അതീവ സുന്ദരിയായി വധുവായി കല്യാണി , അമ്മയുടെ സ്ഥാനത്ത് നിന്ന് മഞ്ജു വാര്യർ ; മനോഹരമായ ചിത്രങ്ങളും വിഡിയോയും കാണാം

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരെ എടുത്താൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. സിനിമയിലേക്കുള്ള രണ്ടാം വരവിന് ശേഷം നിരവധി പരസ്യ ചിത്രങ്ങളിലും മഞ്ജുവാര്യർ അഭിനയിച്ചിരുന്നു. അതീവ സുന്ദരിയായും വ്യത്യസ്തത നിറഞ്ഞ വേഷങ്ങളിലൂടെയും ആണ് മഞ്ജു വാര്യർ പരസ്യ രംഗത്ത് നിറഞ്ഞു നിൽക്കുന്നത്. സിനിമയോടൊപ്പം തന്നെ പരസ്യങ്ങളിലും സജീവമാണ് മഞ്ജു.

മാതാപിതാക്കൾക്ക് പിന്നാലെ സിനിമയിലേക്കും അഭിനയ രംഗത്തേക്കും കടന്നു വന്ന ആളാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി പ്രിയദർശൻ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അരങ്ങേറ്റം തെലുങ്ക് ചിത്രത്തിൽ ആയിരുന്നു എങ്കിലും മലയാളത്തിലും കല്യാണി പ്രിയദർശൻ നായികയായി എത്തിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രത്തിലും കല്യാണി പ്രിയദർശൻ അഭിനയിച്ചിരുന്നു. യുവ അഭിനേത്രിയായ കല്യാണി പ്രിയദർശനോടൊപ്പം മഞ്ജുവാര്യർ പ്രമുഖ ജ്വല്ലറി ആയ കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ എത്തിയിരുന്നു.

കല്യാണി പ്രിയദർശൻന്റെ അമ്മയായാണ് പരസ്യത്തിൽ മഞ്ജു വാര്യർ എത്തുന്നത്. വിവാഹ ദിനത്തിൽ മകളെ അണിയിച്ചൊരുക്കുന്നത് വിവാഹ വേഷത്തിൽ കണ്ട് സംതൃപ്തി ആകുന്നതും ആയ രംഗങ്ങളാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യത്തിൽ അതീവ സുന്ദരിയായ ആണ് മഞ്ജു എത്തുന്നത്. അടുത്തിടെ കല്യാണി പ്രിയദര്ശന് മായുള്ള പരസ്യ രംഗത്തിലെ ഒരു ചിത്രം മഞ്ജുവാര്യർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ആരാധകരുടെ നിരവധി കമന്റുകൾ ആണ് ഈ ചിത്രത്തിന് എത്തുന്നത്.

എല്ലാം നാൾക്കുനാൾ പ്രായം കുറഞ്ഞു വരുന്ന മഞ്ജുവാര്യരുടെ സൗന്ദര്യത്തെ പ്രശംസിച്ചു കൊണ്ടാണ്. മഞ്ജുവാര്യർ പങ്കു വെച്ച ഈ ചിത്രം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. മഞ്ജുവിനെ മകളായി അഭിനയിച്ച കല്യാണി പ്രിയദർശൻ കൊണ്ടാണ് മഞ്ജുവാര്യരുടെ സൗന്ദര്യത്തെ ആളുകൾ പ്രശംസിക്കുന്നത്. അത്രയേറെ സുന്ദരിയായാണ് മഞ്ജുവിനെ പരസ്യത്തിൽ കാണാൻ കഴിയുന്നത്. കല്യാണി പ്രിയദര്ശന്റെ അമ്മയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുകയില്ല. ചേച്ചിയും അനിയത്തിയും നൽകുന്നതുപോലെ. ഇതാരാ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങി വന്നതോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

 

സോറി കല്യാണി കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട് എങ്കിലും ഞങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് മഞ്ജുവിനെ ആണ് എന്നാണ് ഒരു കമന്റ്. മഞ്ജു ക്യൂട്ട് ആണ്, കൂടുതൽ ഇഷ്ടമായത് മഞ്ജുവിനെ ആണ്, ഓരോ ദിവസം കഴിയുംതോറും ചേച്ചി ചെറുപ്പമായി വരികയാണല്ലോ, ചേച്ചിയുടെ വീട്ടിൽ ടൈം മെഷീൻ വാങ്ങിച്ചിട്ടുണ്ട് എന്ന് തോന്നുന്നു, ഇതിൽ ആരാ ക്യൂട്ട് സംശയം ഇല്ല ഒറ്റ പേര് മഞ്ജുവാര്യർ തുടങ്ങിയ കമന്റുകൾ ആണ് ഈ ചിത്രത്തിന് അടിയിൽ വന്നു നിറയുന്നത്. കല്യാണി പ്രിയദർശൻ വളരെ സുന്ദരിയായാണ് പരസ്യത്തിൽ കാണുന്നതെങ്കിലും അതിനെ പിന്തള്ളി കൊണ്ടാണ് ആരാധകരുടെ കമന്റുകൾ.  മഞ്ജു ചേച്ചി തന്നെയാണ് സുന്ദരി നോക്കി നിൽക്കാൻ തോന്നുന്നു, ജനങ്ങളുടെ ബ്യൂട്ടി ക്ലീൻ ആണ് മഞ്ജു ചേച്ചി എന്നൊക്കെയാണ് ആരാധകരുടെ വാദം.

x