എന്റെ അമ്മയുടെ മലവും മൂത്രവും വരെ കോരാൻ ഞാൻ തയ്യാറായിരുന്നു. അത് അമ്മയ്ക്കും അറിയാം – സലിം കുമാർ

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടനാണ് സലിം കുമാർ. തന്റെ സ്വതസിദ്ധമായ ഹാസ്യ രീതി കൊണ്ട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ച നടനെന്നുതന്നെ സലിംകുമാറിനെ വിളിക്കേണ്ടിയിരിക്കുന്നു. ആദ്യകാലത്ത് ഹാസ്യകഥാപാത്രങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന സലിം കുമാർ പതിയെ കഥാപാത്ര റോളുകളിലേക്ക് മാറി. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെയാണ് താരം ഒരു മാറ്റം കൊണ്ടുവന്നത്. ഈ ചിത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും 2011 സലിം കുമാറിനെ തേടി എത്തുകയായിരുന്നു ചെയ്തത്. മുമ്പ് ഒരിക്കൽ തന്റെ അമ്മയെക്കുറിച്ച് സലിം കുമാർ പറയുന്ന വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുന്നത്.

ഞാൻ എന്റെ അമ്മയുടെ മലവും മൂത്രവും വരെ കോരാൻ തയ്യാറായിരുന്നു. അത് അമ്മയ്ക്കും അറിയാം. എന്റെ പേര് വിളിച്ചിട്ടാണ് എന്റെ അമ്മ മരിക്കുന്നത്. അമ്മയെനിക്ക് എത്ര സ്നേഹം തന്നു ഞാൻ എത്ര തിരിച്ചു കൊടുത്തു എന്നതൊന്നുമല്ല ഞാൻ പറയുന്നത്. എന്റെ ഭാര്യയും എന്റെ അമ്മയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. എനിക്ക് അറിയാം രണ്ട് പെണ്ണുങ്ങളാണ് കുഴപ്പമുണ്ടാകുമെന്ന്. എന്റെ ഭാര്യയോട് ഞാൻ ആദ്യം തന്നെ പറഞ്ഞത് ഇങ്ങനെയായിരുന്നു എന്റെ അമ്മ എന്താണെന്ന് എനിക്കറിയാം. അതുകൊണ്ട് അവർ ഇത് പറഞ്ഞു. ഇവർ ഇത് പറഞ്ഞു എന്നുള്ള പരാതിയുമായി എന്റെ അടുത്ത് വരരുത്. പിന്നെ അമ്മ നിന്റെ രീതിക്ക് വരിക എന്നത് നടക്കില്ല. ഇനിയും ഇത്രയും കൊല്ലം അമ്മ ജീവിച്ചു കഴിഞ്ഞു, കാര്യം പറഞ്ഞപ്പോൾ ഭാര്യക്ക് ബോധ്യമാവുകയും ചെയ്തു.

ഭാര്യയോട് പറഞ്ഞതുപോലെ തന്നെ ഞാൻ അമ്മയോടും സംസാരിച്ചു. നിങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടാകും എന്ന് കരുതി എന്റെ അടുത്ത് ഒന്നും പറയാൻ വരരുത്. നിങ്ങൾ പരസ്പരം തീർത്തോളു. പക്ഷേ അങ്ങനെയൊരു പ്രശ്നം ഒരിക്കലും ഭാര്യയും അമ്മയും തമ്മിലുണ്ടായിട്ടില്ല. അമ്മയ്ക്ക് ഞാൻ സിനിമയിൽ വന്നതിൽ വലിയ സന്തോഷമുള്ള ഒരാളായിരുന്നു. അമ്മയെ കൊന്നത് ഞാനാണെന്നും വേണമെങ്കിൽ പറയാം ഒരു കൊലപാതകം തന്നെയായിരുന്നു അമ്മയുടേത്. കാരണം അമ്മയ്ക്ക് ഷുഗർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ വേണ്ടുന്നതും വേണ്ടാത്തതുമായ എല്ലാം അമ്മയ്ക്ക് കൊടുക്കും. ഷുഗർ ഉള്ളതുകൊണ്ട് ഒക്കെ നോക്കി വേണം ഭക്ഷണം കൊടുക്കാൻ എന്ന് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ കൊടുക്കുന്നത് ശരിയല്ലന്ന് മനസ്സിലായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു.

ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ശരിയല്ല കുഴപ്പമാകുമെന്ന് പറഞ്ഞു, പക്ഷേ അപ്പോൾ അമ്മ അതൊന്നും കേൾക്കാൻ തയ്യാറാവുകയും ചെയ്തിരുന്നില്ല. നീ ഒന്നും പേടിക്കേണ്ട, നല്ല സമയത്ത് എനിക്ക് ഇതൊന്നും കഴിക്കാൻ പറ്റില്ല. അതുകൊണ്ട് ഇപ്പോൾ ഇത് കഴിച്ച് മരിക്കുകയാണെങ്കിൽ മരിക്കട്ടെ എന്നാണ് അമ്മ പറഞ്ഞത്. നീ തുടർന്നോളാനും അമ്മ പറഞ്ഞു. അമ്മയ്ക്ക് മക്കളെയും കുടുംബവും നോക്കുന്നതിനിടയിൽ ആഗ്രഹിച്ചതൊന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അമ്മ പതിനാലാം വയസ്സിൽ വിവാഹം കഴിച്ച് വീട്ടിലേക്ക് വന്നതാണ്. അമ്മ മരിക്കും വരെ അമ്മയായിരുന്നു വീട്ടിൽ എല്ലാം. ഭാര്യയായിരുന്നില്ല. കൊടുക്കാവുന്ന സൗഭാഗ്യങ്ങൾ ഒക്കെ തന്നെ താൻ അമ്മയ്ക്ക് കൊടുത്തിട്ടുണ്ട് എന്നും സലിം കുമാർ വ്യക്തമാക്കുന്നുണ്ട്.

x