Film News

മകൾ ഗൗരിയുടെ ഒന്നാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടി ഭാമ; മകളുടെ ചിത്രങ്ങളും വീഡിയോയും ആദ്യമായി പുറത്ത് വിട്ട് താരം വീഡിയോ കാണാം

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഭാമ. രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത ‘ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍’ ആയിരുന്നു. പിന്നീട് കൈ നിറയെ സിനിമകളായിരുന്നു. സൈക്കിള്‍, എല്ലാം അവന്‍ ചെയ്ല്‍, വണ്‍വേ ടിക്കറ്റ്, കളേഴ്സ്, മറുപടി, മാല്‍ഗുഡി ഡെയ്സ്, പോളിടെക്നിക്ക്, ഒറ്റ മന്ദാരം, മത്തായി കുഴപ്പക്കാരനല്ല, ഇവര്‍ വിവാഹിതരായാല്‍ എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ദുബായില്‍ ബിസിനസുകാരനായ ചെന്നിത്തല സ്വദേശി അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. ലോക്ക്ഡൗണ്‍ കാലത്തിന് പിന്നാലെ ഭാമ ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന വിശേഷമോ മകള്‍ ജനിച്ച വിവരമോ ഒന്നും ഭാമ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് 12ന് ആയിരുന്നു ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞ് പിറന്ന ശേഷമോ അതിനു മുന്‍പോ കുഞ്ഞിന്റെ സ്വകാര്യതയില്‍ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ആരാധകരെല്ലാം കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഭാമയോട് പറയുന്നുണ്ടായിരുന്നു. സമയമാകുമ്പോള്‍ പങ്കുവെക്കാം എന്നാണ് ഭാമ അറിയിച്ചിരുന്നത്. കുഞ്ഞിന് എട്ടുമാസം പ്രായമുള്ളപ്പോള്‍ ഊട്ടിയില്‍ നിന്നും കുഞ്ഞിന്റെ കൂടെ കളിക്കുന്ന വീഡിയോയും വൈറലായിരുന്നു. എന്നാല്‍ പങ്കുവെച്ച വീഡിയോയിലും മകളുടെ മുഖം വ്യക്തമായിരുന്നില്ല.

ഇപ്പോഴിതാ ഭാമയുടെ മകള്‍ ഗൗരിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. പിറന്നാള്‍ദിന ചിത്രങ്ങള്‍ ഭാമ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. മകള്‍ ജനിച്ച ശേഷം ആദ്യമായാണ് മകളുടെ മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചത്. ഇരുവരുടേയും ഫ്‌ലാറ്റിലാണ് ആഘോഷമായി മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷം കുടുംബത്തോടൊപ്പം നടത്തിയത്. അച്ഛന്റെയും അമ്മയുടെയും കയ്യിലും തോളത്തുമിരുന്ന് പോസ് ചെയ്യുന്ന പിങ്ക് ഉടുപ്പുിട്ട ഗൗരി ക്യൂട്ടാണ്. താമരപ്പൂവിന്റെ പിങ്ക് നിറമുള്ള തീമിലാണ് ആഘോഷങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്.

പിറന്നാളിന് മുമ്പ് മകള്‍ക്കൊപ്പമുള്ള വീഡിയോ ഭാമ പങ്കുവെച്ചിരുന്നു. അതിലും ഗൗരിയുടെ മുഖം വ്യക്തമായിരുന്നില്ല. ആദ്യ പിറന്നാള്‍ ദിനത്തിലെങ്കിലും ഗൗരിയുടെ മുഖം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ആ പ്രതീക്ഷ ഭാമ തെറ്റിച്ചില്ല. മകളുടെ ആദ്യ ചിത്രങ്ങള്‍ കണ്ട് ഭാമയുടെ ഭര്‍ത്താവ് അരുണിന്റെ മുഖഛായയാണ് ഗൗരിക്ക് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. ഗൗരിയ്ക്ക് നിരഴധിപേരാണ് ആശംസകളുമായി രംഗത്ത് വന്നത്.

വളരെ പെട്ടന്ന് ഒരു വര്‍ഷം കടന്നുപോയ പോലെ തന്നോയിയെന്നാണ് മകളുടെ പിറന്നാള്‍ ദിനത്തില്‍ ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഭാമ. സോഷ്യല്‍മീഡിയകള്‍ വഴിയാണ് താരം ആരാധകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ‘മകള്‍ വന്നതും ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കയ്യിലെടുത്ത നിമിഷം ലോകമാകെ മാറിയത് പോലെ’ എന്ന് ഭാമ ഒരിക്കല്‍ കുറിച്ചിരുന്നു. ആ ഓര്‍മ്മകള്‍ മകള്‍ വളര്‍ന്ന വലുതാവുമ്പോള്‍ അവള്‍ക്ക് കാട്ടിക്കൊടുക്കാന്‍ വേണ്ടി കുഞ്ഞി കൈകാലുകള്‍ കാസ്റ്റര്‍ ചെയ്ത് എടുത്തിരുന്നു ഭാമ. ഭാമയുടെ മകളുടെ ഈ കാസ്റ്റിന് സ്വര്‍ണ്ണ നിറമാണ്.

Niya

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago