തന്റെ പൊന്നോമനയുടെ ചോറൂണ് വീഡിയോ പങ്കുവെച്ചു ശ്രേയാ ഘോഷാൽ ; കുഞ്ഞു ദേവ്യാന് ആശംസയുമായി ആരാധകർ

തന്റെ മധുര ശബ്ദത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച ഗായികമാരിൽ ഒരാളായി മാറിയ ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളിയല്ലാതിരുന്നിട്ടും അതിമനോഹരമായി മലയാള ഗാനങ്ങൾ പാടി കേരളത്തിന്റെ ദത്തുപുത്രിയായി മാറിയ ഗായികമാരിൽ ഒരാൾ കൂടിയാണ് ശ്രേയാ ഘോഷാൽ. ആരേയും ആകർഷിക്കുന്ന തന്റെ മധുര ശബ്ദം കൊണ്ട് നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ശ്രേയാ ഘോഷാൽ മലയാളികളുടെ പ്രിയപ്പെട്ട ഗായിക എന്ന സ്ഥാനത്തേക്ക് ചേക്കേറുകയായിരുന്നു. ബംഗാൾ സ്വദേശിനി ആണ് ശ്രേയാ ഘോഷാൽ. മലയാളം അറിയാതിരുന്നിട്ടും മലയാളി ഗായകർ പാടുന്നതിലും നല്ല ഉച്ചാരണ ശുദ്ധിയോടെയാണ് ശ്രേയ ഓരോ ഗാനങ്ങളും അവിസ്മരണിയമാകുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ശ്രേയ ഘോഷൽ. ശ്രേയയെ ചുറ്റിപ്പറ്റിയുള്ള എല്ലാ വാർത്തകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ശ്രേയയുടെ വിശേഷങ്ങളറിയാൻ മലയാളികൾക്ക് പ്രേത്യേക താല്പര്യവുമാണ്. ശിലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ് .വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2015 ഫെബ്രുവരി അഞ്ചിനാണ് ശ്രേയയും ശിലാദിത്യ മുഖോപാധ്യായയും തമ്മിൽ വിവാഹിതരാകുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ ശ്രേയ ഘോഷാൽ ബോളിവുഡിലും തമിഴ്, തെലുങ്ക്, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലും പിന്നണി ഗാനരംഗത്ത് സജീവ സാന്നിധ്യമാണ്.

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ബിഗ് ബി’ എന്ന ചിത്രത്തിലെ വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ടാണ് ശ്രേയ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി മനോഹര മലയാള ഗാനങ്ങള്‍ ശ്രേയയുടെ ശബ്ദത്തില്‍ നിന്നും പിറന്നു. ഇപ്പോഴിതാ ശ്രേയ ഘോഷാലുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷമാണ് ആരാധകർ ആഘോഷമാക്കുന്നത്. ശ്രേയ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. തന്റെ പൊന്നോമനയുടെ ചോറൂണ് വീഡിയോ ആണ് ശ്രേയ പങ്കുവെച്ചത്.

ഇക്കഴിഞ്ഞ ദിവസമായിരുന്നു ശ്രേയയുടെ പൊന്നോമന ദേവ് യാന്റെ പിറന്നാൾ. അന്ന് ശ്രേയ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു “ഇന്ന് ഞങ്ങളുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ..’ഞങ്ങളുടെ മകൻ ദേവ്യയാന് ഇന്ന് ഒന്നാം പിറന്നാൾ ആശംസകൾ. മാതാപിതാക്കളായി ഞങ്ങളെ ജനിപ്പിച്ച് ജീവിതം വളരെ മനോഹരവും സന്തോഷവും നിറഞ്ഞതാണെന്ന് നീ ഞങ്ങൾക്ക് ഒരോ നിമിഷവും കാണിച്ചു തന്നു. ഈ ലോകത്തിലെ മുഴുവൻ സ്‌നേഹത്താൽ നീ അനുഗ്രഹിക്കപ്പെടുകയും വളരുകയും ചെയ്യട്ടെ.എളിമയും സത്യസന്ധതയുമുള്ള ഒരു നല്ല മനുഷ്യനായി നീ വളരുക”.

x