മുപ്പത്തിയാറാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടി നവ്യ നായർ;ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താരത്തിന് സർപ്രൈസ് നൽകിയത് സദ്യ മുതൽ പാൽപായസം വരെ

ഇഷ്ട്ടം എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി നവ്യ നായർ, തൻറെ മൂന്നാമത്തെ ചിത്രമായ നന്ദനത്തിൽ കൂടിയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കേറി പറ്റാൻ സാധിച്ചത്, നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ നായർ അവതരിപ്പിച്ചത്, ആ ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു, പിന്നെ താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു, ഇരുപത് വർഷങ്ങൾക്ക് മുംബ് മലയാള സിനിമയിൽ എത്തിയ താരം ഇന്ന് അറിയപ്പെടുന്ന നടിയാണ്

മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നവ്യ നായർക്ക് രണ്ട് തവണ ലഭിച്ചിട്ടുണ്ട്, മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്, അമ്പതിൽ പരം ചിത്രങ്ങളിൽ നായികയിട്ട് തിളങ്ങിയ താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു, സിനിമയിൽ നിന്ന് അകന്ന് നിൽക്കുകയാണെങ്കിൽ മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായും മറ്റും വരാറുണ്ട്, ഇപ്പോൾ ഫ്ലവർസിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്കിൽ ആണ് നവ്യ നായർ അവസാനമായി പങ്കെടുത്തത്

ഇപ്പോൾ നവ്യയുടെ മുപ്പത്തിയാറാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, താരം ഇപ്പോൾ ആയുർവേദ ചികിത്സയിലാണ്, നവ്യ പോലും പ്രധീക്ഷിക്കാത്ത സർപ്രൈസ് ആണ് ഈ ജന്മദിനത്തിന് ലഭിച്ചത്, തൻറെ ജന്മദിനാഘോഷ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ച വരികൾ ഇങ്ങനെ “അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ … ഇവിടുത്തേ ചിട്ടവട്ടങ്ങളില് , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു ..

എല്ലാ ദിവസതെയും പൊലെ കടന്നു പൊകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് ..കണ്ട മാത്രയില് തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംബരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ ..സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു” ഇതായിരുന്നു ചിത്രങ്ങൾക്കൊപ്പം നടി നവ്യ നായർ കുറിച്ചത്, നിരവധി മലയാളി പ്രേക്ഷകരാണ് നവ്യക്ക് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നത്

x