ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വീട് വയ്ക്കാനായി അദ്ദേഹം ഹൃദയം കൊണ്ട് നൽകുന്ന അഞ്ചു ലക്ഷം രൂപയ്ക്കുള്ള മൂല്യം അളക്കാൻ കഴിയില്ല, ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഒരേ ഒരു നടൻ സുരേഷ് ​ഗോപിയെന്ന് അഞ്ജു പാർവതി പ്രഭീഷ്

ആലുവലിയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് അഞ്ജു പാർവതി പ്രഭീഷ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഒരേ ഒരു നടനാണ് സുരേഷ് ​ഗോപി എന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഞ്ജു പാർവതി പ്രഭീഷ് പറയുന്നു. ആലുവയിൽ അതി ദാരുണമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വീട് വയ്ക്കാനായി അദ്ദേഹം ഹൃദയം കൊണ്ട് നൽകുന്ന അഞ്ചു ലക്ഷം രൂപയ്ക്ക് ഉള്ള മൂല്യം അളക്കാൻ കഴിയില്ലെന്നും അഞ്ജു പറയുന്നു.

അഞ്ജു പാർവ്വതി പ്രഭീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇതൊക്കെ കൊണ്ടാണ് ഈ മനുഷ്യനെ ഹൃദയത്തിൽ ഇരിപ്പിടം നല്കി നമ്മൾ സ്നേഹിക്കുന്നത്. എത്ര എഴുതിയാലും തീരാത്ത , എത്ര പറഞ്ഞാലും ഒടുങ്ങാത്ത , എത്ര സ്നേഹിച്ചാലും മടുക്കാത്ത ഒരു മനുഷ്യൻ! അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മുളച്ചതല്ല. അത് ഈശ്വരൻ ചിലർക്കായി മാത്രം നല്കിയ വരപ്രസാദമാണ്. റിയൽ ലൈഫിലും റീൽ ലൈഫിലും നായകനായി തിളങ്ങാൻ കഴിയുക എളുപ്പമല്ല. പക്ഷേ SG എന്ന മനുഷ്യന് അതിനു കഴിയുന്നത് അദ്ദേഹം നൂറ് ശതമാനവും പച്ച മനുഷ്യൻ ആയത് കൊണ്ട് മാത്രം.

കരുണ, നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ SGക്ക് ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാളം താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. !!അതുകൊണ്ട് അദ്ദേഹത്തിന് അവകാശപ്പെടാൻ കോടികളുടെ ടേൺ ഓവർ ഉള്ള ബിസിനസ്സ് സാമ്രാജ്യങ്ങളോ അതിലുള്ള പാർട്ണർഷിപ്പുകളോ പലയിടങ്ങളിലായി അത്യാധുനിക ആഡംബര മാളികകളോ ഇല്ല.

ആലുവയിൽ അതി ദാരുണമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വീട് വയ്ക്കാനായി അദ്ദേഹം ഹൃദയം കൊണ്ട് നൽകുന്ന അഞ്ചു ലക്ഷം രൂപയ്ക്ക് ഉള്ള മൂല്യം അളക്കാൻ കഴിയില്ല. കാരണം അതിൽ ഉള്ളത് അഭിനയം എന്ന തന്റെ തൊഴിലിൽ അദ്ദേഹം ഇൻവെസ്റ്റ്‌ ചെയ്ത സ്വന്തം അധ്വാനത്തിന്റെയും വിയർപ്പിന്റെയും പങ്ക് മാത്രമാണ്. അതായത് SG എന്ന ദൈവാംശമുള്ള മനുഷ്യൻ്റെ ഒരു സിനിമ വിജയിച്ചാൽ , അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങൾക്ക് സാന്ത്വന സ്പർശമാവാനാണ്.

Articles You May Like

x