സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും കുടുംബത്തിനും കരിയറിനും പ്രാധാന്യം നൽകി , പ്രേഷകരുടെ പ്രിയ നടിയായി തിളങ്ങിയ മന്യ യാതാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ ?

വളരെ ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മന്യയെ ഓർമ്മിക്കാൻ പ്രേക്ഷകർക്ക് കുഞ്ഞിക്കൂനൻ എന്ന സിനിമ തന്നെ ധാരാളമാണ്. ചിത്രത്തിലെ മന്യയുടെ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർ മറന്നു പോകില്ല. ജോക്കർ എന്ന ചിത്രത്തിലൂടെയായിരുന്നു മന്യയുടെ തുടക്കം. പിന്നീട് മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. ജോക്കറിലെ പ്രകടനത്തിന് താരത്തിന് അവാർഡ് ലഭിച്ചിരുന്നു. പിന്നീട് കുഞ്ഞികൂനൻ, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിലൊക്കെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരുന്നത്. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിക്കുവാൻ സാധിച്ചു. നിരവധി സിനിമകളിൽ അഭിനയിക്കുവാനുള്ള ഭാഗ്യം ലഭിച്ചു എങ്കിലും സിനിമയെക്കാൾ തനിക്ക് പ്രധാനം തന്റെ ജീവിതവും കരിയറും ആണെന്ന് മനസ്സിലാക്കിയ മന്യ സിനിമയിൽ നിന്നും പഅകന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകാൻ തുടങ്ങി.

സിനിമ നൽകിയ എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് കരിയറിന് പ്രാധാന്യം നൽകുവനായിരുന്നു മന്യ ശ്രമിച്ചത്. ഇംഗ്ലണ്ടിൽ ഡോക്ടറായ പ്രഹ്ലാദന്റെയും പദ്മിനി ദമ്പതിമാരുടെയും മകളാണ് മന്യ. ആന്ധ്രപ്രദേശിലെ പ്രശസ്തമായ നായിഡു കുടുംബത്തിലാണ് മന്യയുടെ ജനനം തന്നെ. ഇംഗ്ലണ്ടിൽ വളർന്ന മന്യ ഒൻപതാം വയസ്സിൽ ആണ് ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ഒക്കെ സജീവമായിരുന്നു മന്യ. നാല്പതോളം സിനിമകളിലാണ് നടി അഭിനയിച്ചത്. പിന്നീട് മുതിർന്നതിന് ശേഷമാണ് വീണ്ടും സിനിമകളിലേക്ക് സജീവമായി തുടങ്ങിയിരുന്നത്. സിനിമയിൽ വളർന്നു വന്ന നടിക്ക് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ അത്രകണ്ട് താല്പര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സിനിമ ഉപേക്ഷിച്ച് വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മന്യ ചെയ്തത്. സിനിമ നൽകിയ വെള്ളിവെളിച്ചത്തെക്കാൾ കൂടുതൽ മന്യ പ്രാധാന്യം നൽകിയത് സ്വന്തം ജീവിതത്തിൽ ആയിരുന്നു. കണക്കും സ്റ്റാറ്റിസ്റ്റിക്സും ഫിനാൻസും ഒക്കെ പ്രധാന വിഷയങ്ങളാക്കി മന്യ പഠിക്കുകയായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ആണ് എംബിഎയിൽ നടി ബിരുദാനന്തര ബിരുദമെടുത്തത്. തുടർന്ന് യുഎസിൽ ജോലി തേടി പോവുകയും ചെയ്തു.

ന്യൂയോർക്കിലെ ഒരു കമ്പനിയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് ആയി ജോലി ചെയ്ത മന്യ ഇപ്പോൾ സിറ്റി എന്ന പ്രശസ്തമായ ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയുടെ വൈസ് പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുകയാണ് മന്യ. 2008 ലായിരുന്നു മന്യയുടെ ആദ്യ വിവാഹം നടക്കുന്നത്. പ്രശസ്ത ബിസിനസ്സുകാരനായ സത്യ പാട്ടേലിനെ വിവാഹം ചെയ്തിരുന്നുവെങ്കിലും ആ വിവാഹജീവിതം പരാജയത്തിൽ അവസാനിക്കുക ആയിരുന്നു. തുടർന്ന് 2013ലാണ് വികാസ് ബാജ്പേയുമായി വീണ്ടും വിവാഹിതയാകുന്നത്. 2016 ഇൽ ഇവർക്ക് ഒരു മകൾ ജനിച്ചു. കുഞ്ഞു ജനിച്ചതിനു ശേഷം നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ മന്യ അനുഭവിക്കേണ്ടതായി വന്നിരുന്നു. ഒരു സി സെക്ഷനും മൂന്ന് ശസ്ത്രക്രിയകളും ആയിരുന്നു അതിജീവിക്കേണ്ടത് ആയി വന്നത്. വീണ്ടും നൃത്തം ചെയ്യുകയും സുഖമായി ഈ രോഗങ്ങളെല്ലാം അതിജീവിക്കുകയും ഒക്കെ ആയിരുന്നു നടി ചെയ്തത്. നടിയുടെ ജീവിതം പലർക്കും ഒരു വലിയ പ്രചോദനം തന്നെയാണെന്ന് പറയേണ്ടിരിക്കുന്നു.

x