കച്ചാ ബദാം എന്ന ഗാനം വൈറലായതോടെ; അക്രിയെടുത്ത് ബദാം വിറ്റ് നടന്ന താരത്തിന്റെ തലവര മാറി പണക്കാരൻ ആയപ്പോൾ സ്വന്തമായി കാർ എടുത്ത് ഒടിച്ച താരത്തിന് സംഭവിച്ചത്

ടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായ കച്ചാ ബദാം എന്ന ഗാനം ആലപിച്ച ഗായകൻ ഭൂപൻ ഭട്യാക്കർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ചയാണ് ഭൂപന്‍ ഭഡ്യാക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. സ്വന്തമായി വാങ്ങിയ വാഹനം ഓടിച്ച് പഠിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. നെഞ്ചിനാണ് ഭൂപന്‍ പരിക്കേറ്റിരിക്കുന്നത്‌.സൈക്കിളില്‍ ബദാം വിറ്റുനടക്കുന്നതിനിടയില്‍ ഭൂപന്‍ ഭഡ്യാക്കര്‍ പാടി നടന്ന നാടോടിപ്പാട്ട് വളരെ പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അടുത്തിടെ ഒരു സെക്കൻഡ് ഹാൻഡ് കാ വാങ്ങിയിരുന്നു. എന്നാൽ ഡ്രൈവിങ് വശമല്ലാതിരുന്ന ഭൂപൻ കഴിഞ്ഞ ദിവസങ്ങളിൽ കാർ ഓടിക്കാൻ പഠിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ സൂരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. എന്നാൽ, ഭൂപന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.

പശ്ചിമ ബംഗാളിലെ ബിര്‍ബുല്‍ ജില്ലയിലെ കുറല്‍ജുറി ഗ്രാമത്തിലെ ദുബ്രാജ്പൂര്‍ നിവാസിയാണ്. ഭാര്യയും മകളും രണ്ട് ആണ്‍കുട്ടികളുമൊത്ത് സാധാരണ ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ബദാം വില്‍പ്പനയാണ് തൊഴില്‍. അതിനിടയില്‍ ആളെക്കൂട്ടാനായി പാട്ട് പാടാറുമുണ്ട് അദ്ദേഹം. ഈയിടെ അദ്ദേഹം താന്‍ പാടുന്ന വരികളില്‍ അല്പം മാറ്റം വരുത്തി ബംഗാളി നാടോടിപ്പാട്ടിന്റെ ഈണത്തില്‍ പാട്ടുണ്ടാക്കാന്‍ ആരംഭിച്ചു. ‘ബദാം ബദം ദാദാ കച്ചാ ബദം’ എന്ന് തുടങ്ങുന്ന പാട്ട് തന്റെ പരുക്കന്‍ ഭാവത്തിലും പരുക്കന്‍ ശബ്ദത്തിലും പാടി.ഇത് ആരോ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിക്കുകയും ചെയ്തു അതോടെ പാട്ട് വന്‍ ഹിറ്റായി. വ്യത്യസ്ഥത പുലര്‍ത്തിയ ഈ ഗാനത്തിന്റെ താളവും സാധ്യതയും തിരിച്ചറിഞ്ഞ ഏതോ സംഗീതജ്ഞന്‍ പശ്ചാത്തല സംഗീതം കൂടി നല്‍കിയതോടെ സംഗതി മാറി.

ആരും നൃത്തം ചെയ്തുപോവുന്ന താളത്തിലായിരുന്നു നാടന്‍ ബംഗാളി ഭാഷയിലുള്ള ആ പാട്ട്. അര്‍ത്ഥമോ സന്ദര്‍ഭമോ അറിയാതെ തന്നെ ചുവടുവെച്ചുപോവുന്ന ആ പാട്ടിനു പലരും ചുവടുവെച്ച് റീല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതും ഹിറ്റായതോടെ സെലിബ്രിറ്റികളും അഭിനേതാക്കളും സംഗീത ട്രൂപ്പുകളുമെല്ലാം അതേറ്റുപിടിക്കുകയും ചെയ്തു. കൗമാരക്കാർ മുതൽ സെലിബ്രിറ്റികൾ വരെ, എല്ലാവരും ഈ ഗാനം ആസ്വദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ബിർഭൂമിലെ ഒരു വിദൂര ഗ്രാമത്തിൽ നിലക്കടല വിൽക്കുന്നത് മുതൽ കൊൽക്കത്തയിലെ ഒരു നിശാക്ലബിൽ തത്സമയം അവതരിപ്പിക്കുന്നത് വരെ, സ്വപ്നസമാനമായ ഒരു യാത്രയായിരുന്നു ഭൂപന്‍റേത്. പശ്ചിമ ബംഗാള്‍ പൊലീസ് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. നിരവധി പേര്‍ അദ്ദേഹത്തെ വിവിധ പരിപാടികളിലേക്ക് ക്ഷണിച്ചു. അടിപൊളി രീതിയിലുള്ള വസ്ത്രമണിഞ്ഞ് ഭൂപന്‍ പാടുമ്പോള്‍ യുവതികള്‍ അദ്ദേഹത്തിന് ചുറ്റും നൃത്തം ചെയ്യുന്ന വീഡിയോകള്‍ പുറത്തിറങ്ങി.ചാനല്‍ സംഗീത പരിപാടികളിലും അയാള്‍ക്ക് സൗരവ് ഗാംഗുലിയുടെ ദാദാഗിരി അണ്‍ലിമിറ്റഡ് എന്ന ചാനല്‍ പരിപാടിയിലേക്ക്അതിഥിയായി ഭൂപനെത്തി.

കടല വിൽപന നിർത്തി പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അടുത്തിടെ ഭൂപന്‍ പറഞ്ഞു. അതിനിടെ, ഒരു മ്യൂസിക് കമ്പനി അദ്ദേഹത്തിന്റെ ഗാനത്തിന് റോയൽറ്റിയായി ഒന്നര ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നു. അടുത്ത ദിവസങ്ങളിൽ ഒന്നര ലക്ഷം രൂപ കൂടി അദ്ദേഹത്തിന് കൈമാറുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സെലിബ്രിറ്റിയായ ശേഷം സമ്പാദിച്ച പണം കൊണ്ടാണ് അദ്ദേഹം സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.പ്രശസ്തിയിലേക്ക് എത്തി നില്‍ക്കുന്നതിനിടയിലാണ് ഭൂപന് അപകടമുണ്ടാവുന്നത്.

x