സിദ്ധിഖിന്റെ മകൻ ഷാഹീലിന് വധുവായി ഡോക്ടർ അമൃത ദാസ് ; വൈറലായി വിവാഹ നിശ്ചയ ചിത്രങ്ങൾ

ലയാള സിനില്‍ അഭിനയ പാടവം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സിദ്ദീഖ്. 1985ല്‍ പുറത്തിറങ്ങിയ ‘ആ നേരം അല്പദൂരം’ എന്ന സിനിമയിലൂടെയാണ് സിദ്ദീഖ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1990ല്‍ പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമുടെ വന്‍ വിജയം മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സിദ്ദീഖിന് സഹായകരമായി. നായകനും സ്വഭാവ നടനും വില്ലനും ഹാസ്യകഥാപാത്രവും തന്റെ കൈയ്യില്‍ ഭദ്രമെന്ന് തെളിയിച്ച ചുരുക്കം ചില നടന്‍മ്മാരില്‍ ഇദ്ദേഹവും ഉള്‍പ്പെടുന്നു. മലയാളത്തില്‍ മൂന്നൂറോളം ചിത്രങ്ങളിലാണ് താരം അഭിനിയിച്ചിട്ടുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സിദ്ദീഖിന്റെ മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ്.

വിവാഹ നിശ്ചയ വേദിയില്‍ പുഞ്ചിരിച്ച് നില്‍ക്കുന്ന സിദ്ദീഖിനേയും ചിത്രത്തില്‍ കാണാം. നടന്‍ ഷാഹിന്‍ സിദ്ദീഖിന്റേതായിരുന്നു വിവാഹ നിശ്ചയം. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരിക്കുന്നതും ഷാഹിന്‍ തന്നെയാണ്. വിവാഹ നിശ്ചയ ചടങ്ങിന് എല്ലാവരും തൂ വെള്ള നിറമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഷാഹിന്റെ വധു അമൃത ദാസ് ആണ്. അമൃത ഡോക്ടറാണ്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ വിവാഹ നിശ്ചയത്തിന്റേതായി പുറത്ത് വന്നിട്ടുള്ളൂ. സിനിമാ മേഖലയില്‍ നിന്നുള്ള ആരൊക്കെയാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത് എന്നതിനെക്കുറിച്ച് വ്യക്തമല്ല. മലയാള സിനിമയിലെ ഒരു മികച്ച നടന്റെ മകന്റെ വിവാഹ നിശ്ചയത്തിന് വലിയ താര നിര തന്നെ പങ്കെടുത്തു കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ചിത്രങ്ങള്‍ പുറത്ത് വന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. പഴയ കാല ചിത്രങ്ങളിലെ സിദ്ദീഖിന്റെ മുഖമാണ് മകന് എന്നുള്ള തരത്തില്‍ കമന്റുകളും വരുന്നുണ്ട്. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കാനും സോഷ്യല്‍ മീഡിയ മറന്നിട്ടില്ല.എന്തായാലും ചിത്രങ്ങളെല്ലാം തന്നെ അതിമനോഹരമാണ്.വിവാഹ നിശ്ചയത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹവും സോഷ്യല്‍ മീഡിയയിലൂടെ പലരും ഉന്നയിക്കുന്നുണ്ട്.

” ഒരു കടത്ത് നാടന്‍ കഥ” എന്ന ചിത്രത്തിലാണ് ഷഹീന്‍ സിദ്ദീഖ് ആദ്യമായി നായക വേഷത്തിലെത്തിയത്. പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി അഭിമനയിച്ചാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കസബ, ടേക്ക് ഓഫ്, പപ്പു, കഥ പറഞ്ഞ കഥ, ശിവാജിമൂല, അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പ് തുടങ്ങിയ ചിത്രങ്ങളും അഭിനയിച്ചു.വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പാസായ ശേഷം ബിസിനസ്സിലേക്ക് തിരിഞ്ഞെങ്കിലും മനസ്സ് മുഴുവന്‍ സിനിമയായിരുന്നു ഷഹീന്. സിദ്ദീഖിന്റെ കൂടെ എറണാകുളത്തെ ഡബിംങ് സ്റ്റുഡിയോയില്‍ പോയപ്പോള്‍ അവിടെ വെച്ച് മമ്മൂട്ടിയെ കാണുകയും അദ്ദേഹം പറഞ്ഞാണ് പത്തേമാരിയ സിനിമയില്‍ യാദൃശ്ചികമായി അഭിനയിക്കാന്‍ അവസരം ലിച്ചതെന്നും ഷഹീന്‍ നേരത്തേ പറഞ്ഞിരുന്നു.മുംബൈയില്‍ അനുപംഖേറിന്റെ നേതൃത്വത്തിലുള്ള ആക്ടര്‍പ്രിപ്പേഴ്‌സില്‍ ചേര്‍ന്ന് പഠിച്ചിരുന്നു.

Articles You May Like

x