Film News

ദിവസവും ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രം, കുറച്ചത് 26 കിലോ; ‘സവർക്കർ’ ആകാൻ രൺദീപിൻ്റെ തയ്യാറെടുപ്പ് ഇങ്ങനെ

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റവും പോകുന്നവരാണ് അഭിനേതാക്കൾ. അതിനായി അഭിനേതാക്കൾ എടുക്കുന്ന തയ്യാറെടുപ്പുകൾ എന്നും ചർച്ചയാകാറുണ്ട്. അത്തരത്തിൽ കഥാപാത്രത്തിനായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രൺദീപ് ഹൂദ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങൾക്കായി നടൻ നടത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിനായി രൺദീപ് നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിവിരങ്ങളാണ് പുറത്തുവരുന്നത്.

സവർക്കർ ആയാണ് രൺദീപ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിനായി നടൻ 26 കിലോ കുറച്ചെന്നാണ് ചിത്രത്തിന്റെ നിർമാതാവായ ആനന്ദ് പണ്ഡിറ്റ് പറയുന്നത്. നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രൺദീപ് ഫോളോ ചെയ്തതെന്നും ദിവസം മുഴുവൻ ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാണ് അദ്ദേഹം മുന്നോട്ട് പോയതെന്നും ആനന്ദ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാ​രമെന്നും ഇദ്ദേഹം പറയുന്നു.

മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വതന്ത്ര വീര സവർക്കർ’. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചഴ്‍സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിർമാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിർമാതാക്കൾ. സ്വതന്ത്ര വീര സവർക്കർ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് ‘സ്വതന്ത്ര വീർ സവർക്കർ’ പറയുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട മഹാനാണ് സവർക്കറെന്നും അങ്ങനെയൊരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രൺദീപ് പറയുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ട്രോളുകളും നിറഞ്ഞിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്നാണ് രൺദീപ് ഹൂദ പറഞ്ഞത്. ഇക്കാര്യം ടീസറിനും പരാമർശിച്ചിരുന്നു. ഇതാണ് ട്രോളുകൾക്ക് ഇടയാക്കിയത്. ‘ബ്രിട്ടീഷുകാർ തേടിനടന്ന ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. സവർക്കർ? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാർഥ കഥ കാണുക’, എന്നായിരുന്നു ഹൂദയുടെ ട്വീറ്റ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago