Film News

ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ, ചേച്ചി മരിച്ച് ഒന്നര വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്, ചേച്ചി ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചലാണ്, എത്ര വീണാലും നമ്മളൊരു മെത്തയിലോട്ടാണ് വീഴുന്നത്, അച്ഛനൊക്കെ നേരെ കോൺക്രീറ്റിലോട്ടാണ് വീണത്; ഗോകുൽ സുരേഷ്

സുരേഷ് ​ഗോപിയെപ്പോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മകൻ ​ഗോകുൽ സുരേഷും. നിരവധി ചിത്രങ്ങളിലൂടെ ​ഗോകുൽ ഇതിനോടകം പ്രേക്ഷക മനസ് കീഴടക്കി കഴിഞ്ഞു. പിതാവിനെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്കൊക്കെ ​ഗോകുൽ കിടിലൻ മറുപടി നൽകാറുണ്ട്, ഇപ്പോളിതാ ​ഗോകുലിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

എത്ര വീണാലും നമ്മളൊരു മെത്തയിലോട്ടാണ് വീഴുന്നത്. അച്ഛനൊക്കെ നേരെ കോൺക്രീറ്റിലോട്ടാണ് വീണത്. എനിക്കാ മെത്തയുണ്ടെന്നുള്ള പ്രിവിലേജ് എപ്പോഴുമുണ്ട്. ഈ ജോലി ചെയ്യാതെ വെറുതെ വീട്ടിലിരുന്നാലും എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റും. കിട്ടുന്ന പൈസയൊന്നും ധൂർത്തടിച്ച് കളയുന്ന സ്വഭാവമൊന്നുമില്ല. തമിഴിൽ നിന്നും രണ്ടുമൂന്ന് അവസരങ്ങൾ വന്നിരുന്നു. എനിക്കതത്ര നല്ലതായി തോന്നിയില്ല. അതുകൊണ്ട് സ്വീകരിച്ചില്ല. തെലുങ്കും തമിഴും കന്നഡയുമൊക്കെ ചെയ്യാനിഷ്ടമുണ്ട്. ഞാൻ ബാംഗ്ലൂരിലാണ് പഠിച്ചത്. കന്നഡ അറിയാം.

അച്ഛനെ സിനിമാക്കാരനായി കാണാനാണ് എനിക്കിഷ്ടം. അച്ഛനെന്തിനാണ് ബ്രേക്കെടുത്തതെന്ന് ഞാൻ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. എന്തിനാണ് ഇത്രയധികം വിമർശനങ്ങൾ കേൾക്കുന്നതെന്ന് ചോദിച്ചിരുന്നു. അമ്മ അത് അച്ഛനോട് ചോദിക്കുമായിരുന്നു. ഇഷ്ടമുള്ളത് അച്ഛൻ ചെയ്യട്ടെ എന്ന നിലപാടിലാണ് അമ്മ. അച്ഛനോട് ഞാനങ്ങനെ നേരിട്ടൊന്നും പറയാറില്ല. അദ്ദേഹത്തിന്റെ ഇഷ്ടം, അദ്ദേഹത്തിന്റെ തീരുമാനം. വീട്ടു കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത് അമ്മയാണ്. ചേച്ചിയുടെ പേരിലുള്ള ട്രെസ്റ്റിന്റെ കാര്യങ്ങൾ ചെയ്യുന്നതും അമ്മയാണ്. ഞങ്ങളെയൊക്കെ നോക്കുന്നതൊക്കെ അമ്മയുടെ ചുമതലയാണ്. എന്റെ നല്ല പെരുമാറ്റം കാണുമ്പോൾ അച്ഛന്റെ മോനല്ലേ എന്ന് പറയുന്നത് ഞാൻ തിരുത്തിയിട്ടുണ്ട്. അമ്മയാണ് ഞങ്ങളെയൊക്കെ വളർത്തിയതെന്ന് പറയും.

അച്ഛനും ഇപ്പോൾ അത് പറയാറുണ്ട്. ക്രെഡിറ്റ് കിട്ടാത്ത സൂപ്പർ താരമാണ് അമ്മ. വീട്ടിൽ കല്യാണ ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുന്നുണ്ട്. ഒരു കല്യാണം വീട്ടിൽ വന്നാൽ എത്ര തിരക്കുണ്ടാവുമെന്നത് നേരിട്ട്അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ. ചേച്ചി മരിച്ച് ഒന്നര വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. ഞങ്ങളുടെയൊരു ഗാർഡിയൻ എയ്ഞ്ചൽ പോലെയാണ് ചേച്ചി. എനിക്കെന്തെങ്കിലും വിഷമമൊക്കെ വന്നാൽ ഞാൻ ആകാശത്തേക്ക് നോക്കും. ഏതെങ്കിലും നക്ഷത്രം കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോയെന്ന്, അത് എന്റെ മാത്രം ചിന്തയാണ്. രണ്ടുമൂന്ന് കാര്യങ്ങൾ ഞാൻ പറഞ്ഞിട്ട് അതേപോലെ നടന്നിട്ടുണ്ട്. അത് ഏതാണെന്നൊന്നും പറയില്ല. പറഞ്ഞാൽ അതിന്റെ ഭംഗി പോവും.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago