താരപ്പൊലിമയിൽ പ്രൗഢഗംഭീരമായി വൈശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം കഴിഞു , വിവാഹ വീഡിയോ കാണാം

ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് വിശാഖ് സുബ്രമണ്യം. ചിത്രത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യം സംരംഭമായ അദ്വിതാ ശ്രീകാന്തിനെ വിവാഹം ചെയ്തിരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. നിരവധി സിനിമാതാരങ്ങളും ചടങ്ങിൽ എത്തിയിരുന്നു. മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, അജുവർഗീസ്, എം ജി ശ്രീകുമാർ, വിധുപ്രതാപ്, റഹ്മാൻ എന്നിങ്ങനെ നിരവധി ആളുകളാണ് വിവാഹത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയിരുന്നത്. ധ്യാൻ ശ്രീനിവാസനാദ്യമായി സംവിധാനം ചെയ്ത സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് വിശാഖ്. ശ്രീകുമാർ ശ്രീവിശാഖ് തീയേറ്ററുകളുടെ ഉടമ കൂടിയാണ് വിശാഖ് സുബ്രഹ്മണ്യം.

വിശാഖിന്റെ വിവാഹ നിശ്ചയ വീഡിയോയും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. ഇതിൽ യുവതാരങ്ങൾ ആയിരുന്നു കൂടുതലായും പങ്കെടുത്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, തുടങ്ങി സിനിമ മേഖലയിലയിലെ മികച്ച ആളുകളെല്ലാം തന്നെ പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത്. പരിപാടിയിൽ ശ്രീനിവാസന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായി മാറിയത്. കുറെ നാളുകൾക്ക് ശേഷമാണ് ശ്രീനിവാസൻ ഒരു പരിപാടിയിൽ എത്തുന്നത് അതുകൊണ്ടു തന്നെ ഈ പരിപാടി വളരെയധികം ശ്രേദ്ധ നേടി. മോഹൻലാലിനൊപ്പം ഒരുമിച്ചിരുന്ന് കുശലം പറയുന്ന ശ്രീനിവാസന്റെ വീഡിയോ ശ്രെദ്ധ നേടുന്നുണ്ട്. സ്വർണത്തിൽ കുളിച്ചു തന്നെയായിരുന്നു വധു അദ്വൈത എത്തിയത്. സ്വർണ്ണ നിറത്തിലുള്ള മുണ്ടും ഷർട്ടുമണിഞ്ഞായായിരുന്നു വിശാഖ് വിവാഹത്തിനായി എത്തിയിരുന്നത്.

ചന്ദന നിറത്തിലുള്ള ജുബ്ബ ഒക്കെ അണിഞ്ഞു ചന്ദനമൊക്കെ തൊട്ടായിരുന്നു മോഹൻലാലിന്റെ എൻട്രി. ശ്രീനിവാസനും മോഹൻലാലും ഒരുമിച്ച് എത്തിയ കോംബോ തന്നെയായിരുന്നു പരിപാടിയിൽ ശ്രദ്ധ നേടിയത്. ആന്റണി പെരുമ്പാവൂരും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തിരുന്നു. താരനിപടമായ ഒരു വിവാഹം തന്നെയാണ് നടന്നത്. വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒരുമിച്ചാണ് എത്തിയത്. വാഹനത്തിൽ നിന്നും അച്ഛനെ പിടിച്ചിറക്കിയത് വിനീത് ആയിരുന്നു. വെള്ള ഷർട്ടും കറുത്ത പാന്റ്സും അണിഞ്ഞാണ് ശ്രീനിവാസൻ വിവാഹത്തിനായി എത്തിയിരുന്നത്. ശ്രീനിവാസൻ വിവാഹത്തിന് എത്തിയത് തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയ വിഷയം. കല്യാണി പ്രിയദർശന്റെ സാന്നിധ്യവും വിവാഹ വേദിയിൽ ശ്രദ്ധ നേടിയതായിരുന്നു.

താരനിപഠമായ ഈ വിവാഹ ചടങ്ങുകൾ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്. വ്യവസായ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിൽ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഹൃദയം എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയം മുതലാണ് വിശാഖിനെ പ്രേക്ഷകർ മനസ്സിലാക്കി തുടങ്ങുന്നത്. വിനീതുമായും ധ്യാനുമായും വളരെ അടുത്ത ഒരു സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി തന്നെയാണ്. ഇരുവരും ഒരുമിച്ചുള്ള സൗഹൃദത്തിന്റെ ആഴം ഓരോ അഭിമുഖങ്ങളിലും മനസ്സിലാക്കാൻ സാധിക്കുന്നതുമാണ്. ഇതിനോടകം തന്നെ വിവാഹ വീഡിയോകൾ ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്. നിരവധി ആളുകളാണ് വിശാഖിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

x