കണ്ണിറുക്കൽ തൻ്റെ ഐഡിയ ആയിരുന്നുവെന്ന് പ്രിയ വാര്യർ വലിയ ചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാണെന്ന് ഒമർ ലുലു 

ഒരൊറ്റ കണ്ണിറുക്കലിലൂടെ ഒരു രാത്രികൊണ്ട് ലോകം മുഴുവൻ വൈറലായ യുവനടിയാണ് പ്രിയ വാര്യര്‍. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലൗവ്’ സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും പ്രിയ വാരിയരെ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. തുടർന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളിൽ അടക്കം നായികയായി.

എന്നാൽ അടുത്തിടെ വൈറലായ ഈ ഐഡിയയുടെ പിന്നിലും താൻ തന്നെയായിരുന്നുവെന്നാണ് ഒരഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്. പേർളി മാണി ഷോ എന്ന ടോക്ക് ഷോയിൽ തൻറെ ലൈവ് എന്ന ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി പ്രിയ അഭിമുഖം നൽകിയിരുന്നു. നടി മംമ്ത മോഹൻദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തിൽ ഉണ്ടായിരുന്നു. ഒരു അഡാർ ലൌവിലെ വൈറലായ രംഗത്തിൻറെ ഫോട്ടോ കാണിച്ച് ഇത് ഓർമ്മയുണ്ടോ എന്ന് പേർളി ചോദിച്ചു.

അഞ്ച് വർഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താൻ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകൻറെ നിർ‍ദേശത്താൽ അല്ലെന്നും പറഞ്ഞു. വൈറലാകാൻ സ്വന്തം കൈയ്യിൽ നിന്നും ഇത് ഇട്ടാൽ മതിയെന്ന് പേർളിയും പറയുന്നുണ്ട്.

എന്നാൽ വിഡിയോ വൈറലായതോടെ സംവിധായകൻ ഒമർ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. കണ്ണിറുക്കൽ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വിഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം. അഞ്ച് വർഷം മുൻപ് വൈറലായ രംഗം ഒമർലുലുവിൻറെ നിർദേശത്തിൽ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയിൽ പ്രിയ പറയുന്നതാണ് വിഡിയോയിൽ കാണാനാകുക. ആ ടിവി ഷോയിൽ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. ‘‘അഞ്ച് വർഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’’, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഒമർ പങ്കുവച്ചത്.

അടുത്തിടെ മലയാളത്തിൽ സജീവമായിരിക്കുകയാണ് നടി പ്രിയ വാര്യർ. ഫോർ ഇയേർസിന് പുറമേ ലൈവ് എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കൊള്ള എന്ന ചിത്രത്തിലും പ്രിയ അഭിനയിക്കുന്നുണ്ട്. അതേ സമയം നല്ല സമയം എന്ന ചിത്രത്തിന് ശേഷം ബാഡ് ബോയ്സ് എന്ന ചിത്രത്തിൻറെ അണിയറയിലാണ് ഒമർ ലുലു. അതേ സമയം ബിഗ്ബോസ് മലയാളം സീസൺ 5ലും ഒമർ തൻറെ സാന്നിധ്യം അറിയിച്ചിരുന്നു.

Articles You May Like

x