. നൃത്തത്തോടുള്ള താരത്തിൻ്റെ അതിയായ പാഷൻ ഷംനയെ ഒരു പ്രൊഫഷണൽ നർത്തകിയാക്കി മാറ്റുകയായിരുന്നു. ഷംന കാസിം എന്ന പേരിന് പുറമേ പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംന കാസിം അറിയപ്പെടുന്നത്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയായിരുന്നു ടെലിവിഷൻ രംഗത്തേയ്ക്ക് ഷംന ചുവട് വെക്കുന്നത്. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷംന ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിൽ നായികയായി തൻ്റെ അഭിനയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയിരുന്നു.

 

 

മലയാള സിനിമയിൽ നിന്നും പതിയെ ഷംന തമിഴിലേയ്ക്ക് ചേക്കേറാൻ തുടങ്ങി. ‘മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തു. ‘ശ്രീ മഹാലക്ഷ്മി’ എന്ന തെലുങ്ക് ചിത്രത്തിലും ശ്രദ്ധിക്കപ്പെട്ട ഒരു വേഷമായിരുന്നു ഷംനയ്ക്ക് ലഭിച്ചത്. പിന്നീട്‌ നിരവധി ചിത്രങ്ങളിൽ ഷംനയ്ക്ക് അവസരം ലഭിച്ചു. അഭിനയത്തിൽ തൻ്റെ ഗോഡ്‌ഫാദർ മോഹൻലാൽ ആണെന്ന് താരം മുൻപൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 2004 – ൽ എന്നിട്ടും എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇതേ വർഷം തന്നെ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

അലിഭായ്, ഫ്ലാഷ്, പച്ചക്കുതിര, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി നിരവധി സിനിമകളിൽ ഷംന അഭിനയിച്ചു. പിന്നീട് ഹിന്ദി സീരിയലുകളിലും, മോഡൽലിങ്ങ് രംഗത്തുമെല്ലാം ഷംന ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. നൃത്തവും വിടാതെ കൂടെ കൊണ്ടു പോയി. എന്നാൽ സിനിമയിൽ നിന്നെല്ലാം വലിയൊരു ഇടവേളയെടുത്ത ഷംന ഇപ്പോൾ പുതിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമനായ ഷാനിദ് ആസിഫലിയാണ് വരന്‍. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഷംന പുതിയ വിശേഷം പങ്കുവെച്ചത്.

തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും, കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുകയാണെന്നുമാണ് ഷംന ഷാനിദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തൻ്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വളരെ സുന്ദരിയായി സിംപിൾ ലുക്കിലായിരുന്നു ഷംനയുടെ വിവാഹ നിശ്ചയ വേഷം. പീച്ച് കളർ സാരിയിൽ ഷംനയെത്തിയപ്പോൾ, ഡാർക്ക് വയലറ്റ് ഷർട്ടിലായിരുന്നു പ്രതിശ്രുത വരൻ ഷാനിദ് എത്തിയത്. സന്തോഷകരമായ ഒരു ജീവിതം രണ്ടുപേർക്കും ആശംസിക്കുന്നു എന്നാണ് ആരാധകരും, സിനിമ മേഖലയിലെ സഹപ്രവർത്തകരും ഷംനയുടെ പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്.

 

x