Film News

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ആദ്യമായി എനിക്ക് വേണ്ടി സംസാരിക്കാനൊരാൾ ; ഉണ്ണിമുകുന്ദനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി അനീഷ് രവി

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അനീഷ് രവി.അനീഷ് രവി ബലികാക്കകൾ എന്ന ഷോർട്ട് ഫിലിമിലഭിനയിച്ചുകൊണ്ടാണ് ടെലിവിഷൻ രംഗത്തേയ്ക്കെത്തുന്നത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സ്നേഹതീരം ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ.  കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്ത കാര്യം നിസ്സാരം എന്ന കോമഡി സീരിയലിലെ അനീഷ് രവി അവതരിപ്പിച്ച മോഹനകൃഷ്ണൻ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ ധാരാളം ആരാധകരെ നേടിക്കൊടുത്തു.ഇപ്പോള്‍ ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള ഹൃദയ സ്പര്‍ശിയായ അനീഷിന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്.ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ഷഫീഖിന്റെ സന്തോഷത്തിൽ തനിക്ക് ഉണ്ണി മുകുന്ദൻ നൽകിയ അവസരത്തെ കുറിച്ചാണ് അനീഷ് രവി പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

അതൊരു വെറും വാക്കല്ലായിരുന്നു! ‘അടുത്ത പ്രോജക്ടില്‍ ചേട്ടനുണ്ടാവും അതിനായ് ഒരോര്‍മ്മപ്പെടുത്തല്‍ കൂടി വേണ്ട’ ഒടുവില്‍ കണ്ടു പിരിഞ്ഞപ്പോള്‍ അദ്ദേഹം തന്ന വാക്കായിരുന്നു. അത് സംഭവിച്ചു എന്നതാണ് സത്യം. സിനിമ അല്ലേ ഇത് പോലെ എത്രയോ പേര്‍ വാഗ്ദാനങ്ങള്‍ തരാറുണ്ടായിരുന്നു. പക്ഷെ ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു. അത് സത്യത്തിന്റേതായിരിന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തിയേറ്ററില്‍ സുമിയും ഞാനും സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഒരു കാള്‍, പരിചയമില്ലാത്ത നമ്പര്‍. ഫോണെടുത്തു, അനീഷേട്ടനല്ലേ..? അതെ, ഞാന്‍ അനൂപ് ‘ഷഫീഖിന്റെ സന്തോഷം’ സിനിമയുടെ സംവിധായകനാണ്.. ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു പുതിയ സിനിമയില്‍ ഒരു നല്ല കഥാപാത്രം നല്‍കണമെന്ന്. അറിയാതെ എന്റെ കണ്ണ് നനയുന്ന പോലെ. ആദ്യമായിട്ട് എനിക്ക് വേണ്ടി പറയാനൊരാള്‍.

 

ഏപ്രില്‍ 16 ന് ഷൂട്ട് തുടങ്ങി 21 ന് ഞാന്‍ അളിയന്‍സിന്റെ ലൊക്കേഷനില്‍ നിന്നും ഈരാറ്റുപേട്ടയിലെത്തി. ഒപ്പം കൂടി. ഇന്നലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ എല്ലാവരും രാവിലെ തന്നെ ഈരാറ്റു പേട്ടയിലെ ഷെഫീക്കിന്റെ വീട്ടിലെത്തി. ഇനി പൂജ പ്രിയപ്പെട്ട ഉണ്ണിയുടെയും അനൂപിന്റെയും സാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നാളികേരത്തിന് മുകളില്‍ പതിഞ്ഞ കര്‍പ്പൂരത്തിന് ഞാന്‍ ദീപം തെളിച്ചു.

ഷൂട്ട് തകൃതിയായി നടക്കുന്നു. ഒന്നരമണിയായി ക്ലൈമാക്‌സ് സീന്‍ ആണ്. ബ്രേക്ക് ആയിട്ടില്ല. മട്ടന്‍ ബിരിയാണി എത്തി. പക്ഷെ, രണ്ട് ഷോട്ട് ബാക്കി ഉണ്ട്. പെട്ടെന്ന് ബാല (നടന്‍) പറഞ്ഞു ‘വിശക്കുന്നവര്‍ ഒരല്‍പം വെയിറ്റ് ചെയ്യണേ, പൊട്ടിച്ചിരി ഉണര്‍ന്നു. സീന്‍ കഴിഞ്ഞു. ബ്രേക്ക്..! സ്‌പെഷ്യല്‍ ദം ബിരിയാണി തുറന്ന് ഉണ്ണി വിളമ്പാന്‍ തുടങ്ങി. ങ്ങനെ വ്രത ശുദ്ധിയുടെ 30 നാളുകള്‍ക്കൊടുവില്‍ എത്തിയ ചെറിയ പെരുന്നാള്‍ ഷഫീക്കും കൂട്ടരും ‘സന്തോഷ’പൂര്‍വ്വം ഒരുമിച്ച് ആഘോഷിച്ചു.’അനൂപ് ഒന്നു കൂടി കൂട്ടി ചേര്‍ത്തു ചേട്ടനെന്നെ അറിയാം. ഓര്‍മയിലെവിടെയോ മറഞ്ഞു കിടന്ന ഒപ്പമുണ്ടായിരുന്ന ചില നല്ല ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി കൊണ്ട് അനൂപ് വാചാലനായി’.. ഒരുപാട് സന്തോഷം തോന്നി. നേട്ടങ്ങള്‍ക്കരികിലൂടെ ചേര്‍ന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ് പക്ഷെ.. ഉണ്ണിയും അനൂപും ഓര്‍മ്മകളുടെ വസന്തത്തില്‍ ‘സന്തോഷം ‘കണ്ടെത്തുന്നവരാണെന്ന് അറിയുമ്പോള്‍ അടക്കാനാകാത്ത ‘സന്തോഷം’ അങ്ങനെ ‘ഷഫീഖിന്റെ സന്തോഷം’ സുബൈറിന്റെ കൂടി സന്തോഷമായി (എന്റെ കഥാപാത്രം ).

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago