Film News

ആകാശഗംഗയിലെ പ്രേതമായെത്തിയ മയൂരിയെ ഓര്‍മയില്ലേ ? മയൂരിക്ക് സംഭവിച്ചതിനെ കുറിച്ച് സുഹൃത്ത് സംഗീത പറയുന്നു

കരിയറിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഈ ലോകത്തോടു വിടപറഞ്ഞിട്ടുള്ള കഴിവുറ്റ സിനിമാ നടീനടന്മാര്‍ നിരവധിയാണ്. ചിലര്‍ വിഷാദവലയത്തില്‍പ്പെട്ടു ആത്മഹത്യ ചെയ്തവരാണ്. മറ്റു ചിലരാകട്ടെ അപകടങ്ങളില്‍പ്പെട്ടു ജീവിതം നഷ്ടമായവരും. ഇത്തരത്തിലൊരു വേര്‍പാടായിരുന്നു നടി മയൂരിയുടേത്. ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു മയൂരിയുടെ വേര്‍പാട്.
മലയാള സിനിമാ പ്രേക്ഷകര്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന ഒരുപിടി നല്ല കുറേ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മയൂരി. സമ്മര്‍ ഇന്‍ ബത്‌ലഹേം, ആകാശഗംഗ, അരയന്നങ്ങളുടെ വീട്, പ്രേംപൂജാരി, ചന്ദാമാമ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ മയൂരി പ്രധാന വേഷം ചെയ്തു. ഇതിനു പുറമേ മന്മഥന്‍, കനാകണ്ടേന്‍, വിസില്‍, റെയിന്‍ബോ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മയൂരി അഭിനയിച്ചു. മലയാളത്തില്‍ എക്കാലത്തേയും ഹിറ്റ് ചിത്രമെന്നു വിശേഷിപ്പിക്കുന്ന ആകാശഗംഗയിലെ പ്രേതത്തിന്റെ റോള്‍ ചെയ്തത് മയൂരിയായിരുന്നു. ആ ചിത്രത്തില്‍ ‘ തമ്പുരാനെ പ്രണയിച്ച ഗംഗ ‘ യെന്ന കഥാപാത്രത്തെ ആര്‍ക്കാണ് മറക്കാനാവുക.
വളരെ ചെറുപ്രായമായിരിക്കുമ്പോഴാണ് ഈ ചിത്രങ്ങളിലൊക്കെ മയൂരി അഭിനയിച്ചത്.

പക്ഷേ, 2005-ല്‍ വെറും 22 വയസ്സുള്ളപ്പോള്‍ മയൂരി ആത്മഹത്യ ചെയ്തു. ചെന്നൈയിലെ അണ്ണാനഗറിലുള്ള വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് മയൂരി അവസാനമായി എഴുതിയ കത്തില്‍ കുറിച്ചത്. സിനിമയില്‍ കത്തി നില്‍ക്കുമ്പോള്‍ മയൂരി ഈ കടുംകൈ എന്തിന് ചെയ്‌തെന്നാണ് എല്ലാവരും ചോദിച്ചത്. ഇതിനുള്ള മറുപടിയായി മയൂരിയുടെ സുഹൃത്തും നടിയുമായ സംഗീത പറഞ്ഞത് ഇപ്രകാരമാണ്;
‘ സിനിമാ ജീവിതവും സ്വകാര്യ ജീവിതവും വേര്‍തിരിച്ചു കാണാനും മുന്നേറാനും ഒരു പ്രത്യേക കഴിവ് വേണം. അതില്ലാതെ പോയതാണ് മയൂരിയുടെ പരാജയം. ആവശ്യമില്ലാത്ത ടെന്‍ഷനും പേടിയും മയൂരിക്കുണ്ടായിരുന്നു ‘ സംഗീത പറഞ്ഞു. ഒരു സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സംഗീത പറഞ്ഞത്.

മയൂരിക്കൊപ്പം സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ സംഗീത ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും സംഗീത പങ്കുവച്ചു. ‘ സെറ്റില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. എന്നെക്കാള്‍ മൂന്നു വയസ്സിന് ചെറുപ്പമായിരുന്നു മയൂരി. സത്യത്തില്‍ ഒരു കൊച്ചുകുട്ടിയുടെ പ്രകൃതമായിരുന്നു മയൂരിക്ക്. മുടി കെട്ടേണ്ടത് എങ്ങനെയെന്ന് പോലും അറിയില്ലായിരുന്നു. ഷൂട്ടിംഗിനു ശേഷം റൂമിലെത്തിയാല്‍ മയൂരി കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും ‘ സംഗീത പറഞ്ഞു. മയൂരിയുടെ മനസ് എത്ര ലോലമായിരുന്നെന്നു മനസിലാക്കി തരുന്നുണ്ട് സംഗീതയുടെ ഈ വാക്കുകള്‍. മരിക്കുന്നതിനു കുറേ ദിവസങ്ങള്‍ക്കു മുമ്പ് വയറുവേദനയെ തുടര്‍ന്ന് മയൂരി മരുന്നുകള്‍ കഴിക്കുമായിരുന്നെന്ന് കുടുംബവൃത്തങ്ങളും പറഞ്ഞിരുന്നു.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago