സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷമാക്കി നടൻ മോഹന്‍ലാല്‍ ; വൈറലായി താരത്തിന്റെ ആഘോഷ ചിത്രങ്ങള്‍

ലയാള ചലച്ചിത്ര രംഗത്ത് നാലു പതിറ്റാണ്ടുകളായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താര രാജാവാണ് നടന്‍ മോഹന്‍ലാല്‍. രണ്ട് തവണ മികച്ച നടനുള്ളതടക്കം നാല് ദേഷീയ അവാര്‍ഡുകളും രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും , രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ ആദരിക്കുകയും ചെയ്ത വ്യക്തിയാണ് മോഹന്‍ലാല്‍. ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹന്‍ലാല്‍ ഒരു ചലച്ചിത്ര നിര്‍മ്മാതാവും ഗായകനും കൂടിയാണ്. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു.

മോഹന്‍ലാലും ബോളിവുഡ് താരം സഞ്ജയ് ദത്തും വളരെ അടുത്ത സുഹൃത്തുകളാണ്. മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സഞ്ജയ് ദത്തിനെ ഒരിടയ്ക്ക് മോഹന്‍ലാല്‍ പിന്തുണച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സഞ്ജയ് ദത്തിന് പഴയ കാര്യങ്ങളെല്ലാം മറന്ന് മുന്നോട്ട് ജീവിക്കാന്‍ നമ്മുടെയെല്ലാം സഹയവും സ്‌നേഹവും ആവശ്യമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ലഫ്. കോണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ സ്‌ഫോടനക്കേസ് പ്രതികളെ സഹായിച്ച കേസില്‍ പ്രതിയായ സഞ്ജയ് ദത്തിനെ പിന്തുളച്ചതാണ് വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയത്. 2014ല്‍ ആയിരുന്നു ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

കഴിഞ്ഞ വര്‍ഷം മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ദീപാവലി ആഘോഷിച്ചത് സഞ്ജയ് ദത്തിനൊപ്പം ആയിരുന്നു. ഇത്തവണയും ബോളിവുഡിന്റെ ബാബയായ സഞ്ജയ് ദത്തിനൊപ്പം ദുബായില്‍ ദീപാവലി ആഘോഷിച്ചിരിക്കുകയാണ് താര രാജാവ്. ഇത്തവണ ഭാര്യ സുചിത്രയേയും കൂട്ടിയാണ് മോഹന്‍ലാല്‍ ദീപാവലി ആഘോഷിക്കാനായി എത്തിയിരിക്കുന്നത്. വെളുത്ത ജുബ ധരിച്ചായിരുന്നു മോഹന്‍ലാലിന്റെ വരവ്. ഇവരുടെ സുഹൃത്തായ സമീര്‍ ഹംസയും ആഘോഷത്തിനായി എത്തിയിരുന്നു. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയും കുട്ടികളും ചേര്‍ന്നാണ് ഇവരെ വരവേറ്റത്. മാന്യതയും സമീറും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടിരുന്നു. ഗോള്‍ഡണ്‍ വിസ ഏറ്റുവാങ്ങാന്‍ പ്രണവ് മോഹന്‍ലാലും ദുബായ്‌യില്‍ എത്തിയിരുന്നു.

എമ്പുരാനിലൂടെ സഞ്ജയ് ദത്ത് മലയാള സിനിമയിലേക്ക് എത്തുമെന്ന ഒരു സൂചനയും പുറത്തു വരുന്നുണ്ട്. ഇവരൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ദത്ത് വീണ്ടും അഭിനയരംഗത്തെ തിരിക്കുകളില്‍ ആണ്. സഞ്ജയ് ദത്ത് അഭിനയിച്ച് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ”ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ” . സഞ്ജയ് ദത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. വില്ലന്‍ കഥാപാത്രം അധീരയായാണ് കെജിഎഫ്2ല്‍ സഞ്ജയ് എത്തുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ
മരക്കാര്‍ അറബികടലിന്റെ സിംഹം റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആറാട്ടാണ് മോഹന്‍ലാലിന്റേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന മറ്റൊരു ചിത്രം. ട്വല്‍ത്ത് മാന്‍, ബ്രോ ഡാഡി, റാം,എലോണ്‍ എന്നീ ചിത്രങ്ങളും താരം ആദ്യമായി സംവിധായകനാകുന്ന ബറോസും അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇനിയുള്ള മോഹന്‍ലാല്‍- ആന്റണി പെരുമ്പാവൂര്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. ബ്രോഡാഡി അടക്കം ആശിര്‍വാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് ചിത്രങ്ങളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.

 

 

 

x