Film News

കുട്ടികള്‍ക്കായി കലയെ ത്യാഗം ചെയ്തു, മോന്‍ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത്, മോള്‍ സഹിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നു, വിവാഹബന്ധം നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചതാണ്, പക്ഷെ നമ്മുടെ തലയിലെഴുത്ത് പോലെയെ നടക്കൂ; ചർ‌ച്ചയായി സരിതയുടെ വാക്കുകൾ

മലയാളത്തിലെ താരജോഡികളായിരുന്നു മുകേഷും സരിതയും. എന്നാൽ ഇവരുടെ വേർപിരിയൽ വളരെ ഞെട്ടലോടെയായരുന്നു ആരാധകർ കേട്ടത്. മുകേഷ് രണ്ടാമത് മേതിൽ ദേവികയെ വിവാഹം കഴിച്ചെങ്കിലും സരിത രണ്ടാമത് വിവാഹിതയായില്ല. മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതിനെ സരിത എതിർത്തിരുന്നു. രണ്ട് ആൺമക്കളാണ് സരിത മുകേഷ് ബന്ധത്തിൽ ഉള്ളത്. ശ്രാവൺ മുകേഷും സിനിമയിൽ സജീവമാണ്. നടൻ മുകേഷും നടി സരിതയും 1988 ലായിരുന്നു വിവാഹിതരായത്. ശേഷം 2011 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. എന്നാൽ മകന്റെ കാര്യത്തിന് ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് സരിത. ശിവകാർത്തികേയൻ നായകനായ മവീരനിലൂടെയാണ് സരിതയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ സരിതയെക്കുറിച്ച് സുഹൃത്തായ പഴയകാല നടി കുട്ടി പത്മിനി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സരിതയുടെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സരിത അഭിനയ രംഗത്തേയ്ക്ക് വരുന്നത്. സാവിത്രിയമ്മയ്ക്കപ്പുറം ഒരു നടിയെ ഞാന്‍ ആരാധിച്ചിട്ടുണ്ടെങ്കില്‍ അത് സരിതയാണ്. അത്രയും നന്നായി അവരുടെ കണ്ണുകള്‍ സംസാരിക്കും. ‘മരോ ചരിത്ര’ എന്ന സിനിമയില്‍ കമല്‍സാറിനെ ചുംബിക്കുന്ന ഒരു സീനുണ്ട്. ആ ടേക്ക് പല തവണ പോയി. സരിതയ്ക്ക് ടെന്‍ഷനായിരുന്നു. ചെറിയ കുട്ടിയല്ലേ. ഞാനും സരിതയും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. എനിക്കും അവള്‍ക്കും മല്ലിപ്പൂ വളരെ ഇഷ്ടമാണ്. അവള്‍ ആഗ്രഹിച്ചത് പോലെ പ്രണയവിവാഹമായിരുന്നു.

പക്ഷെ ബന്ധം പരാജയപ്പെട്ടു. എനിക്കും അതുപോലെ തന്നെ സംഭവിച്ചു. കുട്ടികള്‍ക്കായി തന്റെ കലയെ സരിത ത്യാഗം ചെയ്തു. കുട്ടികളെ പുറം രാജ്യത്താണ് പഠിപ്പിച്ചത്. ഞാനും എന്റെ മൂന്ന് മക്കളെ നല്ല രീതിയില്‍ പഠിപ്പിച്ചു. വിവാഹബന്ധം നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചതാണ്. പക്ഷെ നമ്മുടെ തലയിലെഴുത്ത് പോലെയെ നടക്കൂ. പക്ഷെ ഞാനും സരിതയും അത് പോസിറ്റീവായി എടുത്തു. സരിത നായികയായി അഭിനയിക്കുന്ന കാലത്ത് എവിഎം സ്റ്റുഡിയോയില്‍ എനിക്കും ഷൂട്ടിംഗുകളുണ്ടാകും. നിരവധി നടിമാര്‍ സരിതയെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുണ്ട്. അവള്‍ കറുത്ത് തടിച്ചിട്ടാണ്, നീളവും ഇല്ല, പക്ഷെ ഇങ്ങനെ അഭിനയിക്കുന്നല്ലോ എന്ന് ചോദിച്ച് നടിമാര്‍ കുറ്റപ്പെടുത്തും. എന്നാല്‍ സരിത അതൊന്നും കാര്യമാക്കാതെ അഭിനയത്തില്‍ മാത്രം ശ്രദ്ധ കൊടുത്തു. നിരവധി നടിമാര്‍ക്ക് സരിത ഡബ് ചെയ്തിട്ടുണ്ട്. വിജയശാന്തി, സുഹാസിനി, ഖുശ്ബു, സൗന്ദര്യ തുടങ്ങിയ നടിമാര്‍ക്ക് തുടക്ക കാലത്ത് സരിതയാണ് ശബ്ദം നല്‍കിയതെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

