Film News

അന്ന് മീനാക്ഷി നിന്നത് അച്ഛനൊപ്പം, സാധാരണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ അമ്മയോടൊപ്പമാണ് പോകാറ്, എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോയില്ല ! കാരണം ഇത്

മലയാള സിനിമയിലെ ആരാധകരേറെയുണ്ടായിരുന്നു താരദമ്പതികളാണ് മഞ്ജുവാര്യറും ദിലീപും. നീണ്ട പതിനാറ് വര്‍ഷത്തെ ദാമ്പത്യജീവിതം ഇരുവരും അവസാനിപ്പിച്ചത് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. 2014 ജൂണിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്, മഞ്ജുവാര്യരും ദിലീപും വേര്‍പിരിയുന്നു എന്നത്. 2015 ജനുവരിയിലാണ് ഇരുവരും ഒഫീഷ്യലി ഡിവോഴ്‌സ് ആയി.

എന്നാല്‍ ആ വാര്‍ത്ത പുറത്തുവന്നിട്ട് എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സാധാരണ വിവാഹമോചനങ്ങളിലെ പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഒന്നും ഇല്ലായിരുന്നു. ഒരു പ്രശ്‌നങ്ങളും പുറത്തുപറയാതെ ജീവനാംശം പോലും തേടാതെ മകളുടെ മേല്‍ പോലും അവകാശവാദത്തിന് നില്‍ക്കാതെ വളരെ സൈലന്റായൊരു വിവാഹമോചനമായിരുന്നു.

അന്നുമുതല്‍ മഞ്ജു മകളെ ഉപേക്ഷിച്ചെന്ന തരത്തിലായിരുന്നു ആരോപണങ്ങള്‍ നിറഞ്ഞ്. സാധാരണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ അമ്മയോടൊപ്പമാണ് പോകാറ്. എന്നാല്‍ ഇവിടെ മീനാക്ഷി തിരഞ്ഞെടുത്തത് അച്ഛനൊടൊപ്പമുള്ള ജീവിതമാണ്. അതിന്റെ കാരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആരാധകര്‍ തന്നെ കണ്ടെത്തിയ ആ കാരണം ഇങ്ങനെയാണ്,

എന്തുകൊണ്ടാണ് മീനാക്ഷി അച്ഛന്റെ കൂടെ പോയതെന്നാണ് എപ്പോഴും ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. എന്നാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ, മഞ്ജു എന്ന അമ്മ. കാരണം മീനാക്ഷിയെ കുഞ്ഞുനാള്‍ മുതല്‍ പദ്മസരോവരം വിട്ടിറങ്ങി പോകുന്നത് വരെ നോക്കിയത് അമ്മയായ മഞ്ജുവാണ്. അത്രയും നാള്‍ ആ അമ്മ അച്ഛനെ കുറിച്ച് നല്ലതുമാത്രമേ മകളോട് പറഞ്ഞിട്ടുള്ളൂ.

നായികയായി തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്തത്. 1998 ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ജീവിതത്തിന്റെ പതിനാലു വര്‍ഷവും മഞ്ജു നല്ല വീട്ടമ്മയായി ഭാര്യയായി അമ്മയായി കഴിഞ്ഞു. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കേ ഇല്ലായിരുന്നു.

ചെറുപ്പം മുതല്‍ മീനാക്ഷി കേട്ടുവളര്‍ന്നത് അച്ഛനെ കുറിച്ചുള്ള നല്ല കാര്യങ്ങളാണ്. അതുതന്നെയാകാം മീനാക്ഷി അച്ഛനെ ഒരു സൂപ്പര്‍ ഡാഡ് ആയി കാണാനുള്ള കാരണം. അച്ഛന്‍ എങ്ങനെയുള്ള ആളാണ് എന്ന് മറ്റാരേക്കാളും പറഞ്ഞു നല്‍കേണ്ടതും അമ്മയാണ് എന്നും ആരാധകര്‍ പറയുന്നു.

മാത്രമല്ല, മഞ്ജു വിവാഹമോചന സമയത്ത് പങ്കിട്ട ഒരു കുറിപ്പില്‍ മകളെ കുറിച്ചും അച്ഛനോടുള്ള സ്‌നേഹവും പറയുന്നുണ്ടായിരുന്നു. 14 വയസ്സുള്ള മകള്‍ മീനാക്ഷിയുടെ കസ്റ്റഡിക്ക് വേണ്ടി പോരാടില്ല. മീനൂട്ടി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും എനിക്കറിയാം. ദിലീപേട്ടന്റെ കൂടെ അവള്‍ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കും എന്ന് ഉറപ്പുണ്ടെന്നുമായിരുന്നു മഞ്ജു കുറിച്ചിരുന്നത്.

അവള്‍ അവിടെ ഹാപ്പി ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമ പോരാട്ടത്തില്‍ അവളുടെ ജീവിതം കൂടുതല്‍ വിഷമത്തില്‍ ആക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവള്‍ക്ക് വേണ്ടി ഒരു കോള്‍ അകലെ ഉണ്ടാകും, എന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. മാത്രമല്ല വ്യക്തിപരവും തൊഴില്‍പരവുമായ ദിലീപിന്റെ ഭാവി സംരംഭങ്ങള്‍ക്ക് എല്ലാ ആശംസകളും മഞ്ജു ആ കത്തില്‍ നേര്‍ന്നിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago