രമയെ ഓർത്തു മനസ്സ് തകര്‍ന്ന് ജഗദീഷ്‌;ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ഫോറന്‍സിക് സര്‍ജനായിരുന്നു ഭാര്യ രമ

ടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ പി അന്തരിച്ചത് ഈയിടെയാണ്‌.ദീര്‍ഘകാലമായി അസുഖബാധിതയായി ചികിത്സയില്‍ ആയിരുന്നു.സുപ്രധാനമായ പല കേസുകളിലും നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയിരുന്നു രമ. ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു രമയുടെ വരവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠന ശേഷം ഫോറൻസികിൽ എംഡി. കോളിളക്കം സൃഷ്ടിച്ച മേരിക്കുട്ടി കേസോടെയാണ് ഡോ രമ ശ്രദ്ധിക്കപ്പെട്ടത്.

രമയുടെ വിയോഗം ജഗദീഷിന വല്ലാതെ തളര്‍ത്തിയിരുന്നു ഭാര്യയുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ മുഖത്തുള്ള സന്തോഷം പോയ്മറഞ്ഞു. രമയുടെ സഞ്ചയന ദിവസം ആകെ തകര്‍ന്ന അവസ്ഥയിലുള്ള ജഗദീഷിന്റെ സംസാരവും പെരുമാറ്റവും ആരെയും വിഷമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.സഞ്ചയന ദിനത്തില്‍ സിനിമാ-രാഷ്ട്രീയ രംഗത്തുള്ള നിരവധി പേര്‍ എത്തിയിരുന്നു.പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നേ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചേര്‍ന്നു.

ജഗദീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചു.” രമ ഡോക്ടറുടെ മരണ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ജഗദീഷിനെ വിളിച്ച് ദു:ഖം പങ്കുവെച്ചുവെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഇന്ന് രമയുടെ സഞ്ചയന ദിനമായതിനാല്‍ ജഗദീഷിനെയും കുടുംബത്തേയും ആശ്വസിപ്പിക്കാനാണ് എത്തിയത്. രമ എല്ലാവര്‍ക്കും പ്രിയങ്കരിയായ ഡോക്ടര്‍ ആയിരുന്നു. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ഫോറന്‍സിക് സര്‍ജനായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ രോഗബാധിതയായി വിടപറയുകയാണുണ്ടായത്. അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാമുണ്ടായ ദു:ഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. ഫോറന്‍സിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെല്ലാം മികച്ച അഭിപ്രായമുണ്ടായിരുന്ന ഡോക്ടറായിരുന്നു അവര്‍. രമയുടെ പ്രൊഫഷണല്‍ സര്‍വ്വീസ് എന്നും വിലമതിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല”- വി ഡി സതീശന്‍ പറഞ്ഞു.

കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും ഡോ.രമയ്ക്കുള്ളത് നിർണായക പങ്ക് ആയിരുന്നു. മിഥൈൽ അൽക്കഹോൽ എങ്ങനെ കാഴ്ച നഷ്ടപ്പെടുത്തുന്നു, എങ്ങനെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകൾ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.പ്രമാദമായ അക്കു വധക്കേസും എടുത്തുപറയേണ്ടത്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയെത്തുടര്‍ന്ന് യുവാവിനെക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസിൽ കൊലപാതകമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചതും ഡോ രമ ആയിരുന്നു. . അക്കുവിന്റെ തല തകർന്നത് ട്രെയിൻ തട്ടിയല്ല, മറിച്ച് തല തകർത്ത് കൊന്നിട്ട് ശരീരം ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് സ്ഥാപിക്കാൻ ഡോ രമയുടെ സൂക്ഷ്മമായ കണ്ടെത്തലുകൾക്കായി. ഏറ്റവും ഒടുവിൽ അഭയ കേസിൽ സി. സെഫി കന്യാചർമ്മം വെച്ചുപിടിച്ചെന്ന് കണ്ടെത്തിയതും ഡോ രമയുടെ ടീം.ഡോ. രമ രോഗം മൂർച്ഛിച്ചതോടെ, സർവീസ് തീരാൻ വർഷങ്ങൾ ബാക്കിനിൽക്കെ സ്വയം വിരമിക്കുകയായിരുന്നു. അഭയ കേസിൽ വീട്ടിലെത്തിയാണ് ഡോക്ടറുടെ നിർണായക മൊഴി കോടതി രേഖപ്പെടുത്തിയത്. ”രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്.ഒരു കാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്”-ജഗദീഷ് ഒരിക്കല്‍ പറഞ്ഞിരുന്നു.

x