Film News

കുഞ്ഞാത്തോളും ജാനകികുട്ടിയും വീണ്ടും കണ്ടുമൂട്ടിയപ്പോൾ താരങ്ങളെക്കാൾ സന്തോഷം ആരാധകർക്ക്, 25 വർഷത്തിന് ശേഷവും മാറ്റമില്ലാതെ ജോമോളും ചഞ്ചലും

1993 പുറത്തിറങ്ങിയ ചിത്രമാണ് എന്ന് സ്വന്തം ജാനകികുട്ടി. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് സിനിമാപ്രേമികൾക്കിടയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെള്ളിത്തിരക്ക് മുന്നിൽ സജീവമായി നിന്ന് താരങ്ങൾ ജോമോളും ചഞ്ചലും ആയിരുന്നു. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ഇരുതാരങ്ങളും പിന്നീട് സിനിമ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇരുവരും കുടുംബജീവിതവുമായി മുന്നോട്ടു പോകുമ്പോൾ ജോമോളുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയാറുണ്ടായിരുന്നു. അപ്പോഴും കുഞ്ഞാത്തോൽ ആയി എത്തിയ ചഞ്ചൽ എവിടെ എന്ന്ചോദ്യമായിരുന്നു പ്രേക്ഷകർ അധികവും ഉന്നയിച്ചുകൊണ്ടിരുന്നത്.

ഇപ്പോൾ അത്തരത്തിൽ ചോദ്യം ചോദിച്ച് ആരാധകർക്കുള്ള മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയ താരം ഇപ്പോൾ അവിടെ സെറ്റിൽഡാണ്. സിനിമാ മേഖലയിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നുകൊണ്ടാണ് താരം കുടുംബജീവിതവുമായി മുന്നോട്ടുപോയത്. ഇപ്പോൾ നീഹാർ, നിള എന്നീ രണ്ട് മക്കളാണ് താരത്തിനുള്ളത്. മകന് അഭിനയത്തിൽ താല്പര്യമുണ്ടെന്നും മകൾ നന്നായി പാടും എന്നുമാണ് ചഞ്ചൽ ആരാധകരോട് പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവം ഒന്നുമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രത്യക്ഷപ്പെടുമ്പോൾ അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

നൃത്തത്തിന്റെ ലോകത്താണ് ഇപ്പോൾ ചഞ്ചൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ ഭരതനാട്യ വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്ന താരം ഇപ്പോൾ അധ്യാപികയായി പ്രവർത്തിച്ചു വരികയാണ്. തൻറെ വിദ്യാർത്ഥികൾക്കൊപ്പം ഉള്ള ചിത്രം ഒക്കെ ചഞ്ചൽ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. തനിക്ക് അവിടെ ഒരു വിദ്യാലയം ആരംഭിക്കുവാൻ നടി ദിവ്യ ഉണ്ണി ഒരുപാട് സഹായിച്ചിരുന്നു എന്ന് മുൻപ് താരം
തന്നെ വ്യക്തമാക്കുകയുണ്ടായി. തനിക്ക് സിനിമ മേഖലയിൽ അധികം സുഹൃത്തുക്കൾ ഒന്നുമില്ലെന്ന് പറഞ്ഞിരിക്കുന്ന താരം എന്ന് സ്വന്തം ജാനകി കുട്ടിയിൽ കൂടെ അഭിനയിച്ച ജോമോളുമായി നല്ലൊരു സൗഹൃദം തന്നെയാണ് കാത്തുസൂക്ഷിക്കുന്നത്. ഒരുപാട് കോമ്പിനേഷൻ സീനുകൾ ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പലപ്പോഴും ജോമോളുമായി ഒന്നിച്ചായിരുന്നു. അത് തങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട് ചഞ്ചൽ പറയുന്നു. ഇപ്പോൾ 25 വർഷങ്ങൾക്ക് ശേഷം ഇരു താരങ്ങളും ഒന്നിചെത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago