Film News

ഇത് ജീവിതത്തിലെ പുതിയ സന്തോഷം , സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടൻ ആസിഫ് അലി , ആശംസകളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ നടന്മാരിൽ ഒരാളാണ് ആസിഫ് അലി. വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകർ അദ്ദേഹത്തെ ഇഷ്ടപ്പെടാനും, താരത്തിൻ്റെ സിനിമകളെയും, കഥാപാത്രങ്ങളെയും സ്വീകരിക്കുവാനും തുടങ്ങി. വ്യത്യസ്തമായ അഭിനയം കൊണ്ടും, തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ മികവുകൊണ്ടും തന്റേതായ സ്ഥാനം മലയാള സിനിമയിൽ കണ്ടെത്തുവാൻ വളരെ വേഗം ആസിഫിന് സാധിച്ചു. സിനിമയെ പോലെ തന്നെ കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന വ്യകതി കൂടിയാണ് ആസിഫ്. സിനിമയ്ക്കും, അഭിനയ ജീവിതത്തിനും നൽകുന്ന അതെ പ്രാധാന്യം താൻ കുടുംബത്തിനും നൽകാറുണ്ടെന്ന് മുൻപൊരിക്കൽ തദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തൻ്റെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആസിഫ്.

ആസിഫിൻ്റെ മകൾ ഹയയുടെ അഞ്ചാം പിറന്നാളായിരുന്നു ഇന്നലെ.  മകളെക്കുറിച്ചും, അതോടൊപ്പം പിറന്നാൾ വിശേഷങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ആസിഫും, ഭാര്യ സമയും. ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ മകളുടെ പിറന്നാൾ വിശേഷം  പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി ബർത്ത് ഡേയ് ഹയമ്മ’ എന്ന കുഞ്ഞു കുറിപ്പോടു കൂടിയാണ് കുടുംബവുമൊത്തുള്ള സന്തോഷ ചിത്രങ്ങൾ ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ജന്മദിനാശംസകൾ അറിയിച്ചുള്ള സമയുടെയും, ആസിഫിൻ്റെയും കുറിപ്പിന് പിന്നാലെ നിരവധി ആളുകളാണ് ഹയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

ഹയയുടെ നാലാമത്തെ പിറന്നാൾ കോവിഡ് കാലത്തായിരുന്നു. അന്ന് മക്കൾക്കുവേണ്ടി ഒരു ബേക്ക് ഹൗസ് തന്നെയൊരുക്കിയാണ് പിറന്നാൾ ആഘോഷിച്ചിരുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണത്തെ പിറന്നാൾ കൂടുതൽ മനോഹരമാക്കാൻ ആസിഫും, ഭാര്യയും ശ്രദ്ധിച്ചിരുന്നു. ആസിഫും, സമയും, വീട്ടിലുള്ള മറ്റ് എല്ലാ അംഗങ്ങളും കൂടെ ബേക്ക് ഹൗസിലെ ജീവനക്കാർ എന്ന് തോന്നിപ്പിക്കും വിധം ഒരുങ്ങിയാണ് എത്തിയത്. ഷെഫ് എന്ന് തോന്നിപ്പിക്കും വിധത്തിൽ കുഞ്ഞ് ഏപ്രണും തൊപ്പിയുമണിഞ്ഞ് ‘ഹയാസ് ബേക്ക് ഹൗസി’ന് മുന്നിൽ നിൽക്കുന്ന പിറന്നാൾ ദിനത്തിലെ കളറായ ചിത്രങ്ങളാണ് സമ പങ്കുവെച്ചിരിക്കുന്നത്.

ഹയയുടെ മൂന്നാം പിറന്നാൾ ദിനത്തിൽ അച്ഛൻ – മകൾ ബന്ധം അത്രത്തോളം ആഴമേറിയതെന്ന് പ്രകടമാക്കി തരുന്ന ചിത്രങ്ങളായിരുന്നു അന്ന് ആസിഫ് അലി പങ്കുവെച്ചിരുന്നത്. മകളുടെ മുടികെട്ടിക്കൊടുക്കുന്ന ചിത്രമാണ് അന്ന് അദ്ദേഹം ഷെയർ ചെയ്തത് . “ഇത്രയും വേഗം വളരല്ലേ മോളേ” എന്ന അടികുറിപ്പോടു കൂടിയാണ് ആസിഫ് ആ ചിത്രം പങ്കുവെച്ചത്. അതോടൊപ്പം മകനും, മകളും കേക്കിന് മുന്നില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ”എന്‍റെ സ്നേഹത്തിന് ജന്മദിനാശംസകള്‍. ഇവിടെ എന്നും ഞാനുണ്ടാകും. ഇത്രയും വേഗം വളരല്ലേ മോളേ” മനോഹരമായ അടികുറിപ്പിന് ആരാധകരിൽ നിന്ന് ആസിഫിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ഏത് തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം കണ്ടെത്തുവാനും, അവരുമായി നല്ല നിമിഷങ്ങൾ ചിലവഴിക്കുവാനും ആസിഫ് ശ്രദ്ധിക്കാറുണ്ട്. മക്കളോട് എല്ലാ അച്ഛനന്മാർക്കും ഉള്ളതു പോലെ വാത്സല്യവും, സ്നേഹവും ആസിഫ് തൻ്റെ കുഞ്ഞുങ്ങളോട് പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ മക്കളുടെ പിറന്നാൾ ദിവസം മറക്കാതെ അവർക്കൊപ്പം ആഘോഷിക്കാൻ ആസിഫ് എത്താറുണ്ട്. താൻ പോവുന്ന പരിപാടികളിലെല്ലാം ആസിഫ് കുട്ടികളെ കൂടെ കൊണ്ടുപോകുന്നതിനാൽ സിനിമ രംഗത്തുള്ള എല്ലാവർക്കും ആസിഫിനെ പോലെ കുഞ്ഞുങ്ങളും പ്രിയപ്പെട്ടവരാണ്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago