Film News

പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം ഏദനും ; നടൻ വിജിലേഷ് അച്ഛനായി

മലയാളസിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് വിജിലേഷ്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ വരക്കൻ എന്ന ചിത്രത്തിലൂടെയാണ് വിജേഷിനെ മലയാളികൾ അടുത്തറിഞ്ഞത്. വില്ലൻ കഥാപാത്രങ്ങൾ വിജിലേഷ് ചെയ്തതോടുകൂടി മലയാളസിനിമയിൽ അദ്ദേഹത്തിന് ഒരിടം കണ്ടെത്താനായി. നാടകരംഗത്ത് നിന്നാണ് വിജിലേഷ് മലയാളസിനിമയിലേക്ക് എത്തിയത്. ആദ്യമൊക്കെ ചെറിയ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ താരത്തിന് മലയാള സിനിമ ഒരുക്കി വെച്ചിരുന്നു.

ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷവാർത്തയാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. താരത്തിന് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു എന്നതാണ് ആ വാർത്ത. ആൺ കുഞ്ഞാണ് പിറന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചു കൊണ്ട് രംഗത്തെത്തിയത്.

ചിത്രങ്ങളിൽ കുഞ്ഞും ഭാര്യയും അടുത്തുണ്ട് .സോഷ്യൽ മീഡിയയിലൂടെ രണ്ടു വർഷം മുൻപ് വിവാഹ ആലോചനയുമായി താരം എത്തിയത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. പിന്നീട് താമസിയാതെതന്നെ നടനെ തേടി ഒരു പെൺകുട്ടിയും വന്നു. സ്വാതി ഹരിദാസ് എന്നാണ് വിജേഷിന്റെ ഭാര്യയുടെ പേര് .മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാവരും അണിനിരന്ന ഒരു വിവാഹമായിരുന്നു ഇത്. വിവാഹത്തിനുശേഷം താരത്തെ തേടിയെത്തിയത് നിരവധി അവസരങ്ങളും ആയിരുന്നു. ഒരുപാട് ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത് താരമിപ്പോൾ നേടിക്കൊണ്ടിരിക്കുകയാണ്.

സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചതോടെ സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആശംസകൾ നൽകിക്കൊണ്ട് നിരവധി സെലിബ്രിറ്റികളും പോസ്റ്റുകളും പങ്കു വെച്ചിട്ടുണ്ട്. പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് മകനും ഭാര്യയ്ക്കും ഒപ്പമുളള ഫൊട്ടോ വിജിലേഷ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഏദൻ എന്നാണ് മകന്റെ പേരെന്നും വിജിലേഷ് കുറിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ പ്രമുഖ ചിത്രങ്ങളായ ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് താരം ശ്രദ്ധ നേടി തുടങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രമായി എത്തിയ കൃഷ്ണൻകുട്ടി പണി തുടങ്ങി, ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ആൻറണി പേപ്പ കേന്ദ്രകഥാപാത്രമായി എത്തിയ അജ​ഗജാന്തരം എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ വിജിലേഷിന്റെ സിനിമകൾ. പീസ്, സല്യൂട്ട്, കൊത്ത് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിൻറെ സിനിമകൾ.സോഷ്യൽ മീഡിയയിലൂടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വിജിലേഷ് പങ്കുവെച്ചിരുന്നു .കൺമണിയെ കാത്തിരിക്കുകയാണെന്നും 2022 ലെ പുതിയ സന്തോഷം തങ്ങൾക്ക് അരികിൽ എത്തിയിരിക്കുകയാണ് എന്നും വിജിലേഷ് സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു.

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago