“സൗന്ദര്യം ഉണ്ടാവേണ്ടത് മനസിലാണ് , ഭാര്യാ എലിസബത്തിനെക്കുറിച്ച് വിവാഹവേദിയിൽ ബാല പറഞ്ഞത് കേട്ടോ “

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് ബാല , 2003 ൽ പുറത്തിറങ്ങിയ അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം 2006 ൽ പുറത്തിറങ്ങിയ കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് എത്തുന്നത് . ആദ്യ ചിത്രം കൊണ്ടും ചിത്രത്തിലെ അഭിനയം കൊണ്ടും വളരെ പെട്ടന്ന് ശ്രെധ നേടിയ താരം പിന്നീട് മലയാള സിനിമയിൽ ചുവടുറപ്പിയ്ക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത് . നായകനായും സഹനടനായും വില്ലനായും എല്ലാം ഒരേ പോലെ തിളങ്ങിയ താരം മലയാളി പ്രേക്ഷകർക്ക് പ്രിയനടനായി മാറാൻ ചുരുങ്ങിയ സമയമേ വേണ്ടി വന്നുള്ളൂ . ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ നടൻ ബാലയുടെ രണ്ടാം വിവാഹ വിഡിയോകളും ചിത്രങ്ങളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . പ്രിയ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് നടൻ ബാല വിവാഹം ചെയ്തിരിക്കുന്നത് . ഇന്ന് ഉച്ചക്ക് നടന്ന റിസപ്ഷൻ ചടങ്ങിൽ ബാല എലിസബത്തിനെ വീണ്ടും വിവാഹ മാല അണിയിക്കുകയും ചെയ്തു .

വിവാഹത്തിന് ശേഷം തന്റെ ഭാര്യയും സുഹൃത്തുമായ എലിസബത്തിനെക്കുറിച്ചും ബാല വാചാലനായി , സൗന്ദര്യം എന്നത് മനസിലാണ് വേണ്ടത് എന്നും എന്റെ ഭാര്യാ സുന്ദരിയാണെന്നും ബാല പറഞ്ഞു ..എലിസബത്താണ് എന്റെ മനസ് മാറ്റിയത് , എന്റെ ഭാര്യാ ലുക്കിലും , ഹാർട്ടിലും സുന്ദരിയാണ് . തങ്ങൾക്ക് മതം ഇല്ലന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ല എന്നും പ്രിയ നടൻ ബാല കൂട്ടിച്ചേർത്തു .. ജീവിതത്തിൽ ഒറ്റപെട്ടു പോയ നിമിഷങ്ങളിൽ കൂടെ നിന്ന് പിന്തുണച്ചവർക്ക് എല്ലാവിധ നന്ദിയും വിവാഹ ശേഷം ബാല മാധ്യമങ്ങളോട് സംസാരിച്ചു ..കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയുടെ വിവാഹം കഴിഞ്ഞു എന്നുള്ള തരത്തിൽ വാർത്തകളും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഓണാഘോഷ വിഡിയോകളും എല്ലാം ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു . വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വിവാഹ വാർത്ത ബാല തന്നെ സ്ഥിതികരിച്ചിരുന്നു . എങ്കിലും സെപ്റ്റംബർ 5 ന് എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ദിവസമാകുമെന്നും ബാല മുൻപ് വെളിപ്പെടുത്തിയിരുന്നു .

ഇപ്പോഴിതാ വിവാഹ റിസപ്ഷനിൽ തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ മാല അണിഞ്ഞു തന്റെ ജീവിതത്തിലേക്ക് കൂട്ടിയിരിക്കുകയാണ് താരം .. വിവാഹ റിസപ്‌ഷനെക്കുറിച്ചുള്ള കത്ത് ബാല ഇന്നലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു ..വിവാഹ ക്ഷണ കത്ത് പുറത്തുവന്നതോടെ നിരവധി ആളുകൾ ആശംസ അറിയിച്ചു രംഗത്ത് വന്നിരുന്നു .. എന്തായാലും പ്രിയ നടൻ ബാലയുടെ വിവാഹ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..സെപ്റ്റംബർ 5 ന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കം ആവുമെന്ന് ബാല തുറന്നു പറഞ്ഞിരുന്നു , താരം പറഞ്ഞതുപോലെ തന്നെ ജീവിതത്തിൽ പുതിയ തുടക്കത്തിന്റെ വിശേഷങ്ങളാണ് താരം ഇന്ന് പങ്കുവെച്ചത് .. 2010 ലായിരുന്നു ഗായിക അമൃത സുരേഷിനെ ബാല വിവാഹം ചെയ്തത് , പിന്നീട് കുടുംബജീവിതത്തിലെ പ്രേശ്നങ്ങൾ മൂലം ബാല യും അമൃതയും 2019 ൽ വേർപിരിയുകയായിരുന്നു . ഇരുവർക്കും പാപ്പു എന്ന് വിളിപ്പേരുള്ള ഒരു മകൾ കൂടിയുണ്ട് ..

x