രണ്ട് വിവാഹങ്ങളാണ് സരിതയുടെ ജീവിതത്തില്‍ നടന്നത്. വെങ്കട സുബ്ബയ എന്നായിരുന്നു ആദ്യ ഭര്‍ത്താവിന്റെ പേര്. 1975 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു. പിന്നീട് നടനും ഇപ്പോള്‍ എംഎല്‍എയുമായ മുകേഷിനെ സരിത വിവാഹം ചെയ്തു. 1988 ലായിരുന്നു വിവാഹം. ശ്രാവണ്‍, തേജസ് എന്നീ രണ്ട് മക്കളും ഇവര്‍ക്ക് പിറന്നു. 2011 ല്‍ ഈ വിവാഹബന്ധവും അവസാനിച്ചു. മക്കളോടൊപ്പം സരിത യുഎഇയിലേക്ക് താമസം മാറുകയും ചെയ്തു.

14ാമത്തെ വയസില്‍ അഭിനയിച്ച് തുടങ്ങിയതാണ്. എന്നെ നോക്കാന്‍ കൂടെയൊരാള്‍ വേണമായിരുന്നു. അതിനാണ് കല്യാണം കഴിച്ചത്. സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതമായിരുന്നു ആഗ്രഹിച്ചത്. കല്യാണം കഴിഞ്ഞതോടെയാണ് ജീവിതം മാറിയത്. എനിക്ക് റസ്റ്റ് കിട്ടുന്ന പോലെ തോന്നിയിരുന്നില്ല. എനിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യണമായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായിരിക്കുന്നതിനിടയിലാണ് എന്റെ അച്ഛന്‍ മരിച്ചത്. അച്ഛനായിരുന്നു എന്റെ എല്ലാം. ലോകം പഠിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്.

ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്. എനിക്ക് ഡിവോഴ്‌സ് കിട്ടിയിരുന്നില്ല. 2011 ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്‌സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്‌സ് കിട്ടിയതെന്നറിയില്ലെന്നായിരുന്നു മുകേഷുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സരിത പറഞ്ഞത്. ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാന്‍ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മൂച്യല്‍ ഡിവോഴ്‌സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിന്‍വലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നിരുന്നില്ല.

ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു. സിനിമയിലൊക്കെയേ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ. എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. അതേക്കുറിച്ച് മറ്റൊരാളോട് പറയാന്‍ നാണക്കേട് തോന്നിയിരുന്നു. കാര്യങ്ങളറിഞ്ഞ് ചിലരൊക്കെ വിളിച്ചപ്പോഴും ഞാന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. അവളെത്ര സഹിച്ചുവെന്ന് അദ്ദേഹം എപ്പോഴെങ്കിലും ചിന്തിക്കുമെന്ന് കരുതി. അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു, അതാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്.

എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത്. മോള്‍ സഹിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ പാലിച്ചിരുന്നു. ഇപ്പോഴാണ് ഞാന്‍ എന്തെങ്കിലും തുറന്ന് പറയുന്നത്. എന്നെ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതേക്കുറിച്ച് തുറന്ന് പറയുന്നത് എന്നുമാണ് മുമ്പോരിക്കല്‍ സരിത പറഞ്ഞിരുന്നത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago