എൻറെ സൗകര്യത്തിനനുസരിച്ചാണ് ഞാൻ വസ്ത്രം ധരിക്കാറുള്ളത്: അഭയ ഹിരൺമയി

സ്വന്തം നിലപാടുകളിലൂടെയും വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങളിലൂടെയും പാട്ടുകളിലൂടെയും ഒക്കെ മലയാളികൾക്ക് സ്വപരിചിതയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. വ്യക്തിജീവിതത്തിൽ പല അപ്രത്യക്ഷിത തിരിച്ചടികൾ ഉണ്ടായപ്പോഴും അതിലൊന്നും പതറാതെ ശക്തയായി മുന്നോട്ടു പോകുവാനാണ് അഭയ ശ്രമിച്ചിട്ടുള്ളത്. ഗോപി സുന്ദറുമായുള്ള ജീവിതം പാതിവഴിയിൽ പിരിഞ്ഞപ്പോൾ പങ്കാളിയായിരുന്ന വ്യക്തിയെക്കുറിച്ചോ വേർപിരിഞ്ഞതിനെക്കുറിച്ച് ഒന്നും അഭയ സംസാരിച്ചിരുന്നില്ല. ജീവിതത്തിൽ താൻ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന തോന്നലുകൾ ഒന്നുമില്ല. സങ്കടങ്ങൾക്കിടയിലും സന്തോഷം കണ്ടെത്തി ചിരിച്ചു മുന്നേറുക എന്നതാണ് തൻറെ രീതി എന്ന് താരം പറഞ്ഞിരുന്നു.

സംഗീതസംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് ബന്ധത്തിൽ ഏർപ്പെട്ടിരുന്ന അഭയ ഇടക്കാലത്ത് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഹിരൺമയി എന്നൊരു സാരി ബ്രാൻഡും മ്യൂസിക് ബ്രാൻഡും താരത്തിന് സ്വന്തമായി ഉണ്ട്. നന്നായി ഡ്രസ്സ് ചെയ്യാനും ചെയ്യിപ്പിക്കുവാനും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് താരം മുൻപ് വ്യക്തമാക്കിയിരുന്നു. പെൺകുട്ടികൾ നന്നായി അണിഞ്ഞൊരുങ്ങി പോകുന്നത് കാണാൻ തന്നെ ഇഷ്ടമാണ്. എൻറെ ഡ്രസ്സിംഗ് കണ്ട് പെൺകുട്ടികൾ അതേപോലെ ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. എല്ലാത്തിനോടും സിംങ്ക് ആവുന്ന വ്യക്തിയാണ് ഞാൻ. എവിടെ കൊണ്ടിട്ടാലും ജീവിച്ചു പോകും. അച്ഛനിൽ നിന്നും കിട്ടിയ ഗുണമാണത്. ആ ചങ്കൂറ്റം പണ്ടേയുണ്ട്.

നീ പണിയെടുക്കേണ്ട എന്ന് ഭർത്താവ് പറയുമ്പോൾ പണിയെടുക്കുന്നതും കാശുണ്ടാക്കുന്നതും നിങ്ങളുടെ ആവശ്യമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇൻഡിപെന്റഡ് ആവുക എന്നത് നിങ്ങളുടെ ആവശ്യമാണ്. സ്വന്തമായി ജോലി ചെയ്ത് പൈസ ഉണ്ടാക്കി കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു സന്തോഷം കണ്ടെത്തുക. ഇൻഡിപെൻഡൻസ് ആവാതെ ഇരിക്കുന്നത് നിങ്ങളുടെ മാത്രം ശരികേടാണ്. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് അഭയ തുറന്നു പറഞ്ഞിരുന്നു. ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ട് നടത്തുന്നതിന്റെ പേരിൽ പലപ്പോഴും താരം വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ എപ്പോഴും തന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകാനാണ് താരം ശ്രമിക്കുന്നത്. പത്തൊമ്പതാമത്തെ വയസ്സിൽ ഗോപി സുന്ദറിനെ കണ്ടുമുട്ടിയത് കരിയറിലും ജീവിതത്തിലും വഴിത്തീരുവായി മാറിയെന്ന് താരം മുൻപ് തുറന്ന് പറഞ്ഞിട്ടും ഉണ്ട്.

വസ്ത്രധാരണം ഓരോരുത്തരുടെയും ചോയിസ് ആണ്. വിമർശനങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. അതൊക്കെ കേട്ട് അസഹിഷ്ണുത തോന്നിയാൽ പിന്നെ അതിന് മാത്രമേ സമയം ഉണ്ടാകു. ഒരാൾ ധരിക്കുന്ന വസ്ത്രം കാണുമ്പോൾ ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും ഉണ്ടാവുക. മറ്റുള്ളവർ എന്തു പറയുന്നു എന്നത് ഞാൻ ശ്രദ്ധിക്കാറില്ല. അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമില്ല. എനിക്ക് എല്ലാ വസ്ത്രങ്ങളും വസ്ത്രധാരണരീതിയും ഇഷ്ടമാണ്. എല്ലാ വസ്ത്രവും എനിക്കിണങ്ങും എന്ന് ഞാൻ വിശ്വസിക്കുന്നു. സാരി കിട്ടിയാൽ ധരിക്കും. അല്ലാതെ സാരിയോട് അമിതമായ ഇഷ്ടം ഒന്നുമില്ല. ടോപ്പ് ബോട്ടം ഒന്നായിട്ടുള്ള ഡ്രസ്സ് ഇടുന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ സൗകര്യമായി തോന്നിയിട്ടുള്ളത്. എൻറെ സൗകര്യത്തിനനുസരിച്ചാണ് ഞാൻ വസ്ത്രം ധരിക്കാറുള്ളത്. ധരിച്ചാൽ ഭംഗിയുണ്ട് എന്ന് തോന്നുന്ന എല്ലാ വസ്ത്രങ്ങളും ഇഷ്ടമാണെന്നും താരം പറയുന്നു.

x