Film News

അവർ പറയുന്നിടത്ത് പോയി പ്രസംഗിക്കണം, ഞാൻ എന്നല്ല ഒരു കലാകാരനും ബിജെപി സ്യൂട്ടാകില്ല; കലാകാരനൊപ്പം എന്നും നിൽക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെന്ന് രാജസേനൻ

കഴിഞ്ഞ കുറച്ചു ദിവസം മുന്നേയാണ് സംവിധായകൻ രാജസേനൻ ബിജെപിയിൽ നിന്നും രാജി വച്ചത്. ബിജെപിയിൽ കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ രാജസേനൻ പാർട്ടി വിട്ടത്.

ഇപ്പോഴിതാ ബിജെപി വിട്ടതിനു പിന്നാലെ ബിജെപിയിലെ പ്രശ്നങ്ങൾ പറയുകയാണ് രാജസേനൻ. മോദിജിയുടെ വ്യക്തിപ്രഭാവവും രാജ്യത്തിന് വേണ്ടിയുള്ള പ്രവർത്തനവുമൊക്കെ കണ്ട് അതുപോലെ തന്നെയായിരിക്കും കേരളത്തിലെന്നും വിചാരിച്ചാണ് ബിജെപിയിൽ ചേർന്നത്. പക്ഷേ കേരളത്തിൽ മുന്നോട്ട് പോകാൻ പറ്റുന്നില്ല എന്നാണ് രാജസേനൻ പറയുന്നത്.

ഞാൻ എന്നല്ല ഒരു കലാകാരനും സ്യൂട്ടാകില്ല എന്നും രാജസേനൻ പറയുന്നു. കലാകാരന്മാരെ കുറച്ചൂകൂടി നന്നായി പ്രോത്സാഹിപ്പിക്കുന്ന, എന്നും കലാകാരന്മാരോട് ഒപ്പം നിൽക്കുന്ന പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും രാജസേനൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് വർക്ക് ചെയ്യാൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും രാജസേനൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപിയുടെ പ്രവർത്തന മേഖല ശുഷ്‌കമാണ്, ശൂന്യമാണ്. ഞാനെന്നല്ല ഒരു കലാകാരനും സ്യൂട്ടാകില്ല. കലാകാരന്മാരെയൊന്നും അവർക്ക് വേണ്ട, ഉപയോഗിക്കില്ല എന്നാണ് രാജസേനൻ പറയുന്നത്. എഴുതാൻ കഴിയുന്നവരെ, പാടാൻ കഴിയുന്നവരെ, കവിത എഴുതാൻ കഴിയുന്നവരെ ഒന്നും അവർ പ്രോത്സാഹിപ്പിക്കില്ല. ചുമ്മാ നടക്കുക, അവർ പറയുന്നിടത്ത് പോയി പ്രസംഗിക്കണം, കുറച്ചായപ്പോൾ അത് മടുത്തു എന്നാണ് രാജസേനൻ പറയുന്നത്.

കലാകാരന്മാരെ കുറച്ചൂകൂടി നന്നായി പ്രോത്സാഹിപ്പിക്കുന്ന, എന്നും കലാകാരന്മാരോട് ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.അപ്പോൾ അങ്ങനെ ഒരു മേഖല തെരഞ്ഞെടുത്തു. ഞാൻ ഇപ്പോൾ ഹാപ്പിയാണ് എന്നും രാജസേനൻ പറഞ്ഞു. പഴയൊരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചൊരാളാണ്, ആ പ്രസ്ഥാനത്തിൽ വിശ്വസിച്ചയാളാണ് താൻ എന്നും രാജസേനൻ കൂട്ടിച്ചേർത്തു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago