മകൻ നഷ്ടമായ കുടുംബത്തിന് താങ്ങും തണലുമായി നടൻ സന്തോഷ് പണ്ഡിറ്റ്; സന്തോഷ് പണ്ഡിറ്റിന്റെ പ്രവൃത്തിയിൽ ആ അമ്മയുടെ കണ്ണുകൾ വരെ നിറഞ്ഞൊഴുകി

സന്തോഷ് പണ്ഡിറ്റ് അവസാനമായി പങ്കെടുത്ത റിയാലിറ്റി ഷോയിലെ വിഷയവുമായി താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിറഞ്ഞ ചർച്ചകൾ നടക്കുമ്പോൾ അദ്ദേഹം ചെയ്‌ത ഈ നന്മയുള്ള പ്രവൃത്തി ആരും കാണാതെ പോകരുത്, സന്തോഷ് പണ്ഡിറ്റ് തന്നെയാണ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി താരം ചെയ്‌ത ഈ നല്ല പ്രവൃത്തി പങ്ക് വെച്ചത്, പത്തനംതിട്ട ഹരിജൻ കോളനയിൽ ഓർമ്മയ്ക്ക് മുന്നിലാണ് ഒരു മകൻ ആയി ഞാൻ എന്നും കൂടെയുണ്ടാകും എന്ന വാഗ്‌ദാനത്തോടെ സഹായം എത്തിച്ചത്

ഒരുമാസം മുൻപായിരുന്നു ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു ഇലന്തൂർ ഹരിജൻ കോളനിയിൽ ഷാജി മരണപ്പെട്ടത്, കഴിഞ്ഞ ദിവസം നടന്ന ഗാന്ധി ജയന്തിയോടനുബന്ധിച്ചാണ് ആ അമ്മയ്ക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തിയത്, ഷാജി മരിച്ചതോടെ ജീവിതമാർഗം മുട്ടിയ അമ്മയ്ക്ക് പെട്ടിക്കട തുടങ്ങാൻ ഉള്ള സഹായവുമായാണ് അദ്ദേഹം നേരിട്ട് എത്തിയത്, മഴപെയ്‌താൽ ചോർന്ന് ഒലിക്കുന്ന ഏതുനിമിഷവും തകർന്ന് വീഴാറായ വീടിൻറെ തിണ്ണയിൽ ആയിരുന്നു ആ അമ്മ വിറ്റിരുന്നത് എന്നാൽ അതും നിലച്ച മട്ടായിരുന്നു

ഇതിനിടയിൽ ഈ കാര്യം സന്തോഷ്പണ്ഡിറ്റിന്റെ ശ്രദ്ധയിൽ പെടുകയും അവർക്ക് കട നടത്താൻ വേണ്ടിയുള്ള പെട്ടിവണ്ടിയും, കൂടാതെ വിൽക്കാൻ വേണ്ടിയുള്ള സാധനങ്ങളുമായിട്ടായിരുന്നു സന്തോഷ് പണ്ഡിറ്റ് എത്തിയത്,താര ജാടയിലാതെ നാട്ടുകാർക്ക് ഒപ്പം അദ്ദേഹം കൂടിതന്നെയാണ് ആ വണ്ടിയും തളി അവിടെ എത്തിച്ചത്, അവിടെ എത്തിയ ശേശം ആ പെട്ടിക്കടയിൽ താരം തന്നെയാണ് സാധനങ്ങളും അടുക്കി വെച്ചത്, സന്തോഷ് പണ്ഡിറ്റിന്റെ ഈ പ്രവൃത്തിയിൽ ആ അമ്മ കൈകൂപ്പിക്കൊണ്ട് കരയുകയായിരുന്നു, എന്നാൽ അമ്മെ ഞാൻ ഒണ്ട് കൂടെ എന്ന് പറഞ്ഞുകൊണ്ട് ആ അമ്മയെ സന്തോഷ് പണ്ഡിറ്റ് ആശ്വസിപ്പിക്കുകയായിരുന്നു

അർഹതയുള്ളവർക്ക് താൻ തന്നെ കൊണ്ട് കഴിയുന്ന സഹായം എത്തിക്കാൻ ശ്രമിക്കാറുണ്ട് എന്നും താരം പറഞ്ഞു, സന്തോഷ് പണ്ഡിറ്റ് നിരവധി കാരുണ്യ പ്രവർത്തികളാണ് ആദിവാസി മേഖലയിൽ ചെയ്‌തു വരുന്നത്, എന്നാൽ മിക്കതും വാർത്തകൾ ആവാറില്ല എന്നതാണ് വാസ്‌തവം, നിരവധി പേരാണ് സഹായത്തിനായി സന്തോഷ് പണ്ഡിറ്റിനെ സമീപിക്കുന്നത്, എന്നാൽ താരം സഹായം ചെയുമ്പോൾ പണം നൽകിയല്ല സഹായിക്കുന്നത് സഹായം ആവശ്യമുളവർക്ക് അവർക്ക് ഉപകരപെടുന്നത് നൽകിയാണ് സഹായിക്കുന്നത്, അത്കൊണ്ട് തന്നെ തട്ടിപ്പുകാർക്ക് സന്തോഷ് പണ്ഡിറ്റിനെ പറ്റിക്കാനും കഴിയില്ല, താരത്തിന്റെ ഈ പ്രവൃത്തിയിൽ നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്

x