കലാഭവൻ മണിക്ക് നായികയെ തേടി ഞാൻ ഒരുപാട് അനുഭവിച്ചു; ഒടുവിലാണ് തീരുമാനത്തിലേക്ക് എത്തിയത്: സന്തോഷ് ദാമോദരൻ

മലയാള സിനിമയും മലയാളികളും എന്നോളം ഉണ്ടോ അത്രയും കാലം അവർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് കലാഭവൻ മണി. നാടൻപാട്ടുകളുടെ ലോകത്തുനിന്ന് അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന മണി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിലേക്ക് കയറിപ്പറ്റുകയായിരുന്നു. അഭിനയത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചപ്പോഴും വ്യക്തിജീവിതത്തിലും അഭിനയ ജീവിതത്തിലും ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും മണിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായി ഏറ്റവും താഴെത്തട്ടിൽ നിന്ന് വളർന്നുവന്നതുകൊണ്ടുതന്നെ എന്നും സാധാരണക്കാരനായ ജീവിക്കുവാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായി ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് മിമിക്രി കലാകാരൻ എന്ന നിലയിൽ കലാഭവൻ മണി അറിയപ്പെട്ടത്. കലാഭവൻ ഗ്രൂപ്പിൽ എത്തിയതോടെയാണ് മണി കലാഭവൻ മണിയായി മാറിയത്.

പിന്നീട് മലയാള സിനിമയിൽ നിരവധി അവസരങ്ങൾ താരത്തിനെ തേടിയെത്തി. നായകനായും വില്ലനായും ഹാസ്യകഥാപാത്രമായും സ്വഭാവനടനായും ഒക്കെ ലഭിച്ച വേഷങ്ങൾ 100% സത്യസന്ധതയോടെ വിജയത്തിലെത്തിക്കുവാൻ ആണ് കലാഭവൻ മണി എന്നും ശ്രമിച്ചിട്ടുള്ളത്. അത്രയേറെ സത്യസന്ധത അഭിനയ ജീവിതത്തിൽ പുലർത്തിയപ്പോഴും പലപ്പോഴും അഭിനയരംഗത്ത് നിന്ന് താരത്തിന് മോശം ചില അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ചില നായികമാരുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം തന്നെയാണ്. കലാഭവൻ മണി നായകനാണ് എന്ന് കേട്ടാൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുവാൻ ആ കാലത്ത് പല താരങ്ങളും ശ്രമിച്ചിരുന്നു. പ്രത്യേകിച്ച് നായികമാർ. കലാഭവൻ മണിയുടെ നിറമാണ് അതിന് വലിയ ഒരു പോരായ്മയായി പലരും ചൂണ്ടിക്കാട്ടിയത്. എന്നാൽ അത്തരത്തിൽ പ്രമുഖ നടിമാർ പലരും വേണ്ടെന്നു വെച്ച വേഷങ്ങൾ മറ്റു നായികമാർ ഏറ്റെടുക്കുകയും അത് വലിയ വിജയത്തിൽ എത്തുകയും ചെയ്തിട്ടുണ്ട്

അത്തരത്തിൽ കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ അനുഭവത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് സന്തോഷ് ദാമോദരൻ. വാൽക്കണ്ണാടി എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അന്നത്തെ കാലത്ത് പല നായികമാരെയും സമീപിച്ചിരുന്നു എങ്കിൽ പോലും അവർ കലാഭവൻ മണിയാണ് നായകൻ എന്ന കാരണം കൊണ്ട് വേഷം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഒടുവിൽ തമിഴിൽ നിന്നോ മറ്റ് അന്യഭാഷയിൽ നിന്നും ഏതെങ്കിലും ഒരു താരത്തെ കൊണ്ടുവരാം എന്ന് സംവിധായകനും നിർമ്മാതാവും അടക്കം തീരുമാനിച്ചിരുന്ന സമയത്താണ് ഗീതു മോഹൻദാസിനെ സമീപിക്കുന്നത്. ഞാനാണ് ആദ്യം ഗീതുവിനെ സമീപിച്ചത്. കഥ കേട്ടപ്പോൾ തന്നെ ഗീതു വന്ന് അഭിനയിക്കാം എന്ന് പറഞ്ഞു. ഒരുപാട് ഞാൻ കഷ്ടപ്പെട്ടു ഒരു നായികയ്ക്ക് വേണ്ടി. ഒടുവിലാണ് ഗീതു സമ്മതം മൂളിയത്. അതിലെ അഭിനയത്തിന് ഗീതുവിന് ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും ലഭിക്കേണ്ടതായിരുന്നു എന്നും സന്തോഷ് ദാമോദരൻ പറയുന്നു.

x