ആഴത്തിൽ പ്രണയിക്കാനാണ് ഇഷ്ടം, അമ്മയ്ക്ക് ഞാൻ എപ്പോഴാണ് പ്രണയിച്ചു വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുക എന്ന നല്ല പേടിയുണ്ട് ; അനശ്വര രാജൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. അനശ്വര രാജൻ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. പിന്നാലെ . 2019 ലെ വിജയചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികയുമായി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മൈക്ക് എന്ന ചിത്രവും വിജയമായിരുന്നു. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ പ്രണയ കഥകളോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കുട്ടാക്കാലം മുതൽ സിനിമ കാണാനായാലും പുസ്തകം വായിക്കാനായാലും പ്രണയ കഥകളാണ് കൂടുതൽ ഇഷ്ടപ്പെട്ടിരുന്നതെന്നും ജീവിതത്തിൽ പ്രണയിക്കുകയാണെങ്കിൽ ആഴത്തിൽ പ്രണയിക്കാനാണ് ഇഷ്ടമെന്നും അനശ്വര രാജൻ പറഞ്ഞു.

കുട്ടിക്കാലം മുതൽ തന്നെ പുസ്തകങ്ങൾ വായിക്കാനായാലും സിനിമ കാണാനായാലും എനിക്ക് ഇഷ്ടം പ്രണയ കഥകളോടായിരുന്നു. എവിടെ പോയാലും എന്റെ ബാഗിൽ ഒരു ലൗ സ്റ്റോറി ബുക്ക് കാണും. മിക്കവാറും ഇംഗ്ലിഷ് പുസ്തകങ്ങളായിരിക്കും. ‘വീ വേർ ലയേഴ്‌സ്’ ആണ് ഇപ്പോൾ വായിക്കുന്നത്. പ്രണയിക്കുകയാണെങ്കിൽ ആഴത്തിൽ പ്രണയിക്കാനാണ് ഇഷ്ടം. ചെറിയ പ്രണയ അനുഭവങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ടെങ്കിലും ആഴത്തിലുള്ള പ്രണയത്തിൽ ഇതുവരെ ചെന്നുപെട്ടിട്ടില്ല. അമ്മയ്ക്ക് എന്നെയോർത്ത് നല്ല പേടിയുണ്ട്. എപ്പോഴാണ് പ്രണയിച്ചു വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുക എന്നൊക്കെയാകും ചിന്ത.

ട്രിപ് എന്നു പറഞ്ഞു ഞാൻ പോകുന്നതു തന്നെ അമ്മയ്ക്ക് ടെൻഷനാണ്. പക്ഷേ, പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നറിയാം. എങ്കിലും എന്നെ ഏറ്റവും മനസ്സിലാക്കുന്നതും അമ്മയാണെന്നും അനശ്വര പറഞ്ഞു.

Articles You May Like

x