വിവാഹ ബന്ധം വേർപെടുത്തി.. സംരക്ഷണം നൽകാത്ത, ചിലവിന് നൽകാത്ത ഭർത്താവ് ഇനി വേണ്ടന്നുള്ള തീരുമാനമെടുത്തു ; നടി തെസ്നി ഖാൻ

ടെലിവിഷൻ പരിപാടികളിലൂടെയും മറ്റും പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് തസ്നിഖാൻ. കോമഡി പരിപാടിയായ സിനിമാലയിലൂടെയാണ് പ്രേക്ഷകർ താരത്തെ അറിഞ്ഞു തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളുടെ ശ്രദ്ധയെ സാന്നിധ്യം മാറിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് പരിപാടിയിലും മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങി താരം. അതിന്റെ തിരക്കിലാണ്. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് തന്റെ വിശേഷങ്ങളൊക്കെ തസ്നി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും വീഡിയോകളും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. യഥാർത്ഥ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നിറഞ്ഞ ഒരുപാട് കാലഘട്ടങ്ങളിലെ തരണം ചെയ്യേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി തന്നെയാണ് തെസ്നി.

 

അതുതന്നെയാണ് പലപ്പോഴും പ്രേക്ഷകർക്ക് തസ്നിഖാനോടുള്ള സ്നേഹത്തിന്റെ കാരണവും. ജീവിതത്തിലെ എല്ലാ വിഷമങ്ങളും ഒരല്പം ഹാസ്യത്തിന്റെ മേമ്പടിയോടെ മാത്രമേ താരം പങ്കുവയ്ക്കാറുള്ളൂ. എംജി ശ്രീകുമാർ അവതാരകനായ എത്തിയ പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി തെസ്നി എത്തിയിട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ ജീവിതത്തെക്കുറിച്ച് ഒക്കെ തസ്‌നി മനസ്സ് തുറന്നിരുന്നു. താരത്തിന്റെ വിവാഹജീവിതം ഒരു പരാജയമായിരുന്നു. ഇതിനെക്കുറിച്ചും താരം പറഞ്ഞു. ജീവിതത്തിലെ എല്ലാവർക്കും ഓരോ അബദ്ധങ്ങൾ സംഭവിക്കും. അത്തരത്തിൽ തനിക്ക് സംഭവിച്ച ഒരു അബദ്ധമാണ് വിവാഹം. സിനിമയിൽ ആയാലും ജീവിതത്തിലായാലും വളരെയധികം കരുതലോടെ ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. എന്നിട്ടും തനിക്ക് അബദ്ധം പറ്റിയെന്നും പറയുന്നുണ്ട്. ദാമ്പത്യജീവിതം തകർന്ന കാര്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

രണ്ടുമാസം മാത്രമാണ് ആ ദാമ്പത്യജീവിതം ഉണ്ടായിരുന്നത്. കല്യാണം എന്ന് പറയുമ്പോൾ ഒരു പെണ്ണിന് ആദ്യം മനസ്സിൽ വരുന്നത് സംരക്ഷണം എന്നതാണല്ലോ. വിവാഹം ചെയ്യുന്ന ആളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് അത് തന്നെയാണ്. എന്നാൽ കെട്ടു കഴിഞ്ഞിട്ട് അവൾ എന്തെങ്കിലും ചെയ്തോട്ടെ എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്ന് കരുതുന്നവരോടൊപ്പം എന്തിനാണ് നമ്മൾ ഒരു ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതായിരുന്നു ഈ കാര്യത്തിന് മറുപടിയായി പറഞ്ഞിരുന്നത്. തന്റെ വിവാഹത്തിൽ നടന്നത് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു. 10- 16 വർഷങ്ങൾക്ക് മുൻപാണ് വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു അത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ ആള് നമ്മളെ നോക്കുന്നില്ല എന്നും കെയർ ചെയ്യുന്നില്ലെന്നും നമുക്ക് വേണ്ടതൊന്നും ചെയ്തു തരില്ലെന്നും ഒക്കെ മനസ്സിലായി. കൂടാതെ കലാപരമായി എനിക്ക് യാതൊരു തരത്തിലുള്ള പിന്തുണയും നൽകുകയും ചെയ്യുന്നുണ്ടായിരുന്നില്ല. അഭിനയമൊന്നും വേണ്ട ഒതുങ്ങി ജീവിക്കാം എന്നു പറഞ്ഞു. എന്റെ മനസ്സിലും അങ്ങനെയൊക്കെ തന്നെ ഉണ്ടായിരുന്നു.

എന്നാൽ കുടുംബമായതിനു ശേഷം ആവട്ടെ എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ എന്നെ നോക്കാത്ത ഒരാളുടെ അടുത്ത ഒരു തൊഴിലില്ലാതെ ഞാനെന്തു ചെയ്യുമെന്ന് അപ്പോൾ ഞാൻ ചിന്തിച്ചു. അച്ഛനെയും അമ്മയെയും എങ്ങനെ നോക്കും എന്നാണ് അപ്പോൾ ചിന്തിച്ചത്. ഭർത്താവിന്റെ കൂട്ടുകാർ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. ഇത്ത ഇനിയും നിങ്ങളുടെ കലാ ജീവിതത്തിൽ സ്ഥാനമുണ്ട്. ഇപ്പോൾ ചിന്തിച്ചാൽ അതുമായി ഇനി മുന്നോട്ട് പോകാമെന്ന് അവർ പറഞ്ഞതോടെയാണ് ആ ദാമ്പത്യജീവിതം വേണ്ട എന്ന് വെക്കുവാൻ വേണ്ടി താൻ തീരുമാനിച്ചത്. താനുമായി പിരിഞ്ഞ ശേഷം അയാൾ മറ്റൊരു വിവാഹം കഴിച്ചോ എന്ന് തനിക്ക് അറിയില്ല. തങ്ങൾ തമ്മിൽ ഇപ്പോൾ യാതൊരു ബന്ധവുമില്ല എന്നാണ് പറയുന്നത്. മറ്റൊരു ജീവിതം വേണമെന്ന് തോന്നിയിട്ടില്ല എന്നും തസ്‌നി വ്യക്തമാക്കുന്നു.

x