ശർക്കരയെന്നാൽ കരിപ്പെട്ടിയാണ് , ആരേലും അങ്ങനെ ഒരാളെക്കുറിച്ച് പറയുവോ ? ഞാൻ തിരിച്ചുപറഞ്ഞാൽ എങ്ങനെ ഉണ്ടാകും ? വിവാദത്തിലായി മമ്മൂട്ടിയുടെ പരാമർശം

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ വലിയതോതിൽ സൈബർ ആ, ക്ര, മണം നേരിടേണ്ടി വരുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. അടുത്തകാലത്ത് സംവിധായകൻ ജൂഡ് ആന്റണിയ്ക്ക് എതിരെ മമ്മൂട്ടി ബോഡി ഷെ,മി,ങ് നടത്തി എന്നതിന്റെ പേരിൽ വലിയതോതിൽ സൈബർ ബുള്ളിങ് ഏൽക്കേണ്ടതായി വന്നിരുന്നു. പരസ്യമായി ആയിരുന്നു ഇക്കാര്യത്തിൽ മമ്മൂട്ടി മാപ്പ് പറഞ്ഞത്. താൻ ചെയ്തുപോയത് ഒരു തെറ്റായ കാര്യമാണ് എന്നും ഇനി അത് ആവർത്തിക്കാതെ ശ്രദ്ധിക്കാം എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാൽ മമ്മൂട്ടി മാപ്പ് പറഞ്ഞതിനെത്തുടർന്ന് സംവിധായകൻ ജൂഡ് ആന്റണി രംഗത്തെത്തുകയും അദ്ദേഹം തനിക്ക് വേണ്ടി മാപ്പ് പറഞ്ഞതിന് താൻ അദ്ദേഹത്തോട് മാപ്പ് പറയുന്നു എന്ന് പറയുകയും ചെയ്തിരുന്നു.

വീണ്ടും ഇപ്പോൾ മറ്റൊരു വിവാദത്തിന്റെ ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ് മമ്മൂട്ടി. ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടയിൽ ആയിരുന്നു ഈ സംഭവം. കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റഫർ ചിത്രത്തിലെ മറ്റു താരങ്ങൾക്കൊപ്പം മമ്മൂട്ടി മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. ഓൺലൈൻ ചാനലുകൾ സംഘടിപ്പിച്ച മീറ്റ് പ്രസായിരുന്നു ഇത്. പരിപാടിയിൽ ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായി ഐശ്വര്യ ലക്ഷ്മിയും പങ്കെടുത്തിരുന്നു. ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ ചക്കര എന്ന് വിളിച്ചതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. പിന്നാലെ മമ്മൂട്ടി ഐശ്വര്യയെ കളിയാക്കാൻ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല. കറുത്ത ശർക്കര എന്നാണ് വിളിക്കുക. ശർക്കര എന്ന് വെച്ചാൽ കരിപെട്ടിയാണ് ഞാൻ തിരിച്ച് അങ്ങനെ വിളിക്കട്ടെ എന്നായിരുന്നു മമ്മൂട്ടി ഐശ്വര്യയുടെ ചക്കര എന്ന വിളിക്ക് നൽകിയ മറുപടി. ആരെങ്കിലും ഇങ്ങനെ ആരെയെങ്കിലും വിളിക്കുമോന്ന് മമ്മൂട്ടി രസകരമായി ചോദിച്ചിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ ഇത് ചർച്ച ആക്കി മാറ്റുകയായിരുന്നു ചെയ്തത്.

ഇതോടെ മമ്മൂട്ടിക്കെതിരെ നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു. പരോക്ഷമായും തമാശ രൂപേണയും മമ്മൂട്ടി നടത്തിയിരിക്കുന്നത് റേസിസ്റ്റ് പരാമർശം ആണ് എന്ന് ആയിരുന്നു സോഷ്യൽ മീഡിയ ആരോപിച്ചത്. പഞ്ചസാരയും ശർക്കരയും ഒക്കെ മധുരവുമായി ബന്ധപ്പെട്ടതാണെന്നും അങ്ങനയെ സാധാരണക്കാർ കാണാറുള്ളൂവെന്നും എന്നാൽ അതിൽ പോലും നിറം നോക്കുന്ന ആളാണ് മമ്മൂട്ടി എന്നും ആയിരുന്നു സോഷ്യൽ മീഡിയ വിമർശിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് താരത്തിനെതിരെ രംഗത്തെത്തിയത്. പൊതുവേ മലയാള സിനിമയിൽ കാലത്തിനൊത്ത് സ്വയം അപ്ഡേറ്റ് ചെയ്യുന്ന ഒരു നടനായാണ് മമ്മൂട്ടിയെ കാണുന്നത്. എന്നാൽ അപ്ഡേഷനുകൾ സിനിമയിലും രാഷ്ട്രീയത്തിലും മാത്രം പോരാ എന്നും മറ്റു ചില കാര്യങ്ങളിൽ കൂടി മമ്മൂട്ടി ശ്രദ്ധിക്കണമെന്ന് ആണ് ചിലർ കമന്റ് ചെയ്യുന്നത്. ഇതിനോടകം തന്നെ മമ്മൂട്ടിയുടെ ഈ ഒരു വിഷയം വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

x