ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്ന് ചോദിച്ചിരുന്നു. – ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിലെ സകലകലാ വല്ലഭൻ എന്നാണ് നടൻ ശ്രീനിവാസൻ അറിയപ്പെടുന്നത്. നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഒക്കെ നമ്മ അമ്പരപ്പിച്ചിട്ടുള്ള ഒരു ബഹുമുഖ പ്രതിഭ. ഒരു സിനിമാക്കാരൻ എന്നതിലുപരി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും രാഷ്ട്രീയ കാര്യങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ എവിടെയും വെട്ടിത്തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന ചുരുക്കം വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാണ് ശ്രീനിവാസൻ. അതുകൊണ്ടു തന്നെ ഒരു പ്രേത്യേക സ്ഥാനമാണ് ശ്രീനിവാസന് ജനങ്ങൾ നൽകിയിരിക്കുന്നത്. അദ്ദേഹതോട് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തോടും മലയാളികൾക്ക് ആ ഒരു സ്നേഹമുണ്ട്.

തൊട്ടാൽ പൊള്ളുന്ന മതപരമായ കാര്യങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടുന്നതുകൊണ്ടു തന്നെ ശത്രുക്കളും കുറവല്ല അദ്ദേഹത്തിന്. ആശയപരമായി അദ്ദേഹത്തെ എതിർക്കാൻ കഴിയില്ല എന്നുള്ളതുകൊണ്ട് തന്നെ അന്ന് മൗനം പാളിച്ച ഇവർ അദ്ദേഹം വയ്യാതായി എന്നറിഞ്ഞതോടെ തലപൊക്കിയിരിക്കുകയാണ്. ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞപ്പോൾ അദ്ദേഹം മരണപ്പെട്ടു എന്നുവരെ വ്യാജവാർത്തയാൾ ഇറക്കി ഇക്കൂട്ടർ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗശയ്യയിൽ ഉള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം പ്രചരിച്ചിരുന്നു. അതും വളരെ മോശമായ രീതിയിലാണ് ഇക്കൂട്ടർ പ്രചരിപ്പിച്ചതു.

ആശയപരമായി ഒരു വ്യക്തിയെ നേരിടാൻ കഴിയില്ലെങ്കിൽ കായികമായോ അവരെയും അവരുടെ കുടുംബത്തെയും വ്യക്തിഹത്യ നടത്തുകയോ ഒക്കെ ചെയ്യുന്നത് ഈയടുത്തായി കൂടി കൂടി വരികയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ ഈയടുത്തു ഇരയാക്കപ്പെട്ട മറ്റൊരു സിനിമാ താരം ആയിരുന്നു കെപിഎസി ലളിത. ശ്രീനിവാസനെ കുറിച്ചുള്ള വ്യാജവാർത്തകൾക്കു അന്ന് അദ്ദേഹം പ്രതികരിച്ചത് ജനങ്ങൾ സന്തോഷത്തോടെ തരുന്നതല്ലേ ഇരിക്കട്ടെ എന്നായിരുന്നു. അദ്ദേഹം അത് നിസാരമായി കണ്ടെങ്കിലും അദ്ദേഹത്തിന്റെ മകൻ ശക്തമായ ഭാഷയിൽ തന്നെ പ്രതികരിച്ചു.

‘അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേട്ട് ദുഃഖം രേഖപ്പെടുത്താന്‍ വിളിച്ച സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്ന് ചോദിച്ചിരുന്നു. അച്ഛനോടൊപ്പം നില്‍ക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ഇതൊന്നും കാര്യമാക്കിയില്ല. വാര്‍ത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത്. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. അച്ഛന്റെ പേരില്‍ മാത്രമല്ല മുമ്പും ഒരുപാട് താരങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. സലിംകുമാര്‍ മരിച്ചെന്ന് എത്രയോ തവണ വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ അദ്ദേഹം അതിനോടൊന്നും പ്രതികരിക്കാനോ കേസ് കൊടുക്കാനോ പോയില്ല.

 

അതിന്റെയൊന്നും ആവശ്യമില്ല. ഇതില്‍ പ്രത്യേകിച്ച് പുതുമയൊന്നും എനിക്ക് തോന്നിയിട്ടില്ല. പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല. വീട്ടില്‍ ആരും ഇതേക്കുറിച്ച് ഓര്‍ത്ത് വിഷമിച്ചിട്ടുമില്ല. മരണ വാര്‍ത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛന്‍ ഭേദമായി വരികയായിരുന്നു. വീട്ടിലെല്ലാവരും അതൊക്കെയല്ലേ ശ്രദ്ധിക്കുക. നമുക്ക് അതാണ് വലിയ കാര്യം. അതുകൊണ്ട് തന്നെ വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ല. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. പഴയ സ്ഥിതിയിലെത്താന്‍ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂര്‍ണമായും ഭേദപ്പെടാന്‍ കാലതാമസം എടുത്തേക്കും.’

x