ഒരുപാട് ആഗ്രഹിച്ചു വെച്ച വീട് കടലെടുത്തു ; ആക്ഷൻ ഹീറോ ബിജുവിലെ കോബ്ര രാജേഷിന്റെ ഇപ്പോഴത്തെ ജീവിതം

നിവിൻ പോളി നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ വയർലെസ് മോഷ്ടാവിനെ മലയാളികൾ ആരും തന്നെ മറക്കാനിടയില്ല. രാജേഷ് എന്നാണ് ആ കലാകാരന്റെ പേര്. ചിത്രത്തിലെ ഏറ്റവും മികച്ച ഹാസ്യ രംഗം അത് തന്നെയാണെന്ന് പറയാം. കോബ്ര രാജേഷ് എന്നാണ് ചിത്രത്തിന് ശേഷം ആ കലാകാരൻ അറിയപ്പെടുന്നത്. ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരെ കുടുക്കൂടാ ചിരിപ്പിച്ച കോബ്ര രാജേഷ് ഇപ്പോൾ ജീവിതത്തിലെ മറ്റൊരു വേഷം തകർത്ത് ആടി തീർക്കുകയാണ്.


നാടകങ്ങളിൽ സജീവമായുയരുന്ന താരം സിനിമകളിലും ചെറിയ ചെറിയ വേഷങ്ങൾ ചെയ്തായിരുന്നു തന്റെ കലാ ജീവിതം മുൻപോട്ടു കൊണ്ട് പോയിരുന്നത്. എന്നാൽ കയ്പ്പേറിയ ജീവിതാനുഭവങ്ങളാണ് ഈ കലാകാരന് സ്വന്തമായി ഉള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന കോബ്ര രാജേഷിനു സ്വന്തമായി ഒരു വീട് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു വീട്. നടൻ ജഗദീഷിന്റെയും ഗായിക റിമി ടോമിയുടെയും ഗൾഫിലുള്ള ചില സുമനസ്സുകളുടെയും സഹായത്താൽ അദ്ദേഹത്തിന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞിരുന്നു.


എന്നാൽ വിധി അവിടെയും അദ്ദേഹത്തെ തളർത്തി. കാത്തിരുന്നു സ്വന്തമായ വീട്ടിൽ അധിക നാൾ സന്തോഷത്തോടെ കഴിയാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ഒന്നിന് പുറകെ ഒന്നൊന്നായി ദുരന്തങ്ങൾ വന്നു ഭവിക്കുന്ന സമയമാണല്ലോ പൊതുവെ ഇപ്പോൾ. അതിലൊരു ദുരന്തമായിരുന്നു ഓഖി ചുഴലിക്കാറ്റ്. ഓഖി തകർത്ത നിരവധി ജീവിതങ്ങളിൽ ഒന്ന് കോബ്ര രാജേഷിന്റെതായിരുന്നു. ആശിച്ചു വച്ച വീട്ടിൽ കൊതി തീരുവോളം താമസിക്കുന്നതിനു മുൻപേ വീട് പൂർണമായും ഓഖി ചുഴലിക്കാട്ടു കവർന്നെടുത്തു. വീട് തകർന്നു.


ആശിച്ചു വച്ച വീട്ടിൽ സമാധാനമായി കഴിയുന്ന സമയത്തു ഇത് വലിയൊരു ആഘാതം തന്നെയായിരുന്നു ഇത്. ഇപ്പോൾ ഭാര്യയും മക്കളുമൊത് വാടകവീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. നടക്കവും മിമിക്രിയും സിനിമയുമായി ഒരുവിധം സമാധാനമായി കഴിയുന്ന നേരത്താണ് അടുത്ത വില്ലനായി കോവിഡ് എത്തിയത്. സ്റ്റേജ് ഷോകളിലൂടെ കുടുംബം പുലർത്തിയിരുന്ന നിരവധി കലാ കാരന്മാർക്ക് ഈ കോവിഡ് കാലം ഒരു തിരിച്ചടി തന്നെ ആയിരുന്നു. അതുപോലെ തന്നെ കോബ്ര രാജീഷിന്റെയും ജീവിതം കോവിഡ് സഡൻ ബ്രേക്ക്‌ ഇട്ടു. വരുമാനം നിലച്ചു.


എന്നാൽ വീടിക്കു നേരെ നിസ്സഹായനായി നിൽക്കാൻ ആ കലാകാരൻ തയ്യാറല്ലായിരുന്നു. ഇപ്പോൾ ജീവിതത്തിന്റെ യവണികയ്ക്കുള്ളിൽ മറ്റൊരു വേഷം തകർത്താടുകയാണ് അദ്ദേഹം. കടപ്പുറത്തു ഉണക്ക മീൻ വിട്ടു ഉപജീവനം മാർഗം കണ്ടെത്തുന്ന കോബ്ര രാജേഷ് എന്ന കലാകാരനെക്കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞിരുന്നു. ആലപ്പുഴയിൽ കടപ്പുറത്തു ഉണക്ക മീൻ വിടറ്റിട്ടാണ് ഇപ്പോൾ അദ്ദേഹം ജീവിക്കുന്നത്. നിത്യവൃത്തിക്കായുള്ള വരുമാനം ഇതിൽ നിന്നും ലഭിക്കുന്നുണ്ടെങ്കിലും വിധി അദ്ദേഹത്തിന്റെ പല സ്വപ്നങ്ങളെയും തച്ചുടച്ചു കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

x