കുറച്ച് നാളായി ഉറങ്ങിയിട്ട്…..ആദ്യമായി ജീവിതത്തിൽ ചില കാര്യങ്ങൾ നേരിടേണ്ടിവന്നു…..; സങ്കടത്തോടെ വീഡിയോ പങ്കുവെച്ച് ദുൽഖർ സൽമാൻ, കുഞ്ഞിക്കയോടൊപ്പം തന്നെയുണ്ടെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാൻ പങ്കുവെച്ച വീഡിയോ വൈറൽ ആകുന്നു. ഉറങ്ങിയിട്ട് കുറെ നാളുകളായെന്നും കാര്യങ്ങൾ ഇപ്പോൾ പഴയപടി അല്ലെന്നുമാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. ആരാധകരുടെ കമന്റുകൾ വന്നതിന് പിന്നാലെ അദ്ദേഹം സോഷ്യൽമീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്തു.

‘കുറച്ച് നാളായി ഉറങ്ങിയിട്ട്. ആദ്യമായി ജീവിതത്തിൽ ചില കാര്യങ്ങൾ നേരിടേണ്ടിവന്നു, കാര്യങ്ങൾ ഒന്നും പഴയപടിയല്ല. നേരിടേണ്ടി വന്നതൊന്നും മനസിൽ നിന്ന് കളയാൻ പറ്റുന്നില്ല. എനിക്ക് കൂടുതൽ പറയണമെന്ന ആഗ്രഹമുണ്ട്, പക്ഷെ എന്നെ അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല,’ ദുൽഖർ പറഞ്ഞു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം. വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാന്‍ റഹ്‌മാനും ജേക്സ് ബിജോയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: നിമീഷ് രവി, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, ആക്ഷന്‍: രാജശേഖര്‍, മേക്കപ്പ്: റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വേഫേറെര്‍ ഫിലിംസ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Articles You May Like

x