നഷ്ട്ടങ്ങൾക്കും സങ്കടങ്ങൾക്കും വിട, ഇനി സന്തോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ബാലയും കുടുംബവും

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് ബാല. പിന്നീട് പ്രതിനായകനായും നായകനായും ഒക്കെ നിരവധി ചിത്രങ്ങളിൽ ബാല സജീവ സാന്നിധ്യമായി മാറി. പൃഥ്വിരാജ് നായകനായി എത്തിയ പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് ബാലയുടെ ഒരു കരിയർ ബ്രേക്ക് ഉണ്ടാകുന്നത്. ചിത്രത്തിലെ പ്രതി നായകവേഷം ബാലയുടെ അഭിനയ ജീവിതത്തിൽ വലിയ രീതിയിലുള്ള ഒരു മാറ്റം തന്നെയായിരുന്നു കൊണ്ടു വന്നത്. പിന്നീട് ഗായിക അമൃതാ സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും ഒക്കെ വാർത്തകളിൽ നിറഞ്ഞു നിർത്തിച്ചു.

ബിഗ് ബി എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി തെന്നിന്ത്യൻ സിനിമകളിൽ ബാല വേഷമിട്ടിരുന്നു. തമിഴ് നടൻ ആണെങ്കിലും മലയാളത്തിലായിരുന്നു ബാലയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നത്. അമൃതയുമായുള്ള വിവാഹ മോചനത്തോടെ ബാല പാടെ തകർന്നു പോയി എന്നതാണ് സത്യം. പിന്നീട് ബാലയെ ആളുകൾ കണ്ടതും മറ്റൊരു മുഖത്തിൽ ആയിരുന്നു. അമൃതയ്ക്കും ബാലയ്ക്കും പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക എന്ന ഒരു മകൾ കൂടിയുണ്ട്. മകൾ അമൃതയ്ക്കൊപ്പം ആണ് ജീവിക്കുന്നത്.

അടുത്ത സമയത്തായിരുന്നു ബാല രണ്ടാമത് വീണ്ടും വിവാഹിതനായിരുന്നത്. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. ഇപ്പോൾ ജീവിതത്തിൽ ഒരു പുതിയ വിശേഷം പങ്കു വച്ചിരിക്കുകയാണ് ബാല. താരം സംവിധാനം ചെയ്ത ഹിറ്റ്ലിസ്റ്റ് എന്ന സിനിമ ശ്രെദ്ധ നേടിയിരുന്നു. ഇപ്പോളിതാ രണ്ടാമത് ഒരു സിനിമ കൂടി സംവിധാനം ചെയ്യാൻ പോവുകയാണ് ബാല എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നടിപ്പിൻ നായകൻ ആയ സൂര്യ ആയിരിക്കും ഈ സിനിമ നിർമ്മിക്കുന്നത് എന്നും അറിയുന്നു.

സിനിമയുടെ കൂടുതൽ വിശേഷങ്ങൾ ഒന്നും തന്നെ ബാല പുറത്ത് വിട്ടിട്ടില്ല. എല്ലാത്തിനും സപ്പോർട്ട് തന്നത് ഭാര്യയാണെന്നും ബാല പറയുന്നു. വന്നുകയറിയ പെൺകുട്ടിയുടെ ഐശ്വര്യമെന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ബാല സജീവ സാന്നിധ്യവുമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുൻപിലേക്ക് ബാല എത്തിക്കാറുണ്ട്. എലിസബത്ത് ഗർഭിണി കൂടിയാണ്. കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ബാല.

ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിച്ചതിനു ശേഷമാണ് ബാല ഇപ്പോൾ സന്തോഷകരമായ ഒരു കുടുംബജീവിതം നയിച്ചു കൊണ്ടിരിക്കുന്നത്. അമൃതയുമായുള്ള വിവാഹമോചന ശേഷം നിരവധി വർഷം ബാല ഒറ്റക്കൊരു ജീവിതം നയിക്കുകയായിരുന്നു. എന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു തനിക്ക് ഒരു കൂട്ട് വേണം എന്നായിരുന്നു വിവാഹത്തെക്കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്ത് ആണ് പ്രൊപ്പോസ് ചെയ്തത് എന്നും ബാല പറഞ്ഞിരുന്നു. ഇരുവരും ഇപ്പോൾ വളരെ സന്തോഷം നിറഞ്ഞ ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്.

x