അദ്ദേഹം എന്നും നിലനിന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്; മഞ്ജുവിന്റെ കരിയറിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയും ലോഹിയായിരുന്നു

മലയാള സിനിമയിലെ മാറ്റിനിർത്താൻ കഴിയാത്ത സംവിധായകന്മാരിൽ ഒരാളാണ് ലോഹിതദാസ്. ഭരതനും എം ടി യ്ക്കും ഒപ്പമോ അവരോളമോ ചിലപ്പോൾ അവരെക്കാൾ മികച്ചത് ആയ തിരക്കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിരവധി താരങ്ങൾക്ക് പുതുജീവൻ നൽകിയ താരമാണ് ലോഹിതദാസ്. അദ്ദേഹത്തിൻറെ ജീവിതത്തിലും കരിയറിലും ഏറ്റവും വലിയ സ്വാധീനവും വിജയവുമായി നിലനിന്നത് ഭാര്യ സിന്ധു ആയിരുന്നു. ലോഹിതദാസിന്റെ ചെറിയ ചലനങ്ങൾ പോലും വളരെ സൂക്ഷ്മമായി മനസ്സിലാക്കിയിരുന്ന സിന്ധു അദ്ദേഹത്തിൻറെ എല്ലാ യാത്രയിലും ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ ഓർമ്മയിൽ മനസ്സ് തുറക്കുകയാണ് ഭാര്യ സിന്ധു. ലോഹിതദാസ് എന്ന സംവിധായകൻ എല്ലാകാലത്തും നിലനിന്നിട്ടുള്ളത് പ്രേക്ഷകർക്ക് വേണ്ടിയിട്ടാണ്.

ഓരോ സിനിമ ചെയ്യുമ്പോഴും അതിൽ അഭിനയിക്കുന്ന താരങ്ങളെപ്പറ്റി വ്യക്തമായ ഐഡിയയും ധാരണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അമരത്തിൽ മമ്മൂട്ടിയെയും കിരീടത്തിൽ മോഹൻലാലിനെയും തീരുമാനിച്ചത് അങ്ങനെയാണ്. ഓരോ താരങ്ങളെയും നമ്മൾ ബഹുമാനിക്കുന്നത് അവരെ അടുത്തറിയുമ്പോഴും അവർക്ക് മറ്റുള്ളവരോടുള്ള പെരുമാറ്റം കാണുമ്പോഴും ആണ്. അങ്ങനെ ലോഹിത ദാസ് മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ള താരങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടി മഞ്ജുവാര്യരാണ്. മഞ്ജുവിന്റെ കരിയറിലെ തന്നെ ബ്രേക്ക് ആയി മാറിയ ചിത്രങ്ങൾ ലോഹി സമ്മാനിച്ചതായിരുന്നു. കന്മദത്തിലേക്ക് മഞ്ജുവിനെ സെലക്ട് ചെയ്തത് എടുത്തു പറയേണ്ട കാര്യമാണ്. മഞ്ജുവിന്റെ കരിയർ ബ്രെക് എന്ന് പറയാവുന്ന ചിത്രങ്ങളിൽ ഒന്നാണ് കന്മദം. ആദ്യം അതിലേക്ക് തീരുമാനിച്ചത് ആനിയെ ആയിരുന്നു.

കിരീടം ഉണ്ണിയാണ് ആനിയെ ആദ്യം നിർദ്ദേശിച്ചത്. എന്നാൽ ലോഹി പറഞ്ഞത് നമുക്ക് ഇത്രയും നിറമുള്ള ഒരു നായിക വേണ്ട നാടൻ പെൺകുട്ടി മതിയെന്നാണ്. അങ്ങനെയാണ് കന്മദത്തിലേക്ക് മഞ്ജു എത്തിയത്. തൂവൽ കൊട്ടാരം എന്ന ചിത്രത്തിലും മഞ്ജു തന്നെ അഭിനയിക്കണമെന്നത് തീരുമാനമായിരുന്നു. ഈ രണ്ടു ചിത്രങ്ങളും മലയാള സിനിമയിൽ മഞ്ജുവിന് സമ്മാനിച്ചിട്ടുള്ള മൈലേജ് പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. കലോത്സവവേദികളിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന മഞ്ജുവാര്യരുടെ ആദ്യചിത്രം സല്ലാപമാണ്. കരിയറിൽ താരം തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിലാണ് ദിലീപിനെ വിവാഹം കഴിച്ച് കുടുംബജീവിതമായി താരം ഒതുങ്ങിയത്. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ താരം വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്. ഒപ്പം തന്റെ താരമൂല്യം ഉയർത്തിക്കൊണ്ടു വരാനും മുൻപന്തിയിൽ തന്നെയാണ്

x