Film News

അമ്മ ഭക്ഷണം നൽകിയില്ല , പട്ടിണി കിടന്നത് ആറു ദിവസം; ഒടുവിൽ വിശപ്പ് സഹിക്കാതെ കോരി ചൊരിയുന്ന മഴയത്ത് കപ്പയുടെ അടിഭാഗം മാന്തി പച്ചയ്ക്ക് തിന്ന് വിശപ്പ് അകറ്റേണ്ടി വന്നു നടൻ തിലകൻറെ ജീവിതത്തിൽ സംഭവിച്ചത്

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി, കാരണവർ, നിലപാടുകളുടെ സിംഹം അങ്ങനെ അനവധി വിശേഷണങ്ങൾക്ക് അർഹനായ വ്യക്തിയാണ് തിലകൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് കൊണ്ടും, സംസാര ശൈലികൊണ്ടും ഏറ്റെടുത്ത എല്ലാ കഥാപാത്രങ്ങളും തനിയ്ക്ക് ഇണകി ചേർന്നതാണെന്ന് തെളിയിച്ച അനശ്വര നടനാണ് തിലകൻ. കണ്ണുകൾ കൊണ്ടും, എന്തിനേറേ കൈവിരലുകൾ കൊണ്ട് പോലും അഭിനയിക്കുന്ന തിലകൻ മലയാളികളുടെ മനസിലും, സ്ക്രീനിലും യഥാർത്ഥത്തിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. കാലം മായ്ച്ച് കളഞ്ഞെങ്കിലും സിനിമ ആസ്വാദകരുടെ മുഴുവൻ ഹൃദയങ്ങളിലും തിലകനെന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളും ഇപ്പോഴും ജീവിക്കുന്നു. 1972 – ൽ പുറത്തിറങ്ങിയ ‘പെരിയാർ’ എന്ന ചലച്ചിത്രത്തിലൂടെയാണ് നാടക വേദികളിൽ നിന്നും തിലകൻ സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതെങ്കിലും ‘കോലങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് തിലകൻ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അങ്ങോട്ട് തിലകനെന്ന മഹാ നടനിലൂടെ അനവധി മൂല്യമേറിയ കഥാപാത്രങ്ങളും, പകരം വെക്കാനില്ലാത്ത ഭാവങ്ങളും പ്രേക്ഷകർ കണ്ടു.

വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങുമ്പോൾ തന്നെ, സ്നേഹ നിധിയായ അച്ഛനായും, അപ്പൂപ്പനായും വേഷമിട്ട് മലയാളികളുടെ മനസിൽ ചേക്കേറിയ മറ്റൊരു നടനുണ്ടാവില്ല. സ്ഫടികത്തിലെ ചാക്കോ മാഷായും, കിരീടത്തിലെ അച്യുതൻ നായരായും, പെരുന്തച്ചനിലെ പെരുന്തച്ചനായും, ഉസ്താദ് ഹോട്ടലിലെ കരീംക്കയായും അങ്ങനെ … അങ്ങനെ നിരവധി കഥാപാത്രങ്ങൾ. സീരിയസ് കഥാപത്രങ്ങളിലും, കോമഡി വേഷങ്ങളിലും, നെഗറ്റീവ് വേഷങ്ങളിലും എന്നു വേണ്ട എല്ലാറ്റിലും തൻ്റെ കഥാപാത്രങ്ങളെ ഭംഗിയായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് വ്യക്തം. മലയാള സിനിമ കണ്ടിട്ടുള്ള മികച്ച നടൻ ‘തിലകൻ’. മലയാള സിനിമയിൽ നിന്ന് അദ്ദേഹം വിട പറഞ്ഞ് 10 വർഷത്തോളം പിന്നിടുമ്പോഴും തിലകൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കോ അദ്ദേഹത്തിനോ പകരം വെക്കാൻ ഇന്നേവരെ മറ്റൊരു നടൻ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അഭിനയ ജീവിതത്തിൽ അംഗീകാരങ്ങളുടെ കൊടുമുടി കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നെകിലും തിലകൻ്റെ വ്യകതി ജീവിതം ഒരൽപ്പം സങ്കീർണതകൾ നിറഞ്ഞതായിരുന്നു. ജീവിതത്തിൽ തനിയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങളെ സംബന്ധിച്ചും പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും മുൻപൊരു അഭിമുഖത്തിൽ അദ്ദേഹം തന്നെ വ്യകത്മാക്കിയിരുന്നു. അമ്മയിൽ നിന്നും, ഭാര്യയിൽ നിന്നും അത്ര സ്നേഹത്തോടെയുള്ള ഒരു സമീപനമായിരുന്നില്ല തിലകന് ലഭിച്ചിരുന്നത്. സ്വന്തം കുടുംബക്കാരുടെ അരികെ നിന്നും ഭാര്യയുടെ പക്കൽ നിന്നും അവഗണനയുടെയും, മാറ്റി നിർത്തലിൻ്റെയും അനുഭവങ്ങൾ അദ്ദേഹത്തിന് നേടിടേണ്ടി വന്നിരുന്നു.

മുൻപൊരിക്കൽ അതെക്കുറിച്ച് തിലകൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ : ” തന്നെ തൻ്റെ അമ്മ എട്ടാമത്തെ വയസ് മുതൽ മാറ്റി നിർത്തി, അത് മറ്റൊരു മകൻ ജനിച്ചതിന് ശേഷമാണ്. ചിലപ്പോൾ ഒരു പക്ഷേ അത് തൻ്റെ തോന്നലായിരിക്കാം, നാടകത്തിലേയ്ക്ക് തിരിഞ്ഞത് മുതൽ അമ്മ ആഹാരം തരുന്നതും നിർത്തി, പത്തൊൻപതാമത്തെ വയസിൽ വിശപ്പിൻ്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് ആറോളം ദിവസങ്ങളിൽ ഒരു തുള്ളി വെള്ളം കിട്ടാതെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. വിശപ്പിൻ്റെ കാഠിന്യം സഹിക്കാതെ വന്നപ്പോൾ കർക്കിടക മാസത്തിലെ കോരി ചൊരിയുന്ന മഴയത്ത് വേലിയ്ക്കുള്ളിലായി നട്ടിരുന്ന കപ്പയുടെ അടിഭാഗം മാന്തി കപ്പകിഴങ്ങ് പച്ചയ്ക്ക് തിന്നിട്ടുണ്ട്.” – തിലകൻ്റെ വാക്കുകൾ.

താഴേക്കിടയിലെ ചെത്തുകാരൻ്റെ മകളെ വിവാഹം കഴിച്ചിട്ടും സ്വന്തം ഭാര്യ പോലും തന്നോട് നീതി കാണിച്ചിരുന്നില്ലെന്ന് തിലകൻ തന്നെ മുൻപൊരിക്കൽ പറഞ്ഞിരുന്നു. തൻ്റെ പൊള്ളുന്ന ജീവിതാനുഭവങ്ങളെ പച്ചയ്ക്ക് തുറന്നു പറഞ്ഞ തിലകൻ്റെ അനുഭവം പലർക്കും ഇന്നേവരെ അദ്ദേഹത്തെക്കുറിച്ച് അറിയാത്ത നഗ്നസത്യങ്ങളായിരുന്നു. കഥാപാത്രങ്ങളെ തിട്ടപ്പെടുത്തി അഭിനയിച്ച് കാണിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ സ്ക്രീനിന് മുൻപിലിരുന്ന് ജീവിച്ചു കാണിച്ച് തന്ന മനുഷ്യൻ. അതായിരുന്നു തിലകൻ. വാക്കുകളാലും വരികളാലും പൂർത്തിയാക്കാൻ സാധിക്കാത്ത അഭിനയ പ്രതിഭയ്ക്ക് മലയാള സിനിമ വേണ്ട രീതിയിലുള്ള പ്രാധാന്യം നൽകിയോ എന്നത് പോലും പുനർചിന്ത നടത്തേണ്ട കാര്യമാണ്. ഭാവാഭിനയങ്ങളുടെ തമ്പുരാൻ അരങ്ങെഴിഞ്ഞ്‌ വർഷങ്ങൾ പിന്നിടുമ്പോഴും മലയാള സിനിമയ്ക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത അതുല്ല്യ കലാകാരനെയാണ്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago